0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 1408

, തള്ളലും , ചവിട്ടും .. ഇതിനിടയിൽ ആരോ എന്റെ മുതുകിൽ ആഞ്ഞു ചവിട്ടിയെങ്കിലും എന്റെ ശ്രദ്ധ മുഴുവൻ അരുണിന്റെ മുഖം ഇടിച്ചു പരത്തുന്നതിൽ ആയിരുന്നു....

"" അവിടെ ചുറ്റും കൂടി നിന്ന പത്തോളം പേര് എന്നെ പിടിച്ചുമാറ്റുന്നതു വരെ ഞാനവന്റെ നെഞ്ചത്ത് നിന്നും അനങ്ങിയില്ല.......

" ഒടുവിൽ എല്ലാരും കൂടി പിടിച്ച് വലിച്ച് ഞങ്ങളെ കാട്ടാളന്റെ മുറിയിലേക്ക് കൊണ്ട് പോയി......

"" മുഖo , മുഴുവൻ ചോരഒലിച്ചു കിടന്ന അരുണിനെ അപ്പൊതന്നെ ഫസ്റ്റ് എയ്ഡ് റൂമിലേക്ക് കൊണ്ടോയി.....
ഇപ്പൊ ആ മുറിയിൽ ഞാനും , കാട്ടാളനും, പിന്നെ കുറച്ച് സ്റുഡന്റ്സും...

"" ഡോ.... എന്താടോ അവിടെ നടന്നത്.... """
എന്റെ മുഖത്തിനു തൊട്ട് നേരെ വന്നിട്ടാണെങ്കിലും , 1 കിലോമീറ്റർ അകലെ വരെ കേൾക്കുന്ന തന്റെ ഒച്ചയിൽ കാട്ടാളൻ അലറി.....

"" ഇടി ഉണ്ടാവാൻ കാരണമായ സാഹചര്യവും , അവൻ പറഞ്ഞ കാര്യങ്ങളും , വേറെ ഒരാളറിയാനൊ , കേൾക്കാനോ ഇഷ്ടപ്പെടാത്തത് കൊണ്ട് ഞാൻ തലകുനിച്ചുനിന്നു......

എന്തെങ്കിലും പറഞ്ഞാ ഇതിൽ എന്റെ സ്വന്തം അമ്മയും സംസാര വിഷയം ആവും.., അവൻ പറഞ്ഞതൊക്കെ കേട്ട് അവരൊക്കെ ഉളളിൽ ചിരിക്കും.... ഇല്ല...... എന്നെ ആരെന്ത് പറഞ്ഞാലും ശെരി , എന്റെ അമ്മയെ ഞാനിതിലേക്ക് കൊണ്ട് വരില്ല....

"" മര്യാദക്ക് പറഞ്ഞോ , എന്താ അവിടെ നടന്നത്.. പോലീസ് സ്റ്റേഷൻ അടുത്തുണ്ടെന്നുള്ള കാര്യം മറക്കണ്ട..... വേഗം പറഞ്ഞോ.. "............. കാട്ടാളൻ വീണ്ടും അലറി .

"" സാർ , ഞാൻ പറയാ.., എന്താ അവിടെ നടന്നതെന്ന്........ """"

" എല്ലാരും ആ ഒച്ച കേട്ടിടത്തേക്ക് നോക്കി, കൂട്ടത്തിൽ ഞെട്ടി ഞാനും...

" നോക്കുമ്പോൾ , അവൾ.. " അനൂജ "" കണ്ണൊക്കെ ദേഷ്യത്തിൽ വീർത്ത് ചുവന്നിരിക്കുന്നു . ... ....

"" ആ കുട്ടി, പറയ്യ് , എന്താ അവിടെ നടന്നെ.......... ""

"" സാർ , ഞാൻ രാവിലെ കാന്റീനിൽ പോയിട്ട് വരുമ്പോൾ ഇവനവിടെ നിക്കുന്നുണ്ടായിരുന്നു.... അങ്ങോട്ട്‌ നടന്ന് വന്ന ആ ചേട്ടനെ ഇവൻ വട്ടം കേറി പിടിച്ചു.... പിന്നെ............

💬 Comments

View all comments