Chapter Title : ?രാവണചരിതം 2 [LOVER]
തിരിഞ്ഞ് പോലും നോക്കിയില്ല......
"' പക്ഷെ, അവൻ.... അജു... എല്ലാവരും വെറുപ്പോടെ മാത്രം നോക്കി കാണുന്ന എന്നെ താങ്ങി എന്റെ കട്ടിലിൽ കൊണ്ട് പോയി കിടത്തി..... എനിക്ക് ഭക്ഷണം കൊണ്ട് വന്ന് തന്നു....
" എന്നാലും രഞ്ജു , നീ ഇത്തരക്കാരൻ ആയിരിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.............. എന്റെ തളർച്ച മാറി വരുന്ന സമയം അവൻ വീണ്ടും വാക്കുകൾ കൊണ്ട് വീണ്ടും എന്നെ തളർത്തി....
'" ഇത്രയൊക്കെ ആയിട്ടും, നീ കൂടി ഇത് പറയണോ അജു.... നിനക്ക് വിശ്വസിക്കാൻ പറ്റുവെങ്കിൽ വിശ്വസിക്കാം , അല്ലെങ്കിൽ എല്ലാരുടെയും പോലെ നിനക്കും എന്നെ അങ്ങനെ കാണാം ..... ഞാൻ അവനോടു പൊട്ടിക്കരഞ്ഞു കൊണ്ട് അന്ന് വരെ നടന്ന സംഭവങ്ങൾ പറഞ്ഞു......
"" സ്വന്തം വീട്ടുകാർ വരെ അവിശ്വസിച്ച എന്നെ അവൻ വിശ്വസിചു... എപ്പോഴും എന്റെ കൂടെ നിന്ന് എനിക്ക് ധൈര്യം തന്നു. . ...
" അവനാണ് തിരികെ കോളേജിലേക്ക് ഇല്ലെന്ന് പറഞ്ഞ എന്നെ നിർബന്ധപൂർവ്വം വലിച്ച് കൊണ്ടുപോയത്.......
"" ആരെതിർത്താലും , നിന്റെ കൂടെ എന്തിനും ഞാൻ നിക്കും എന്ന അവന്റെ വാക്കുകൾ പ്രവർത്തിയിലൂടെ അവൻ എനിക്ക് സത്യമാണെന്ന് ബോധ്യമാക്കിത്തന്നു... ക്ലാസ്സിൽ എനിക്കെതിരെ ശക്തമായ എതിർപ്പ് ഉയർന്നപ്പോഴും അവൻ എന്നെ പിന്തുണച്ചു......
" ഇതിന്റെ ഇടയിൽ എന്നെപ്പറ്റിയുള്ള ആ അപവാദങ്ങൾ എന്നെ ഫുട്ബോൾ ടീമിൽ നിന്നും പുറത്താക്കി... എന്നെപ്പോലെ ഉള്ള ഒരുത്തന്റെ ഒപ്പം കളിക്കാൻ ബാക്കിയുള്ളവർക്ക് വിഷമമാണ് പോലും.. "
" അപ്പോഴത്തെ ആ ഒരവസ്ഥയിൽ ആ സ്ഥാനവും എനിക്കൊരു അതികപറ്റായിരുന്നു , എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു ഞാൻ നടന്നു....
"" ആരുടേയും മുഖത്ത് പോലും നോക്കാതെ തലയും കുനിച്ചാണ് ഞാൻ പിന്നീട് നടന്നിരുന്നത്..... "
" ക്ലാസ്സിൽ ഓരോ തവണ അവളെ കാണുമ്പോൾ എന്റെ രക്തം തിളക്കുമായിരുന്നു.. എടുത്ത് ചാടി എന്തിനേലും നിന്നാ അത് എന്നെ തന്നെ ബാധിക്കും എന്ന് പൂർണ്ണ ബോധം ഉള്ളത് കൊണ്ട് ഞാൻ ദേഷ്യം ഉള്ളിൽ ഒതുക്കി..., അവളാണെങ്കിൽ എന്റെ മുഖത്ത് പോലും പിന്നീട് നോക്കിയിട്ടില്ല......
"" പിന്നീടുള്ള നാളുകൾ
💬 Comments
View all comments