Chapter Title : ?രാവണചരിതം 2 [LOVER]
നിന്റെ മുഖത്ത് കാണാറുള്ള ആ കുസൃതി ചിരി, ഇന്നതുപോലും നിനക്ക് അന്യമായിരിക്കുന്നു...
"" മതി, നിർത്തളിയാ നിന്റെ വർണ്ണിക്കൽ..... നീയെന്ത് പറഞ്ഞാലും ഞാൻ ഇനി പഴയത് പോലെ ആവാൻ പോണില്ല .. ഇനിയാ പഴയ രഞ്ജിത്ത് ആവാൻ എനിക്ക് പറ്റില്ല .. അവൻ മരിച്ചു... ഇനി ഇതാണ് ഞാൻ ... ഇങ്ങനെയാണ് ഞാൻ ,....... .
ഞാൻ , അപ്പാപ്പന് പേഴ്സിൽ നിന്നും ഒരു 100 രൂപ എടുത്ത് കൊടുത്തു.. അയാള് ബാക്കി ചില്ലറ തരാൻ തിരിഞ്ഞപ്പോൾ " അതിന്റെ ആവശ്യമില്ല .., എന്റെയൊരു സന്തോഷത്തിന് ഇതിരിക്കട്ടെ "" എന്നും പറഞ്ഞ് ഞാൻ തിരഞ്ഞു.......
"" അത് കൊടുക്കുമ്പോൾ സന്തോഷം കൊണ്ടയാളുടെ മുഖത്ത് ഒരു ചിരി വിടർന്നു... അത് കാണാൻ വേണ്ടി തന്നെയാണ് ഞാനാ പ്രവൃത്തി ചെയ്തതും.. പക്ഷെ നിഷ്കളങ്കമായ , ആത്മാർത്ഥമായ ആ ചിരിക്ക് പോലും എന്നെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ല .... മനസ്സിന്റെ ഉള്ളിൽ നിന്നല്ലാതെ ഒരു തരം അഭിനയത്തിൽ പൊതിഞ്ഞ ചിരിയും അയാൾക്ക് സമ്മാനിച് ഞാൻ തിരിഞ്ഞു.....
"" ഒരുപക്ഷെ അജു പറഞ്ഞത് നേരായിരിക്കാം.... എന്റെ ചിരി.... ഉള്ളുതുറന്ന് സന്തോഷത്തോടെ ഞാൻ ചിരിച്ചിട്ട് മാസങ്ങൾ പിന്നിടുന്നു....... ആദ്യമാദ്യം കണ്ണീരായിരുന്നു എന്റെ കൂട്ട്........ പക്ഷെ, എനിക്കൊരു മൈരിന്റെയും കൂട്ട് വേണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കിയത് കൊണ്ട് ഇപ്പൊ അങ്ങനെ വരാറില്ല... ദേഷ്യത്തിന്റെ പുറം ചട്ട കൊണ്ട് ഞാൻ മറച്ച് പിടിക്കുന്നതാണ് എന്ന് എന്റെ മനസ്സിന് അറിയാമെങ്കിലും , അതങ്ങീകരിച്ചു കൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു....
ഇടക്ക് ദേഷ്യത്തിന്റെ മറ നീക്കി ചില നെഞ്ച് തകരുന്ന കാഴ്ചകളോ , വാക്കുകളോ കേൾക്കുമ്പോൾ അവൻ എന്നെ തോൽപ്പിക്കാൻ പുറത്തേക്ക് ഇറങ്ങി വരും...... പക്ഷെ, ക്ഷണനേരം കൊണ്ട് വിട്ട് കൊടുക്കാൻ തയ്യാറല്ലാതെ കോപാഗ്നി ആ നീരുറവയെ വറ്റിക്കും ..
" എന്നെ തോൽപ്പിച്ച കണ്ണീരിനെക്കൾ എന്നെ വിജയിപ്പിക്കാൻ ആഞ്ഞുശ്രമിക്കുന്ന, എന്നെ ഇതുവരെ തളർന്ന സന്ദർഭങ്ങളിൽ നിന്നും ഉയർത്തിയ ആ " തീ "" , കോപം..., അതാണെനിക്ക് ഇഷ്ടം...
" ഞങ്ങൾ മെല്ലെ വണ്ടിയിലേക്ക് കേറി .... എല്ലാരും കഴിച്ചിട്ട് തിരികെ കേറുന്നേ
💬 Comments
View all comments