0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1139
എനിക്കും ഒരു ചിക്കൻ ബിരിയാണി , മതി...... ""...... അവൻ ആ ചേട്ടനെ നോക്കി പറഞ്ഞു... " ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചിട്ട് ഒരു പത്തു മിനിറ്റ് എന്നും പറഞ്ഞയാൾ പോയി........ ഞങ്ങളെ കണ്ടിട്ട് ചേച്ചിയും അനിയനും ആണെന്ന് തെറ്റ്ധരിചിച്ചിട്ടുണ്ടാവും...... "" ആനയെ വരെ തിന്നും എന്നൊക്കെ വീമ്പിളക്കിയിട്ട് എന്തേ ഒരു ബിരിയാണി മാത്രം പറഞ്ഞത്............. ആ ചേട്ടൻ പോയിക്കഴിഞ്ഞപ്പോ ഞാൻ അവനെ കളിയാക്കി ചോദിച്ചു..... "" അത് ഞാൻ ചുമ്മാ ഒരു നമ്പർ ഇട്ടതല്ലേ.... ........ ""...... ചുണ്ട് മുഴുവൻ കോട്ടി അവനൊരു ചിരി ചിരിച്ചു...... ഇതിന് മുമ്പോന്നും ഒന്നിനോടും തോന്നാത്ത ഒരു പ്രത്യേക ആകർഷണം എനിക്കാ ചിരിയിൽ തോന്നി.......... "" മോനൂ.... ചേച്ചി ഒരു കാര്യം ചോദിച്ചാ നീ സത്യം പറയോ..... "................. ഞാൻ ചെറിയൊരു മുഖവുരയായി അവനോടു ചോദിച്ചു......... എന്റെ ചോദ്യത്തിന് അവൻ ഒന്ന് തലകുലുക്കി....... """ നിനക്കെങ്ങനെ മനസ്സിലായി..... ചേച്ചി വയറുവേദന എന്നൊക്കെ പറഞ്ഞപ്പോ .. അത് ................... മടിച്ചുമടിച് ചോദ്യം പൂർണ്ണമാക്കാതെ ഞാൻ അവന്റെ മുഖത്തേയ്ക്ക് നോക്കി......... "" അതിലിത്ര നാണിക്കാൻ ഒന്നൂല്ല ചേച്ചി...., സ്വന്തം ചേച്ചി ഇല്ലെങ്കിലും എന്റെ മാമന്റെ മോള് അഞ്ചു ചേച്ചി ഡിഗ്രിക്ക് പഠിക്കുന്നത് ഞങ്ങളുടെ വീട്ടിൽ നിന്നാ........... ഇടക്ക് ചേച്ചിക്ക് തീരെ പറ്റാത്തവുമ്പോ ചേച്ചി എന്നോട് ഇത് വാങ്ങി കൊടുക്കാൻ പറയാറുണ്ട്.... വീട്ടിൽ വേറെ ആരോടും ചേച്ചിക്ക് ഇത് വാങ്ങി
തരാൻ പറയാൻ ചമ്മലാണെന്നും , ഇത് എല്ലാ മാസവും വരുന്ന വയറുവേദന ആണെന്നും ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്........ അപ്പോഴൊക്കെ എനിക്കതിനെ പറ്റി വലിയ ധാരണ ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് ഈയടുത് ബിയോളജിയിൽ ഇതിനെ പറ്റി പഠിച്ചു.... ഇപ്പോഴും കാര്യമായി ഇതിനെ പറ്റി അറിയില്ലെങ്കിലും കുറച്ചൊക്കെ അറിയാം...... ""............... അവൻ എല്ലാം ഒരു നിസ്സാര ഭാവത്തിൽ പറഞ്ഞു നിർത്തി............. "" എനിക്കപ്പൊ അവനോട് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നി....... ഇത്ര ചെറുപ്പത്തിൽ തന്നെ എന്തൊരു പക്വതയാണ് ഈ കുട്ടിക്ക്..... ..... അത്രയും ആളുകൾ അവിടെ ഉണ്ടായിരുന്നിട്ടും അവൻ അത് രഹസ്യമായി ബാഗിൽ ആരും കാണാതെ എനിക്ക് കൊണ്ട് വന്ന് തന്ന കാര്യം ഞാൻ വീണ്ടും ഓർത്തു.... ചെറുപ്പത്തിൽ തന്നെ ഈയൊരു വിദ്യാഭ്യാസം തെറ്റെല്ലാത്ത രീതിയിൽ അവൻ ഉൾക്കൊണ്ടിരിക്കുന്നു...... ഇവന്റെ ഈ തിരിച്ചറിവും , ഇവന് മനസ്സിലായ പോലെ എല്ലാ ആൺകുട്ടികളും തിരിച്ചറിഞ്ഞെങ്കിൽ എത്ര നന്നായേനെ............... "" ചേച്ചീ..... കഴിക്കുന്നില്ലേ......... ".........

💬 Comments

View all comments