0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1131
രാജി..... "" . റോസ് മെല്ലെ വിളിച്ചു........ "" അവളുടെ വിളികേട്ട് തലപൊക്കിയ രാജിയെ കണ്ട റോസിന്റെ ഉള്ളൊന്ന് പിടഞ്ഞു.......... "" രാജിക അനിരുദ്ധ് "" എന്തൊരു മുഖശ്രീ ആണ് ആ കുട്ടിക്ക് , ആ മുഖത്തേക്ക് ഒന്ന് നോക്കിയേ സാക്ഷാൽ ദേവി തന്നെ, .... എന്നിങ്ങനെ പലരും രഹസ്യമായും പരസ്യമായും പൊക്കി പറയുമായിരുന്ന ഞങ്ങളുടെ രാജി.... ഇന്നവളുടെ കോലം... നോക്കി നിന്ന എന്റെ കണ്ണ് വരെ നിറഞ്ഞു പോയി........... മുഖത്ത് ആ പഴയ പ്രസരിപ്പൊന്നും ഇപ്പൊ ഇല്ല , കരഞ്ഞു കരഞ് വാലെഴുതിയ പോലെയുള്ള അവളുടെ കണ്ണുകൾ ചുവന്നു തളർന്നു കിടക്കുന്നു... , ബെഡിൽ മുഖം പൂഴ്ത്തി വച് സദാ സമയവും കിടപ്പായിരുന്നത് കൊണ്ടാവും മുഖത്തൊക്കെ വര പോലെയുള്ള പാടുകൾ ..... കരിമഷി കറുപ്പുള്ള നീളൻ മുടിയൊക്കെ പാറിപ്പറന്ന് ഒരു ഭ്രാന്തിയെ പോലെയായി, ആകെ കോലം കെട്ട് അവശയായി ഇരിക്കുകയാണ് അവൾ.............. "" "" എന്റെ രാജി..., എന്താടി പറ്റിയെ നിനക്ക് , ..................."" മെല്ലെ അവളുടെ കട്ടിലിന്റെ അടുക്കലേക്ക് നടന്ന് ആ കിടക്കയിൽ ഇരുന്ന് കൊണ്ട് റോസ് ചോദിച്ചു....... """ അവൾ ചോദ്യം പൂർത്തിയാക്കും മുമ്പ് തന്നെ , പൊട്ടിക്കരഞ്ഞുകൊണ്ട് രാജി അവളുടെ തോളിലേക് വീണു........ "" "" പോട്ടെടി...., നീയിങ്ങനെ കിടന്ന് കരയല്ലേ... എന്ത് കോലമാടി നാറി ഇത്....... """ അവളുടെ മുതുകിൽ തലോടി ആശ്വസിപ്പിക്കുന്നതിന്റെ ഇടയിൽ റോസ് ഓരോന്നും പറഞ്ഞ് കൊണ്ടിരിന്നു........ """ ഡീ...., മതി നിർത്തിക്കെ........ ഇനി കരഞ്ഞാ അടിച്ചു ചെവിക്കല്ല് ഞാൻ പൊട്ടിക്കും.... എന്ത് കോപ്പിനാ ഇങ്ങനെ കിടന്ന് കാരണെ... നിന്റെ കെട്ടിയോൻ ചത്തോ................. """"...... അവളുടെ കരച്ചിൽ സഹിക്കാൻ പറ്റാതെ റോസ് ചോദിച്ചു..... """ അത് കേട്ടപ്പോൾ , രാജിയുടെ കരച്ചിലിന്റെ ആഴം കൂടുകയാണ് ചെയ്തത്...... '"" "" മോളെ..., മതീടി.... എനിക്ക് സഹിക്കുന്നില്ലഡീ നീ ഇങ്ങനെ കിടന്ന് കരയണത് കാണാൻ...... അതിനും മാത്രം ഇപ്പൊ എന്താ രാജി ഇവിടെ ഉണ്ടായേ............ എന്താണെങ്കിലും നീ എന്നോട് പറ ................ ""..... രാജിയുടെ താടിക്ക് പിടിച്ച് കൊണ്ട് റോസ് ചോദിച്ചു.......
""" അവൻ..... ...... അവൻ പോയെടി...... ഒരു വിവരോം ഇല്ല 2 ദിവസായിട്ട്.............. """""" ഒടുവിൽ രാജിക ഇത്രയും പറഞ്ഞു നിർത്തി....... """ ആര്...... ആര് പോയെന്നാ നീയീ പറയുന്നേ .............. "" "" അവൻ...... രഞ്ജിത്ത്..... """........... രാജിക പറഞ്ഞത്

💬 Comments

View all comments