Chapter Title : ?രാവണചരിതം 2 [LOVER]
സമയം കൃത്യമായിരുന്നു... വീട്ടിൽ തോന്നുന്ന ഭക്ഷണം ഇഷ്ടം പോലെ എടുത്ത് കഴിച്ചിരുന്ന ഞാൻ വരി നിന്ന് അവര് തന്ന 3 ചപ്പാത്തിയും 2 തവി കടലക്കറിയും കൊണ്ട് ഇരിക്കാൻ ഒരിടം തേടി.... വരിയിൽ നിക്കുമ്പോഴും ഓരോരുത്തര് എന്നെ തുറിച് നോക്കുന്നുണ്ടായിരുന്നു , അപ്പോഴത്തെ കഠിനമായ വിശപ്പിൽ ഞാൻ അതൊന്നും കാര്യമായി എടുത്തില്ല , ആരെയും ശ്രദ്ധിക്കാതെ ഞാൻ ഒരു ഒഴിഞ്ഞ മൂലയിൽ പോയിരുന്ന് ആ ചപ്പാത്തി തിന്നുതീർത്തു., കഴിച്ചുകഴിഞ്ഞ് ഞാൻ ഇറങ്ങി നടക്കുമ്പോഴും എല്ലാരുടെയും നോട്ടം എന്നിൽ തന്നെ ആയിരുന്നു , ഒരു തരം വെറുപ്പോടെയുള്ള നോട്ടം......
" കഷ്ടി 2 പേർക്ക് നടന്ന് നീങ്ങാവുന്ന ഇടനാഴിയുള്ള ആ 4 നില കെട്ടിടത്തിൽ ഞാൻ എനിക്ക് അനുവദിച്ച തീപ്പെട്ടികൂട് പോലുള്ള മുറിയിലേക്ക് കേറി...
" കട്ടിയുള്ള ബെഡിൽ കിടന്ന് ശീലിച്ച എനിക്ക് ഒരു പായ മാത്രം വിരിച്ച ആ കട്ടിലിൽ കിടക്കാൻ തന്നെ പ്രയാസം തോന്നി... ഇനിയുള്ള എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന വാസ്തവവുമായി പൊരുത്തപ്പെടാൻ എനിക്കെപ്പോഴും കഴിഞ്ഞിരുന്നില്ല...
"" ചത്ത് മരവിച്ച മനസ്സും തളർന്നോടിഞ്ഞ ശരീരവുമായി വേട്ടയാടുന്ന ചിന്തകളെ വരവേറ്റ് ഞാൻ കിടന്നു....
" 2 ദിവസം നിർത്താതെ കരഞ്ഞതിന്റെ പേരിൽ ആവും എന്റെ കണ്ണുകൾ വേഗം തന്നെ അടഞ്ഞു.... ഇടക്കെപ്പോഴോ വാതിലിൽ ഒരു മുട്ട് കേട്ടാണ് ഞാൻ ഉണർന്നത്.., അടുത്ത് മാറ്റി വച്ച ഫോണിൽ നോക്കിയപ്പോ സമയം രാത്രി 12.30 ..
" ഞാൻ മെല്ലെ കതക് തുറന്നു...
" കുറച്ച് ചേട്ടന്മാര് എന്റെ മുറിയിലേക്ക് തള്ളിക്കേറി വന്നു.. 2 പേർ എന്റെ കട്ടിലിൽ കേറി ഇരുന്നു , ബാക്കിയുള്ള 2 പേര് ആ കട്ടിലിന്റെ പിടിയിൽ ചാരി നിന്നു..
"" ആ നീയിങ് വന്നെ , പിന്നെ... വരുമ്പോ ആ കതക് കുറ്റിയിട്ടേക്ക്........ "" ബെഡിൽ ഇരുന്ന ചേട്ടൻ എന്നോട് ആജ്ഞാപിച്ചു...
" അവരോട് ഇടികൂടി ജയിക്കാനുള്ള സ്ഥിതിയിൽ അല്ലായിരുന്നു ഞാൻ അപ്പോൾ, അത് കൊണ്ട് അനുസരിക്കുകയെ എനിക്ക് നിവർത്തി ഉണ്ടായിരുന്നുള്ളൂ.....
" ആ ഇനി ആ തറയിലേക്ക് ഇരുന്നേ ,,, ചേട്ടന്മാര് ഒന്നും
💬 Comments
View all comments