Chapter Title : ?രാവണചരിതം 2 [LOVER]
ഇല്ല, ഞങ്ങൾ നിക്കുന്ന സ്ഥലം ഒരു കുന്നിന്റെ മുകളിൽ ആണെന്ന് തോന്നുന്നു , താഴെ വണ്ടികളുടെ ഇരമ്പൽ കേൾക്കാം... പരിസരത്തൊന്നും സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ല , അതുകൊണ്ട് തന്നെ അതികം കാഴ്ചകൾ ഒന്നും വ്യക്തമല്ല .....
" ഒരു വലിയ തട്ടുകട , അതായിരുന്നു ഞങ്ങൾ കഴിക്കാൻ ഇറങ്ങിയ ഹോട്ടൽ....
മുന്നിൽ ഭംഗിയുള്ള വിളക്കുകൾ തൂക്കി ഇട്ടിരിക്കുന്നു , മരത്തിന്റെ പട്ട കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഭിത്തികൾ , .. മൊത്തത്തിൽ ഒരു തട്ടിക്കൂട്ടിയ സെറ്റപ്പ്....
" ഞങ്ങളുടെ ബസിൽ ഉണ്ടായിരുന്നവർ മാത്രേ അവിടെ കഴിക്കാൻ ഉണ്ടായിരുന്നുള്ളൂ , .. എന്നത്തേയും പോലെ ഒരു മൂലക്ക് ചെന്ന് ഞാനും അജുവും ഇരുന്നു....
" കഴിക്കാൻ ഓർഡർ കൊടുത്തത് ആരെന്നറിയില്ല , ചെന്നിരുന്നപ്പോ തന്നെ ഭക്ഷണം മുന്നിൽ എത്തി......
" കട്ടിയുള്ള ഒരു തരം റൊട്ടിയും , പിന്നെ എനിക്ക് തീരെ ഇഷ്ടമല്ലാത്ത വെജിറ്റബിൾ കറിയും... കൂടെ കൊറേ സവാള അരിഞ്ഞിട്ടതും , ജീരക വെള്ളവും......... ഇതായിരുന്നു ഭക്ഷണം.....
" ഉച്ചക്ക് ഒന്നും കഴിക്കാതെ ഇരുന്നത് കൊണ്ടും, നല്ല വിശപ്പ് ഉണ്ടായിരുന്നത് കൊണ്ടും ടേസ്റ്റ് ഒന്നും നോക്കി നിക്കാതെ ഞാൻ കിട്ടിയത് വലിച്ച് വരി കഴിച്ചു.....
" 3 റൊട്ടി ഒറ്റയടിക്ക് തീർത്ത ശേഷം , ചൂട് ജീരകവെള്ളവും കുടിച്ച് ഞാൻ നീട്ടിയൊരു ഏമ്പക്കവും വിട്ടു.... അജു അപ്പോഴും ഒന്നാമത്തെ റൊട്ടി തീർത്തിട്ട് ഉണ്ടായിരുന്നില്ല....
" എന്ത് സ്പീഡാ ടാ കോപ്പേ നിനക്ക്...... """ വായിൽ റൊട്ടിയും തിരുകി അവന്റെ പറച്ചില് കേട്ട് എനിക്ക് ചിരി വന്നു....
" അളിയാ , ഞാൻ ഒന്ന് പുകച്ചിട്ട് വരാ.. നീയിവിടുത്തെ സിറ്റുവേഷൻ ഒക്കെ ഒന്ന് നോക്ക്.... "" എന്ന് പറഞ്ഞ് ഞാൻ മെല്ലെ പുറത്തേക്ക് വലിഞ്ഞു.....
" ആരുടേയും കണ്ണിൽ പെടാതെ, ആ തട്ടുകടയുടെ പിന്നിലേക്ക് കുറച്ച് നീങ്ങി നിന്നാണ് ഞാൻ സിഗരറ്റ് കത്തിച്ചത്......
" വയറു നിറയെ കഴിച്ചതിന്റെ പുറമെ, തണുത്ത കാറ്റിന്റെ കുളിരോടെ ഉള്ളിലേക്ക് പുക ചെന്നപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീല്..... " അങ്ങനെ ഞാൻ ആസ്വദിച്ചു
💬 Comments
View all comments