0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 1412

ഇങ്ങോട്ട് വരാൻ നിക്കണ്ട... നിന്റെ വഴി ക്ക്‌ പോവാൻ ആരും തടസ്സമല്ല...........

"" അച്ഛന്റെ വാക്കുകൾ ഒരു വെള്ളിടി പോലെയാണ് ഞാൻ കേട്ടത്..

"" അമ്മേ... പറയമ്മേ.... ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ലമ്മേ.... എന്നെ ഇവിടുന്ന് ഇറക്കി വിടല്ലേ എന്നൊന്ന് പറയമ്മേ............... ഞാൻ അമ്മയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് കരഞ്ഞു.......

"" വായും പൊത്തിപ്പിടിച്ചു അമ്മ അമ്മയുടെ മുറിയിലേക്ക് ഓടി..., അകത്ത് കേറി കതക് കുറ്റിയിട്ടു.....

"" 2 മണിക്കൂറോളം ഞാൻ ആ മുറിക്ക് വെളിയിലിരുന്നു അലറിക്കരഞ്ഞു....

" വിശ്വസിച്ചില്ല , ആരും..... അത്രയും നേരം ചങ്ക് പൊട്ടി ഞാൻ കരഞ്ഞിട്ടും അവര് ആ കതക് തുറന്നില്ല......

"" അച്ഛന്റെ കാലിലും വീണ് ഞാൻ കരഞ്ഞു പറഞ്ഞ് നോക്കി....

എന്നെ വിലവെക്കാതെ അച്ഛൻ പിന്തിരിഞ്ഞു നടന്നു... പോവുന്ന പോക്കില് എന്നോട് സാധനങ്ങൾ ഒക്കെ എടുത്ത് വക്കാനും പറഞ്ഞു.....

"" എന്റെ എല്ലാ സാധനങ്ങലും 2 വലിയ പെട്ടിയിൽ ആക്കി ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ഞാൻ അച്ഛന്റെ കാൽക്കൽ വീണ് നോക്കി.. എന്നെയൊന്നു പിടിച്ചെഴുന്നേൽപ്പികാൻ പോലും അച്ഛൻ മുതിർന്നില്ല... ഞാൻ എന്നെന്നേക്കും ആയി അവിടന്ന് ഇറങ്ങുമ്പോൾ പോലും അമ്മയാ കതക് തുറന്നില്ല......

"" എന്റെ ഹോസ്റ്റലിൽ ആക്കി അവിടുത്തെ ക്യാഷും കൊടുത്ത് അച്ഛൻ എന്റെ മുഖത്ത് പോലും നോക്കാതെ കാറിൽ കേറി പോയി........

"" വിശാലമായ ബാത്ത് അറ്റാച്ഡ് എ.സി മുറിയിൽ എല്ലാ സുഖത്തിലും ജീവിച്ച് വളർന്ന എന്നെ അവിടെ കാത്തിരുന്നത് പെയിന്റ് പോലും ശെരിക്ക് അടിച്ചിട്ടില്ലാത്ത , മങ്ങിയ ഒരു ബൾബും , ഒച്ചിഴയുന്ന പോലെ കറങ്ങുന്ന ഒരു ഫാനും, കഷ്ടി ഒരാൾക്കു കിടക്കാൻ വലിപ്പമുള്ള ഒരു കട്ടിലും അടങ്ങിയ ഒരു കുടുസ്സ് മുറിയാണ്.....

"" തീർത്തും അപരിചിതമായ ഒരു സാഹചര്യത്തിലേക്ക് പറിച്ചുമാറ്റിയതിന്റെയും , ഒപ്പം സ്വന്തം വീട്ടിൽ നിന്നും മാന്യമായി അടിച്ചിറക്കപ്പെട്ടതിന്റെയും സങ്കടം കരഞ്ഞുതീർക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല....

"" 7 മണിക്കൂറുകൾ നീണ്ട തളർന്നിരുന്ന കരച്ചിലിനൊടുവിൽ 2 ദിവസമായി ഒഴിഞ്ഞു കിടക്കുന്ന വയറിന്റെ ശാഠ്യo മൂലം ഞാൻ ഫുഡ്‌ ഹാളിലേക്ക് ചെന്നു...

" ചെന്ന

💬 Comments

View all comments