Chapter Title : ?രാവണചരിതം 2 [LOVER]
നിന്നിറങ്ങി അകത്ത് കേറി, അച്ഛൻ എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു.... വണ്ടിയുടെ ശബ്ദo കേട്ട് അമ്മയും അങ്ങോട്ടെത്തിയിരുന്നു.. ഒരു ദീർഘനിശ്വാസത്തിന് ശേഷം അച്ഛൻ പറഞ്ഞ് തുടങ്ങി....
"" ഇന്ന് ജീവിതത്തിൽ ആദ്യമായി ഞാൻ മറ്റൊരാളുടെ മുന്നിൽ നാണക്കേട് കൊണ്ട് തലകുനിച്ചിരുന്നു , അതും നിന്നെ കാരണം... നിന്നെ ഇനി തല്ലി നന്നാക്കാൻ ഉള്ള ആരോഗ്യം എനിക്കിപ്പോ ഇല്ല, അതിനുള്ള സമയവും കഴിഞ്ഞ് പോയി....
അത് കൊണ്ട് ഇനി നിനക്ക് നിന്റെ വഴി, ജന്മം തരാൻ കാരണക്കാരൻ ഞാൻ ആയതിന്റെ പേരിലും , ഇവിടുന്നങ്ങോട്ട് നാണക്കേടില്ലാതെ സ്വസ്ഥമായി മനസ്സമാധനത്തോടെ ജീവിക്കണം എന്ന് ആഗ്രഹമുള്ളതു കൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്....
"" നിന്റെ എല്ലാ സാധനങ്ങളും എടുത്ത് ഇന്ന് തന്നെ നിനക്ക് താമസം കോളേജ് ഹോസ്റ്റലിലേക്ക് മാറാം... തന്തയായി പോയ ഒറ്റ കാര്യം കൊണ്ട് നിന്റെ പഠനം തീരുന്നത് വരെയുള്ള ചിലവൊക്കെ ഞാൻ നോക്കും , അത് കഴിഞ്ഞ് നിനക്ക് നിന്റെ ഇഷ്ടമുള്ള പോലെ ജീവിക്കാ, . വേറൊന്നും കൊണ്ടല്ല , നീയോ പിഴച്ച സന്തതിയായി , എന്റെ രണ്ടാമത്തെ മകനെയെങ്കിലും എനിക്ക് നല്ലോണം വളർത്തണം , അവൻ നിന്നെ കണ്ട് പഠിച്ചാ ശെരിയാവില്ല , അത് കൊണ്ട് നീ ഇന്ന് തന്നെ ഇവിടുന്ന് ഹോസ്റ്റലിലേക്ക് മാറിക്കോ..... പിന്നെ... ഇനിയും നിന്റെ ഗുണ്ടായിസം തുടരാൻ ആണ് ഉദ്ദേശമെങ്കിൽ ആ സാധങ്ങൾ ഒക്കെ എടുത്ത് റോട്ടിലേക്ക് ഇറങ്ങിക്കോ ,,, ഇങ്ങനെ ഒരു മകൻ എനിക്കില്ലെന്ന് ഞാൻ വിചാരിച്ചോളാ..................
"" ഇടറുന്ന ശബ്ദത്തോടെ , നിറകണ്ണുകളോടെ .. എന്റെ മുഖത്ത് നോക്കാതെ അച്ഛൻ ഇത്രയും പറഞ്ഞ് നിർത്തി.........
"' അച്ഛാ , ഞാനല്ല അവരാ വെറുതെ പ്രശ്നം ഉണ്ടാക്കിയെ........... ഞാൻ ..
" ഞാൻ പറയുന്നതിന്റെ ഇടക്ക് കേറി അച്ഛൻ - " ഇനി നീ വെറുതെ കള്ളം പറഞ്ഞ് ബുദ്ധിമുട്ടണം എന്നില്ല , ആ കുട്ടികള് പറഞ്ഞ കാര്യങ്ങൾ ഒക്കെ അയാൾ എന്നോട് പറഞ്ഞതാ.... വേഗം പോയി നിന്റെ സാധങ്ങൾ ഒക്കെ എടുത്ത് ഇറങ്ങിക്കോ..... പിന്നെ , ഇനി ബന്ധവും പറഞ്ഞ്
💬 Comments
View all comments