Chapter Title : ?രാവണചരിതം 2 [LOVER]
ഉളളൂ.....
" ഒരൊറ്റ മനുഷ്യകുഞ്ഞ് പോലും ഞാൻ കഴിച്ചോ എന്ന് ചോദിക്കുന്നില്ല..... അല്ല, എങ്ങനെ ചോദിക്കും....... ഞാൻ ഒറ്റപ്പെട്ട ഒരു ജീവിയല്ലേ... എല്ലാരും കൂടി എനിക്ക് ചാർത്തിത്തന്ന " സ്വവർഗാനുരാഗി " യുടെ പട്ടം ഇപ്പോഴും ഉള്ളപ്പോ എന്നെ പറ്റി അന്വേഷിക്കാൻ ആർക്കു നേരം....
" ഞാൻ കഴിച്ചാലെന്തു , കഴിച്ചില്ലെങ്കിലെന്ത്..... സ്വന്തം അച്ഛനും അമ്മയ്ക്കും പോലും അതിലൊരു പ്രശ്നോം ഇല്ല .. പിന്നല്ലേ ഇവർക്ക്.........
"" വിഷമങ്ങൾ വേട്ടപ്പട്ടികളെ പോലെ പിന്തുടരാൻ ഇറങ്ങിയപ്പോ ഞാൻ വീണ്ടും ഒറ്റപ്പെട്ടു...
ഇനിയവയുടെ അക്രമത്തിന് നിന്ന് കൊടുക്കകയല്ലാതെ വേറെ നിവർത്തിയില്ല ..... വന്നക്രമിച്ചു തൃപ്തിയടങ്ങി അവറ്റകൾ പോട്ടേ.... അതിലൊന്നും ഇനി ഒരിക്കലും ഞാൻ തളരില്ല ..... ...
"" ആദ്യം എന്നെ ആക്രമിക്കാൻ എത്തിയത് എന്റെ ബാഗിൽ നിന്നും അതൊക്കെ കണ്ടെടുത്തതിന്റെ പിറ്റേ ദിവസമാണ്.....
"" തലേന്ന് വൈകീട്ട് മുതൽ പച്ചവെള്ളം പോലും ഞാൻ കുടിച്ചിട്ടില്ല , ആ വെറും നിലത്തു, എല്ലു മരവിക്കുന്ന തണുപ്പത്ത് ഗ്രാനൈറ്റ്ന്റെ തറയിൽ ഞാൻ തളർന്നു കിടന്ന് ഉറങ്ങുമ്പോഴും ആരും എന്നെ തിരിഞ്ഞ് കൂടി നോക്കിയില്ല.........
"" ഉറക്കമുണർന്ന എനിക്ക് വാശിയായി... ആരും എന്നെ വിശ്വസിക്കുന്നില്ല അല്ലേ., അവളുടെ വായീന്ന് തന്നെ ഞാൻ അത്... കേൾപ്പിക്കും .. അപ്പൊ വിശ്വസിച്ചാ മതി എല്ലാരും..... "
" വീട്ടിൽ ആരോടും ഒന്നും പറയാതെ ഒന്ന് മുഖo , മാത്രം കഴുകി തലേന്നിട്ട അതേ വേഷത്തിൽ ഞാൻ വണ്ടിയെടുത്തു കോളേജിലേക്ക് പോയി...
"" എന്നെ പുച്ഛത്തോടെ നോക്കുന്നവരെ മൈൻഡ് പോലും ചെയ്യാതെ ഞാൻ അകത്തേക്ക് നടന്നു...
"" വളരെ , നേരത്തെ എത്തിയതിന്റെ പേരിൽ കോളേജിൽ അതികം പിള്ളേരൊന്നും ഉണ്ടായിരുന്നില്ല...,
തലേന്ന് രാവിലെ കഴിച്ചതാണ് വല്ലതും, ഇന്നീ നേരം വരെ, പട്ടിണിയാണ് എന്ന ചിന്ത എന്റെ കാലുകളെ ക്യാന്റീനിലേക്ക് നയിച്ചു.......
" രാവിലെ തന്നെ അവിടെ കുറ്റിയടിച്ചിരുന്ന കുറച്ച് സീനിയർസ് ചേട്ടന്മാര് കാന്റീനിന്റെ മുന്നിൽ വച്ചെന്നെ വളഞ്ഞു......
" ഡാ , കുണ്ടാ അവിടെ നിന്നെ, ചോദിക്കട്ടെ........ അരുൺ ചേട്ടൻ എന്റെ തോളത്ത് കൈ വച്ചു ചോദിച്ചു....
"
💬 Comments
View all comments