0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 1458

"" അങ്ങനെ നിക്കുമ്പോഴാണ് വണ്ടിയിൽ നിന്നും അവൾ ഇറങ്ങി അങ്ങോട്ട് വരുന്നത്......

"" കൂടെ ഒരു പെണ്ണിനെ കണ്ടതും രണ്ട് പേരുടെയും കണ്ണുകൾ മഞ്ഞളിക്കുന്നത് ഞാൻ കണ്ടു....... അത് വരെ ലോറിക്കകത്ത് ഇരുന്നവർ ഇപ്പോ വെളിയിലേക്ക് ഇറങ്ങി......

" അവർ തമ്മിൽ എന്തോ സംസാരിച്ചു...., തമിഴല്ലാത്തത് കൊണ്ട് എനിക്കൊരു അക്ഷരവും മനസ്സിലായില്ല..... പക്ഷെ ഞങ്ങൾ വീണ്ടും കെണിയിൽ പെട്ടെന്ന് മാത്രം മനസിലായി......

" അടുത്ത സെക്കൻഡിൽ വണ്ടി ഓടിച്ചിരുന്ന ആ തെലുങ്കൻ എന്നെ വട്ടം പിടിച്ചു..... കുതറി മാറുന്നതിനു മുന്നെ എന്റെ കൈ രണ്ടും പിന്നിൽ ലോക്ക് ആക്കിയാണ് അയാള് പിടിച്ചത്.......
ചുറ്റും ഒന്ന് നോക്കിയ ശേഷം ആ തമിഴൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു..., അവൾ ഓടി മാറുന്നതിനു മുന്നെ അയാൾ അവളെ കൈകളിലാക്കിയിരുന്നു......

"" ഒരു കൈ കൊണ്ട് അവള് പിടിച്ചു നിർത്തിയിട്ട് അയാളുടെ മറ്റേ കൈ അവളുടെ ശരീരത്തിൽ ഇഴയാൻ തുടങ്ങി....... പർവതം പോലെയുള്ള അയാളെ എതിർക്കാൻ മാത്രം ശേഷി അവൾക്കില്ലായിരുന്നു..... തൊണ്ട പൊട്ടുന്ന ഒച്ചയിൽ അവൾ അലറി വിളിച്ചു കരഞ്ഞു.. ........

"" ആ പ്രദേശത്ത് വേറെ വണ്ടിയൊന്നും അപ്പൊ കടന്ന് വരില്ല എന്ന് നല്ലോണം ഉറപ്പുള്ളത് കൊണ്ടാവണം അയാൾ അവളുടെ കരച്ചിലിന് പുല്ല് വില കൊടുത്ത് വീണ്ടും കരവിരുതുകൾ കാണിക്കാൻ തുടങ്ങി.........

"" അവളുടെ നാശമാണ് ഞാൻ ആഗ്രഹിച്ചിരുന്നതെങ്കിലും , തന്റെ ഇരയെ മറ്റൊരുത്തൻ കൈക്കലാക്കാൻ ശ്രമിക്കുന്നത് കണ്ട എന്റെ രക്തം തിളച്ചു...... " ഒരു സിംഹത്തിന് തന്റെ ഇരയെ മറ്റൊരു മൃഗം സ്വന്തമാക്കാൻ നോക്കുമ്പോൾ ഉണ്ടാവുന്ന ആ ഈഗോയും ദേഷ്യവും ആയിരുന്നു എനിക്കപ്പോൾ ........

"" എന്നെ വട്ടം പിടിച്ച് നിന്നവന്റെ അടി നാഭി നോക്കി കാല് പിന്നിലോട്ട് മടക്കി ഞാൻ നല്ലൊരു അസ്സൽ ചവിട്ട് കൊടുത്തു........

"" ചവിട്ട് കൊണ്ട വേദനയിൽ അലറി അയാൾ ആ വഴിയിൽ ഇരുന്നു.... അയാളുടെ എന്റെ മേലുള്ള പിടി അയഞ്ഞപ്പോ , മറ്റേ തമിഴനും കൊടുത്തു ഞാൻ നെഞ്ചംകൂട്‌ നോക്കി നിലത്തൂന്നി ചാടി ഒരു ചവിട്ട് .... വഴിയരികിൽ ഉണ്ടായിരുന്ന പാറയിലേക്ക് അയാൾ

💬 Comments

View all comments