0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1147
എന്താ ഈ കാണിച്ചേ..... ആ കുട്ടികള് അവിടെ കളിച്ചാൽ ഇപ്പൊ എന്താ കുഴപ്പം... , അവരിപ്പോ അവിടെ കളിച്ചൂന്നും വച്ച് എനിക്കൊരു കുഴപ്പോം ഇല്ല..... അമ്മ പോയി ഗേറ്റ് അടക്കണ്ടാന്ന് പറഞ്ഞെ ...... മ്മ്മ്മ് വേഗം............... ".......... "" ശെന്റെ കൃഷ്ണാ ഈ പെണ്ണിന്നിത് എന്തോ ബാധ കയറീന്നാ തോന്നണേ... ഓരോ സമയവും ഓരോ വട്ടാ.......... ""................ അമ്മ എന്നെ പിന്നെയും ഓരോന്നൊക്ക പറഞ്ഞെങ്കിലും, അമ്മയെക്കൊണ്ട് സതീഷേട്ടനെ വിളിപ്പിച്ചിട്ടേ ഞാൻ അടങ്ങിയുള്ളൂ................ "" പിന്നീടുള്ള ഓരോ വൈകുന്നേരങ്ങളിലും അവൻ കളിക്കാൻ വരുന്നതും നോക്കി , മേഘങ്ങളിൽ നിന്നും ആദ്യത്തെ ഇറ്റ് വെള്ളം വീഴാൻ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെയായി ഞാൻ............. " ഞാനെന്നൊരു വ്യക്തി അവിടെ നോക്കി നിക്കുന്നുണ്ട് എന്ന് പോലും അറിയാതെ അവൻ തകർത്തു കളിച്ചു കൊണ്ടിരുന്നു...., "".. "" ഇപ്പോ ഒരു ദിവസം അവനെക്കണ്ടില്ലെങ്കിൽ എന്റെ ഉള്ള് പിടയും .... ആ സ്ഥിതിയിലേക്കു ആയിരുന്നു കാര്യങ്ങൾ ഒക്കെ. ...... "" അതികം വൈകാതെ ഞാനാ സത്യം മനസ്സിലാക്കി.... അതിലെ തെറ്റും ശെരിയും, ഒന്നും നോക്കാൻ എനിക്ക് തോന്നിയില്ല ,,, , എന്നേക്കാൾ അത്രയും ഇളയതായ അവനോട് എനിക്ക് ഇന്നേവരെ എന്നോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുള്ള ആരോടും ഇത് വരെയും തോന്നാത്ത , ഇത്രയും കാലം എന്നിൽ നിന്നും മറഞ്ഞു കളിച അനുരാഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു ...... "" പ്രേമം, കോപ്പ്.... പൊക്കോളണം അവളുടെ ഒരു ............. എടീ പോത്തേ അതൊരു കൊച്ച് ചെറുക്കനാ................""........... ഞാൻ കാര്യം ഒക്കെ റോസിനോട് പറഞ്ഞപ്പോൾ അവളുടെ മറുപടി അങ്ങനെ ആയിരുന്നു.......... "" എടി പക്ഷെ അവൻ വലുതാവൂലെ , അപ്പൊ ശെരിയാവൂലെ.......... "".................. "" അതിന് അവൾ എന്നെ കൊന്നില്ലെന്നേ ഉളളൂ........ "" ഡീ പൊട്ടിക്കാളീ...... തന്നേക്കാളും ഇത്രയും മൂത്ത നിന്നോട് നാളെ ഇനി അവന് ഇഷ്ടം തോന്നുവോ........ """...... അവളുടെ വാക്കുകൾ നേരെ ചെന്ന് തറച്ചത് എന്റെ ചങ്കിൽ ആയിരുന്നു...... "" അവള് പറഞ്ഞ ആ കാര്യം ഓർത്ത് നോക്കിയപ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി......... ......... " പിന്നീട്

💬 Comments

View all comments