0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1129
ഇത്രയും നേരം നടന്ന് ക്ഷീണിച്ചത് കൊണ്ടും ഞാൻ കുറച്ച് നേരം ഒന്ന് വിശ്രമിക്കാൻ വേണ്ടി മെല്ലെ , ആ കൂട്ടിൽ മലർന്ന് കിടന്നു... "" ആ നാളെയാവട്ടെ അവളെക്കൊണ്ട് തന്നെ ഉള്ള വിറകൊക്കെ ചുമപ്പിക്കണം ,..... അത് മാത്രം പോരാ... വേർ എന്തെങ്കിലും ഒക്കെ കൊടുക്കണോല്ലോ.... ആ തത്കാലം ഇങ്ങനെ പോട്ടെ , ബാക്കിയൊക്കെ വഴിയേ കൊടുക്കാല്ലോ... ഇനി കൊറേ നാൾ ഇവിടൊക്കെ തന്നെ ഉണ്ടല്ലോ............ """ ഈ ചിന്തകളുമായി ഞാൻ മെല്ലെ കണ്ണുകൾ അടച്ചു............ " ? """ മോളെ..... എത്ര ദിവസാന്നു വച്ചാ നീയിങ്ങനെ ഉണ്ണാതെയും ഉറങ്ങാതെയും മുറിയിൽ ചടഞ്ഞു കൂടി ഇരിക്കുന്നെ..... എന്തേലും വന്ന് കഴിക്ക് മോളെ...... """ "" ഒന്നും വേണ്ട അമ്മേ... തീരെ വയ്യ ഞാനൊന്ന് കിടക്കട്ടെ......... """"" "" ഒരു വിതുമ്പലോടെ ആ അമ്മ തന്റെ മകളുടെ മുറി വീട്ടിറങ്ങി... ഇതിപ്പോ 2 ദിവസായി തന്റെ മകൾ ഇങ്ങനെ...... എന്നും വാ തോരാതെ സംസാരിച് തന്റെ ചെവിക്ക് ഒരു സ്വസ്ഥതയും തരാത്ത അവളിന്ന് മുറിക്കു പുറത്തേ ഇറങ്ങുന്നില്ല , ഏത് നേരവും കിടത്തം മാത്രം.... ഈശ്വരാ എന്താ എന്റെ കുഞ്ഞിന് പറ്റിയെ............. ആ മാതൃഹൃദയം കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു....... "" തന്റെ മകളുടെ പതിവില്ലാതെയുള്ള സ്വഭാവത്തിൽ പേടി തോന്നിയ ആ അമ്മ തന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്ന മോളുടെ അടുത്ത കൂട്ട് കാരിയെ തന്നെ വിളിച്ചു ...... "" ഹലോ... മോളെ.. റോസേ.... ... """ """ ആ പറഞ്ഞോ അമ്മച്ചി.... എന്താ കാര്യം........ അവളില്ലെ അവിടെ...... """ """ ഉണ്ട് മോളെ.... 2 ദിവസായിട്ട് ആരോടും ഒന്നും മിണ്ടാതെ ഒറ്റക്ക് ഇരുന്ന് എന്തോ വേദന തിന്നുകയാ എന്റെ കുട്ടി...... ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല.... എനിക്കാകെ പേടി തോന്നുവാ...... പറ്റൂച്ചാ മോൾ ഇങ്ങോട്ട് ഒന്ന് വര്വോ...... """............ ഫോണിൽ കൂടി ഇത് പറയുമ്പോൾ ആ അമ്മയുടെ കണ്ണിൽ നിന്ന് കണ്ണീർതുള്ളികൾ മത്സരിച് പുറത്തേക്ക് ഒഴുകുകയായിരുന്നു...... "" അമ്മ ഫോൺ വച്ചേ.... ഒരു പതിഞ്ചു മിനിറ്റ് അതിനുള്ളിൽ ഞാൻ അവിടെ ഉണ്ടാവും., ഒന്നും പേടിക്കണ്ടാട്ടോ.. """"............ റോസ് ആ അമ്മയെ സമാധാനപ്പെടുത്തി..... "" പത്തു മിനിറ്റ് തികയുന്നതിന് മുമ്പ് ആ വീടിന്റെ മുന്നിൽ ഒരു വൈറ്റ് സ്വിഫ്റ്റ് വന്ന് നിന്നു..., "അതിൽ നിന്നിറങ്ങി റോസ് ആ വീടിന്റെ ഉള്ളിലേക്ക് വെപ്രാളപ്പെട്ടു നടന്നു...... """ ""

💬 Comments

View all comments