0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1400
തകർക്കുവാണ്..... "" അതിന്താ കുട്ടി ... ഇപ്പൊ ഇവള് നിന്റെകൂടി ചേച്ചിയല്ലേ................ അവളുടെ കാപട്യം ഒന്നും അറിയാതെ അമ്മയും അവളെ ലാളിക്കുകയാണ് .... "" ഇനി ഞാൻ അനൂന് പോലും വിട്ടുകൊടുക്കില്ല എന്റെ ഈ ചേച്ചിയെ ....... .......... അവളുടെ ഓരോ വാക്കുകളിലും ഓരോ അർത്ഥം ഒളിഞ്ഞിരിക്കുന്നത് പോലെ എനിക്ക് തോന്നി ...., ഇനി അതെന്റെ തോന്നൽ മാത്രാണോ........... "" അപ്പോഴേക്കും കരയാറായി , ഇങ്ങോട്ട് വാടി കുശുമ്പിപ്പാറു , ഇവളൊരു തമാശ പറഞ്ഞതല്ലേ..... എന്റെ അനൂട്ടി എന്റെ ജീവനല്ലേ .......... """ ചിന്തിച്ചു നിന്ന എന്നെ ലച്ചു പിടിച്ചു വലിച് അവളുടെ അരികത്തു ചേർത്തിരുത്തി.......... """ രാജവെമ്പാലയെക്കാൾ വിഷമുള്ള , തന്റെ ലക്ഷ്യം നേടാൻ എന്ത് നാറിയ കളി കളിക്കാനും മടിയില്ലാത്ത ആ പിശാചിന്റെ ഒപ്പo ഒരേ വീട്ടിലാണല്ലോ എന്റെ ചേച്ചി താമസിക്കുന്നത് എന്നോർക്കുമ്പോൾ എന്റെ നെഞ്ച് നീറിപ്പുകഞ്ഞുകൊണ്ടിരുന്നു..................""" """ അപ്പൊ അമ്മേ.. ഞങ്ങൾ ഇറങ്ങുവാണ്...., വേഗം വരാമെന്നു പറഞ്ഞിറങ്ങിയതാ , ഇനി ഒന്ന് രണ്ട് സ്ഥലത്ത് കൂടി കേറണം........................ ലച്ചു എഴുന്നേറ്റു..., കൂടെ ഞങ്ങളും...... "" ശെരി മോളെ, ഒഴിവ് കിട്ടുമ്പോ മോനെയും കൂട്ടി ഇങ്ങോട്ടേക്കിറങ്ങ് പിന്നെ വരുമ്പോ ദാ ഈ കാന്താരിയെയും കൂട്ടിക്കോ ....... നയനയുടെ താടിക്ക് പിടിച്ച് കൊഞ്ചിച് കൊണ്ട് അമ്മ നിക്കുന്നത് കണ്ടപ്പോ എനിക്ക് വല്ലാത്ത ഒരു അസ്വസ്ഥത തോന്നി....... """ അനൂട്ടി , ... ചേച്ചി പോട്ടെട്ടോ....... ഇടക്ക് ഞാൻ വിളിക്കാട്ടോ ... ന്റെ മോള് ഇങ്ങ് വന്നേ................. എന്റെ കയ്യിൽ പിടിച്ച് വലിച്ച് ചേച്ചി എന്നെ നെഞ്ചോട് ചേർത്തു... അപ്പോൾ . ആ കണ്ണുകൾ നിറയുന്നതും , മനസ്സ് വിതുമ്പുന്നതും എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു......... എന്നിൽ നിന്ന് വിട്ട് മാറാൻ നേരം എന്റെ കവിളത്തു ഒരു ഉമ്മയും തന്ന് ചേച്ചി അധികം എനിക്ക് മുഖം തരാതെ വേഗം കാറിലേക്ക് കേറി ഇരുന്നു........ " തന്റെ കരഞ്ഞ മുഖം ആരും കാണാതെ ഇരിക്കാൻ അല്ല ചേച്ചി വേഗം കാറിലേക്ക് കേറി ഇരുന്നത്.... ചേച്ചിയുടെ കണ്ണൊന്നു നിറഞ്ഞാൽ പിന്നെ ഞാൻ കരച്ചിലടക്കില്ലെന്നു

💬 Comments

View all comments