Chapter Title : ?രാവണചരിതം 2 [LOVER]
മാത്രം ഇടീപ്പിച്ചു എന്നെക്കൊണ്ട് ഡാൻസ് കളിപ്പിക്കുക അവരുടെ ഇഷ്ട വിനോദം ആയി മാറി, രാവിലെ എഴുന്നേറ്റാൽ ഉടനെ അവരുടെ മുറിയൊക്കെ കഴുകി തുടക്കണം അല്ലെങ്കിൽ തല്ല് എന്നെത്തേടി വാതുക്കൽ എത്തും ...
" കൊറേ എതിർക്കാൻ നോക്കിയെങ്കിലും , കഴിഞ്ഞില്ല , എതിർക്കുമ്പോൾ അക്രമം കൂടും.. ഇത് എങ്ങാനും വാർഡനെ അറിയിക്കാo എന്ന് വച്ചാൽ ആ ചെറ്റ ഇവരുടെ ടീമാ , പിന്നെ എനിക്ക് എതിരെ വേറെ തരത്തിലാവും കംപ്ലയിന്റ് പോവുക.... അത് കൊണ്ട് തത്കാലം അതൊക്കെ സഹിക്കുകയല്ലാതെ വേറെ നിവർത്തി ഉണ്ടായിരുന്നില്ല .......
" ഇതിന്റെ ഇടയിൽ ഒരുദിവസം അനിയൻകുട്ടനെ കാണാനുള്ള കൊതി കൊണ്ട് ഞാൻ അവന്റെ സ്കൂളിലേക്ക് ചെന്നു...
" ആ 8 വയസ്സുകാരന്റെ മനസ്സിൽ നിന്ന് എന്നെ ഏട്ടൻ എന്നുള്ള എന്റെ സ്ഥാനം പിഴുതെറിയപ്പെട്ടു എന്ന് ഞാൻ അന്ന് മനസ്സിലാക്കി....
" കാണാൻ വന്നത് ഞാൻ ആണെന്നറിഞ്ഞപ്പോ അവൻ പിന്നെ എന്റെ അടുത്തേക്ക് വന്നില്ല , എന്നിൽ നിന്നും ഓടി മാറി..... അന്നവൻ എന്നോട് പറഞ്ഞ വാക്കുകൾ....
""" ഏട്ടൻ , ചീത്തയാ...., എല്ലാരും പറയുന്നു..., എനിക്ക് ഈ ഏട്ടനെ ഇഷ്ടല്ല..., വെറുപ്പാ.... പൊക്കോ... എന്റെ മുന്നീന്ന്... എനിക്ക് പേടിയാ ഏട്ടനെ............. """ ....
ഇതും പറഞ്ഞവൻ ഓടി മറയുമ്പോൾ നെഞ്ച് തകർന്ന് ഞാനാ സ്കൂൾ വരാന്തയിൽ നിന്ന് കരയുകയായിരുന്നു........
"" പിന്നീടുള്ള ദിവസങ്ങൾ ... ഇനിയൊരു കളിയാക്കലും , പുച്ഛവും താങ്ങാൻ ശേഷി ഇല്ലാത്തത് കൊണ്ട് അടഞ്ഞ ഹോസ്റ്റൽ മുറിയിൽ ഞാൻ ഒതുങ്ങിക്കൂടി. എന്റെ ജീവിതം ...
" ഒരിക്കൽ അവരുടെ മുന്നിൽ തുണിയൊന്നും ഇല്ലാതെ ഡാൻസ് കളിക്കാൻ പറഞ്ഞപ്പോൾ വിസമ്മതിച്ച എന്നെ ഇടിച്ചു ഇഞ്ച പരുവമാക്കി അവർ മുറിയിൽ നിന്നിറങ്ങിപ്പോയി....
ഒന്ന് എഴുന്നേൽക്കാനോ , എന്തിന് വിരല് പോലും അനക്കാൻ കഴിയാത്ത അത്രയും ഞാൻ അവശനായിരുന്നു.. ആ കിടപ്പിൽ നിന്ന് എങ്ങനെയോ വെള്ളം കുടിക്കാൻ എഴുന്നേറ്റ ഞാൻ വാത്ക്കൽ എത്തിയപ്പോഴേക്കും കുഴഞ്ഞു വീണു......
..... ഒരുപാട് പേര് എന്നെ കടന്ന് പോയെങ്കിലും, അവിടെല്ലാം എന്റെ കീർത്തി പരന്നത് കൊണ്ട് ആരും എന്നെ
💬 Comments
View all comments