0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 1459

മലർന്ന് വീണു........

" അവർ 2 പേരും ഒരുമിച്ച് വന്നാൽ ഇടിച്ചിടാൻ ഞാൻ സൂപ്പമാൻ ഒന്നും അല്ലാത്തത് കൊണ്ട് ഞാൻ അവളെയും വലിച് വലത് വശത്തെ കാട്ടിലേക്ക് ഓടി......
" അര മണിക്കൂറോളം ഞങ്ങൾ തിരിഞ്ഞ് പോലും നോക്കാതെ ഓടി....... അവസാനം കിതപ്പ് സഹിക്കാൻ കഴിയാതെ ഒരിടത്ത് ഞങ്ങൾ നിന്നു..., .....

" ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതിന്റെ ഇടയിൽ ഞാൻ അടുത്ത് കണ്ട ഒരു ബോർഡ് ശ്രദ്ധിച്ചു......

പലഭാഷകളിൽ എഴുതിയിരിക്കുന്ന വരികളിൽ ഇംഗ്ലീഷിൽ എഴുതിയത് മാത്രം ഞാൻ വായിച്ചു......

"" NO , OTHER PERSONNELS ARE ALLOWED TO CROSS THIS FOREST BOUNDARY... BEWARE OF WILD ANIMALS... """

"" വന്യ മൃഗങ്ങൾ വസിക്കുന്ന ഉൽക്കാടുകളിലേക്ക് ജനങ്ങൾ കടക്കാതിരിക്കാനുള്ള വനം വകുപ്പിന്റെ അറിയിപ്പ്..........
" തിരിഞ്ഞ് അവളെ നോക്കിയപ്പോ അവൾ...., പേടിയോടെ ചുറ്റും കറങ്ങി നോക്കുന്നു........ ആ ബോർഡ് അപ്പൊ അവൾ കണ്ടിട്ടില്ല.......

" പത്ത് സെക്കൻഡുകൾ കൊണ്ട് നൂറോളം ചിന്തകൾ എന്റെ തലക്കകത്തു ഓടി......,

" ആാാാാ..... " എന്നലറി തിരിഞ്ഞ് പോലും നോക്കാതെ ഞാനാ കൊടും വനത്തിലേക്ക് ഓടിക്കയറി....... എന്റെ പിന്നാലെ തന്നെ അവളും ഓടിയെത്തും എന്നെനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു........
" മരങ്ങളും, കല്ലുകളും, ഒന്നും വക വെക്കാതെ ഞാൻ ഓടി........ , ഇടക്ക് പിന്തിരിഞ്ഞു നോക്കി അവള് കൂടെ ഇല്ലേ എന്ന് ഞാൻ ഉറപ്പ് വരുത്തി...........

"" മനുഷ്യന്റെ കാല്പാദം ഇത് വരെ ചവിട്ടി മെതിച്ചിട്ടില്ലാത്ത ആ പുല്ലുകളിൽ കൂടി ഞാൻ ഓടി..... ""

" ഒടുവിൽ ഞാൻ എന്റെ പടയോട്ടം നിർത്തിയത് എവിടെ തിരിഞ്ഞാലും പുറം ലോകത്തിന്റെ യാതൊരു അടയാളങ്ങളും കാണാത്ത , മുഴുവൻ പച്ചയാൽ മൂടപ്പെട്ട കാടിന്റെ നടുക്കാണ്............

"" തിരികെ ചെന്നാൽ എനിക്കിനി നഷ്ടപ്പെടാനും ഒന്നുമില്ല , കാത്തിരിക്കാനും ആരുമില്ല ,..... പക്ഷെ അവളുടെ കാര്യം.......... നഷ്ടപ്പെടാനും കാത്തിരിക്കാനും ഒരുപാട് ഉണ്ടവൾക്ക്.........

"" പരമശിവൻ , എനിക്കായി ഇങ്ങനൊരു അവസരം ഒരുക്കിത്തരുമ്പോൾ എന്തിന് ഞാനായി അത് ഉപയോഗിക്കാതെ ഇരിക്കണം.........

"" വിടില്ല , മോളെ....

💬 Comments

View all comments