Chapter Title : ?രാവണചരിതം 4 [LOVER]
റോസിനെ കണ്ടതും ആ അമ്മ സാരിതലപ്പു കൊണ്ട് തന്റെ വിതുമ്പൽ മറച്ചു പിടിച്ച് കൊണ്ട് തന്റെ മകളുടെ മാറ്റത്തെ പറ്റി അവളോട് പറഞ്ഞു.....
"" എന്തുണ്ടെങ്കിലും എന്റെ കുട്ടി മോളോട് പറയാറുണ്ടല്ലോ , അതാ ഞാൻ മോളെ വിളിച്ചേ.... മോൾക്കറിയോ എന്താ എന്റെ കുട്ടിക്ക് പറ്റിയതെന്ന്..... എത്ര ഒതുക്കി നിർത്താൻ ശ്രമിച്ചിട്ടും ആ അമ്മയുടെ കണ്ണീർനദിയെ അവർക്ക് തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല......
""" ഇല്ലമ്മേ..... എന്നെ അവൾ വിളിച്ചിട്ട് കുറച്ചായി... എന്നോട് ഒന്നും പറഞ്ഞില്ലല്ലോ അവൾ........... അമ്മ പേടിക്കണ്ടാട്ടോ.... ഞാൻ അവളുടെ അടുത്തേക്ക് ചെല്ലട്ടെ..., അമ്മയുടെ മോളെ പഴയ പോലെ ആക്കിയിട്ടേ ഈ റോസ് ഈ വീട് വിട്ട് ഇനി പുറത്തേക്കിറങ്ങൂ... പോരെ.............. """
"" ആ വാക്കുകൾ കേട്ടപ്പോൾ ആഴിയോളം സ്നേഹം നിറഞ്ഞ ആ മാതൃഹൃദയത്തിന്റെ ആവലാതി ഒന്ന് കുറഞ്ഞു.......... """
"" റോസ് ആ അമ്മയെ ആശ്വസിപ്പിച്ച ശേഷം തന്റെ ആത്മമിത്രത്തിന്റെ മുറിയിലേക്ക് നടന്നു......
""" അവൾ മെല്ലെ റൂമിന്റെ വാതിൽ തുറന്നു.... ., അലമാര അലസമായി തുറന്നിട്ടിരിക്കുന്നു , മേശപ്പുറത്ത് , ബുക്കും കൊറേ വസ്തുക്കളും ആശ്രദ്ധമായി കിടക്കുന്നു ... കട്ടിലിന്റെ ഒരു മൂലക്ക് കുറച്ച് ഡ്രസ്സ് കൂട്ടി ഇട്ടിരിക്കുന്നു...., അതിന്റെ നടുക്ക് " അവൾ.. "" തലയും കുമ്പിട്ട് ഇരിക്കുന്നു.......
"" ഇങ്ങനെയൊന്നും ആയിരുന്നില്ല അവൾ..... താൻ കണ്ടതിൽ വച് ഏറ്റവും വലിയ വൃത്തിരാക്ഷസി, ഒരു വസ്തു പോലും തന്റെ മുറിയിൽ അശ്രദ്ധമായോ , സ്ഥാനം തെറ്റിയോ കിടക്കാൻ അവൾ അനുവദിക്കില്ല.... എല്ലാം അടുക്കും ചിട്ടയോടെയും കാത്ത് സൂക്ഷിക്കുന്ന ഒരുത്തി..... " സ്കൂളിൽ പഠിക്കുന്ന കാലം മുതലേ അവളുടെ സ്വഭാവം അങ്ങനെയാണ്.., ഇടക്ക് ഞങ്ങൾ കൂട്ടുകാരികൾ ഇങ്ങോട്ട് വരുമ്പോൾ അവളുടെ മുറിയും, എല്ലാം അടുക്കി വച്ചിരിക്കുന്നത് കണ്ട് ഞങ്ങൾ പോലും അത്ഭുതപ്പെട്ടു നിന്നിട്ടുണ്ട്...... അന്നൊക്കെ മനഃപൂർവം അവളെ ദേഷ്യം പിടിപ്പിക്കാൻ അവൾ ഒതുക്കി വച്ചതൊക്കെ സ്ഥാനം തെറ്റിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഇഷ്ടവിനോദം.... അന്നതൊക്കെ ചെയ്യുമ്പോൾ , അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവെക്കുന്നതും , ഞങ്ങളുമായി അടി പിടി കൂടിയതും , ഞങ്ങൾ തിരികെ എല്ലാം പഴയ പോലെ വച് കൊടുത്ത് അവളുടെ വാശി ശമിപ്പിച്ചതും എല്ലാം ഒരു സിനിമ പോലെ എന്റെ ഓർമ്മയിൽ പ്ലേ ആയി........ """..
"" ആ അവൾ ഇന്നീ നിലയിലൊക്കെ ആവണം എങ്കിൽ എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട്.... ""
"""
💬 Comments
View all comments