0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 1456

വലിക്കുന്നതിന്റെ ഇടയിൽ കുറച്ചപ്പുറത്ത് എന്തോ ഒച്ചയും ബഹളവും ഒക്കെ കേട്ടു..... എവിടുന്നാണ് ഈ ബഹളം കേൾക്കുന്നതെന്ന് ശ്രദ്ധിച്ചു നോക്കിയപ്പോ കുറച്ചപ്പുറത്ത് ഒരു വീട്ടിൽ നിന്ന് റാന്തലിന്റെ വെളിച്ചം കണ്ടു...

"" അതികം വെളിച്ചം ഒന്നും ഇല്ലാത്തതു കൊണ്ട് അവിടെ എന്താ നടക്കുന്നതെന്ന് എനിക്ക് വ്യക്തമായില്ല.. ഞാൻ സൂക്ഷിച്ചു നോക്കിയിട്ടും ഒന്നും കാണാത്തത് കൊണ്ട് കയ്യിലിരിക്കുന്ന സിഗരറ്റ് ഞാൻ വലിച്ച് തീർത്തു.....
.
" അതിന്റെ കുറ്റി താഴേക്ക് ഇട്ടതും " ഒരു സ്ത്രീയുടെ ശബ്ദം അവിടെയെങ്ങും അലയടിച്ചു.... അങ്ങോട്ട് നോക്കിയ ഞാൻ ഒരു നിമിഷം ഞെട്ടിത്തരിച് അനങ്ങാൻ കഴിയാതെ നിന്നുപോയി ......

" റാന്തലിന്റെ വെട്ടത്തിൽ ഞാൻ ആ കാഴ്ച കണ്ടു , ആരൊക്കെയോ ചേർന്ന് ഒരാളെ എന്തോ ആയുധം കൊണ്ട് വെട്ടി.... .. """"

"" പക്ഷെ ആ പെണ്ണിന്റെ അലർച്ച കേട്ടത് എന്റെ അടുത്ത് നിന്നാണ്....... "" അത് ആ കൊലയാളികളും വളരെ വ്യക്തമായി കേട്ടു.. .

"" എന്ത് ചെയ്യണം എന്നറിയാതെ ശില പോലെ നിന്ന ഞാൻ കാണുന്നത് കയ്യിൽ ഒരു ഫോണും ഉയർത്തിപ്പിടിച് എന്റെ ഭാഗത്തേക്ക് ഓടി വരുന്ന എന്റെ ജന്മ ശത്രുവായ അനൂജയെ ആണ്.......

"" അവളുടെ തൊട്ട് പിന്നാലെ എന്തോ വടിവാളും ഓങ്ങി ഓടിയടുക്കുന്ന കുറച്ച് തടിമാടന്മാർ...... "

"" എന്റെ അടുത്തെത്തിയതും , അവൾ എന്റെ കയ്യും വലിച് എങ്ങോട്ടോ ഓടി........... " ആ സമയത്ത് കണ്ട കാഴ്ചയുടെ ഞെട്ടലിൽ ഓടാൻ പോലും മറന്നു നിന്ന ഞാൻ അവള് പിടിച്ച് വലിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ അവരുടെ വടിവാളിന് അലങ്കാരം ആയേനെ.......

"" ഏതോ വഴികളിൽ കൂടി ഞങ്ങൾ മരണവെപ്രാളത്തിൽ ഓടി..... പുറകെ നിന്ന് അവ്യക്തമായി അവരുടെ ആക്രോശങ്ങൾ കേൾക്കാം........

" കൊറേ നേരത്തെ മരണപ്പാച്ചിലിനൊടുവിൽ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വലിയ ലോറി കണ്ടു...... തത്കാലം അവരുടെ കണ്ണിൽ നിന്ന് ഒളിക്കാൻ ഇതല്ലാതെ വേറെ വഴിയൊന്നും ഇല്ലെന്ന് എനിക്ക് തോന്നിയ പോലെ അവൾക്കും തോന്നിക്കാണണം.... പരസ്പര സഹായം ഇല്ലാതെ ഞങ്ങൾ ആ ലോറിയുടെ പിന്നിലേക്ക് വലിഞ്ഞു കേറി........

"" ലോറിയുടെ പിന്നിൽ

💬 Comments

View all comments