0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1380
മാറിയിരിക്കുന്നു , രൂപം കൊണ്ട്...... """ " വിറകുകൾ ഞാൻ ഇട്ടതിന്റെ അടുത്തിട്ട ശേഷം അവളവിടെ തളർന്നിരുന്നുപോയി.......... "" """ ഞാൻ അവിടെ കുറച്ച് പരതിയ ശേഷം കുറച്ച് കല്ലുകളുമായി തിരികെ എത്തി...... എന്നിട്ട് ആ കല്ലുകൾ ഒക്കെ വട്ടത്തിൽ വച്ചു..., പിന്നെ ആ ചുള്ളികൾ ഒക്കെ ഒരു തൃകോണത്തിൽ വച്ചു.... അപ്പോഴേക്കും അവിടെയെങ്ങും ഇരുട്ട് പടർന്നിരുന്നു.... മനസ്സിൽ നിന്ന് പേടിയൊക്കെ എന്നെ മായ്ക്കപ്പെട്ടത് നന്നായി , അല്ലെങ്കിൽ ഈ ഭീകരാന്തരീക്ഷം എന്റെ മനസ്സിലും ഭയത്തിന്റെ വിത്തുകൾ മുളപ്പിച്ചേനെ......... """ "" ഈ സാധനം ഒന്ന് കത്തിക്കിട്ടിയാൽ കൊറേ ഗുണങ്ങൾ ഉണ്ട്... ഇതേപോലൊരു കാട്ടിൽ രാത്രി നല്ല തണുപ്പാവനാണ് സാധ്യത , ആ തണുപ്പിൽ നിന്നും രക്ഷപ്പെടാം , ഏതെങ്കിലും വന്യ മൃഗങ്ങൾ ആക്രമിക്കാൻ വരികയാണെങ്കിൽ തന്നെ തീ കണ്ടാ പിന്തിരിഞ്ഞോളും ,... അങ്ങനെ ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്.... "" കയ്യിലുള്ള ലൈറ്റർ ഉപയോഗിച്ച് ഞാൻ ആ വിറക് കമ്പുകളിൽ തീ പിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവ കത്തുന്നില്ല....... "" ഇന്നാ , ഇത് കത്തിച്ചു നോക്ക്....... "" പാന്റിന്റെ പോക്കെറ്റിൽ നിന്നെടുത്ത ഏതോ കടലാസ് അവളെന്റെ നേരെ നീട്ടി........
"" അത് മൈൻഡ് പോലും ചെയ്യാതെ ഞാൻ തീ കത്തിക്കാനുള്ള ശ്രമം തുടർന്നു...... ഒടുവിൽ ഒരു കമ്പിൽ തീ പിടിച്ചു.... ഞാൻ എങ്ങനെയൊക്കെയോ അത് മറ്റുളള ചുള്ളികളിലേക്കും പടർത്തി....... ഒരു പ്രാവശ്യം തീ കത്തിക്കാൻ തന്നെ ലൈറ്റർ ഇങ്ങനെ ഉപയോഗിച്ചാൽ ഇത് ഒരാഴ്ച പോലും നിക്കില്ല... നാളെ വേറെന്തെങ്കിലും വഴി കണ്ടെത്തണം........ "" മെല്ലെ മെല്ലെ , തീജ്വാലകൾ ആ വിറകുകളെ വിഴുങ്ങുന്നത് ഞാൻ നോക്കിയിരുന്നു.. തണുപ്പ് ശക്തമായി തുടങ്ങുന്നതിന് മുന്നേ തീ കത്തിച്ചതേതായാലും നന്നായി..... ...... "" ഇനി വല്ല മഴ പെയ്താലോ , രാത്രിയിൽ........ "" കത്തിച്ചു വച്ച വിറക് ചുള്ളിക്കരികിലേക് നീങ്ങിയിരുന്ന്കൊണ്ട് അവൾ ചോദിച്ചു...... "" കരിനാക്ക് വളച്ച് വല്ലതും പറയാതെ മിണ്ടാതെ ഇരിക്ക് ഷവമേ........ """ എന്ന് ഞാൻ ഉച്ച ഉയർത്തിയപ്പോ പിന്നെ അവളൊന്നും പറഞ്ഞില്ല..... "" യക്ഷി പറഞ്ഞത് നേരാ , ഇനി മഴ പെയ്താലോ........ എന്തായാലും ശുഭാപ്തി വിശ്വാസം കൈ വിടണ്ട , ഇല്ലെന്ന് തന്നെ പ്രതീക്ഷിക്കാം........ '""" "" ഞാൻ വീണ്ടും ശ്രദ്ധ എരിഞ്ഞമരുന്ന വിറകിലേക്ക് മാറ്റി.. .. " ഇതുപോലെ തന്നെയല്ലേ എന്റെ ജീവിതത്തിലെ എല്ലാ സന്തോഷവും ഈ യക്ഷി

💬 Comments

View all comments