0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 1404

ഞാൻ ഒന്നും കഴിക്കാനും നിന്നില്ല.....

" അപ്പാപ്പാ... ഇവിടുന്ന് വലിക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ലല്ലോ ".................... ഇനി കത്തിച്ചു കഴിയുമ്പോൾ ഉടക്ക് വരാതിരിക്കാൻ ഞാൻ ആദ്യമേ ചോദിച്ചു.......

"" ഇല്ല , മോൻ ദൈര്യമായിട്ട് വലിച്ചോ......... എന്നയാൾ മോണ കാട്ടി ചിരിച്ചോണ്ട് പറഞ്ഞു....

"" ബാഗിൽ നിന്ന് സിഗരറ്റിന്റെ പാക്കറ്റും , ലൈറ്ററും എടുത്തപ്പോഴാണ് ഞാൻ അപ്പാപ്പന്റെ മുഖo വാടുന്നത് ശ്രദ്ധിച്ചത്..... അടുത്ത് ഒരു വലിയ സൂപ്പർമാർക്കറ്റ് ഉള്ളത് കൊണ്ട് അയാൾക്ക് വലിയ കച്ചവടം ഒന്നുമില്ല., എന്നെപോലെ ആരേലും, ചായേം സിഗരറ്റും ഒക്കെ വാങ്ങുന്നതാ അയാളുടെ വരുമാനം.... ഞാൻ വേഗം ആ സിഗരറ്റ് പാക്കറ്റ് എടുത്ത് പോക്കെറ്റിൽ തിരുകി.. .

" അപ്പാപ്പാ.... ഒരു കിങ്‌സ് കൂടി എടുത്തോ...... എന്ന് ഞാൻ പറഞ്ഞപ്പോൾ അയാളുടെ മുഖo ഒന്ന് തെളിഞ്ഞു...

"" സമയം നട്ടുച്ചയാണെങ്കിലും വെയിലിന്റെ ആക്രമണം കുറവാണ്... ഇളം വെയിലിൽ ആ ബെഞ്ചിൽ ഇരുന്ന് ഒരു ചായയും, ഒപ്പം ആ സിഗരറ്റിന്റെ പുകയും കൂടി ആയപ്പോ ഒരു ആശ്വാസം തോന്നി....

വീണ്ടും , വീണ്ടും ഞാൻ ആഞ്ഞു വലിച്ചുകൊണ്ടിരുന്നപ്പോ എന്റെ തോളത്ത് ഒരു കൈ അമർന്നു.....

" ആശാൻ ഇവിടന്ന് നല്ല വലിയാണല്ലേ.......... "" ........... തിരിഞ്ഞ് നോക്കുമ്പോൾ അജു...

" അളിയാ നീയൊന്നും കഴിച്ചില്ലേ....... """
എന്റെ കയ്യിലിരിക്കുന്ന എരിയുന്ന സിഗരറ്റിലേക്കും , ആവി പറക്കുന്ന ചായ ഗ്ലാസ്സിലേക്കും മാറി മാറി നോക്കി അവൻ ചോദിച്ചു.....

"" വേണ്ടെടാ , വിശപ്പില്ല..... ഞാൻ കുറച്ച് നീങ്ങിയിരുന്ന് ബെഞ്ചിൽ അവന് കൂടി ഇരിക്കാനുള്ള സ്ഥലം ഒരുക്കി....

"" അവനെ കാര്യമാക്കാതെ ഞാൻ വീണ്ടും വലി തുടർന്നു.... ആ സിഗരറ്റിന്റെ അവസാന പുകയും പുറത്തേക്ക് ഊതി വിട്ട് , ചായ ഗ്ലാസും കാലിയാക്കി ഞാൻ എഴുന്നേറ്റു... അപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കേണ് അജു, ..

"" എന്താടാ, കോപ്പേ, നോക്കുന്നെ..... .........

"" ഒന്നൂല്ല അളിയാ . നീ ഒരുപാട് മാറി ..... ചിരി പോലും മറന്നിരിക്കുന്നു ., എപ്പോ നോക്കിയാലും മുഖത്ത് ഒരു തരം ദേഷ്യ ഭാവം.... എപ്പോഴും

💬 Comments

View all comments