0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 816
ഭാവമായിരുന്നു അപ്പൊ അവളുടെ മുഖത്ത്............ "" ഡീ .. ഇത്രക്കൊക്കെ വേണോ.... അന്നവൻ എന്തോ ബോധക്കേട് പറഞ്ഞു , അതിന് നീ അവന്റെ നല്ല ജീവിതം തന്നെ ഇല്ലാണ്ടാക്കിയില്ലേ... ഇനിയാ കേസ് വിട്ടൂടെ...... """.............. പിന്നെയും അവന്റെ കേസിൽ കടിച്ച് തൂങ്ങാൻ അലീനക്ക് താല്പര്യമില്ലായിരുന്നു...... "" ഓ.... നിനക്കും മതിയായോ... പൊക്കോ... ഒരൊറ്റ പട്ടിപോലും എന്റെയൊപ്പം വേണ്ട......... അന്നവൻ എനിക്ക് ഒരു തെരുവ് വേശ്യയുടെ വില തന്ന് പറഞ്ഞത് നീയും കേട്ടതല്ലേ........ മറക്കില്ല ഞാൻ...... ഒരിക്കലും.... ഇനിയാ പുഴുത്ത പട്ടിയെ എനിക്ക് വേണ്ട.. പക്ഷെ എനിക്ക് കിട്ടാത്ത അവനെ ഈ ഭൂമിക്ക് പോലും ഇനി കിട്ടരുത്....... """.............. നയന അപ്പോൾ.... നിന്ന് വിറക്കുകയായിരുന്നു ...... "" റിലാക്സ് നയന... ഞാൻ പറഞ്ഞെന്നെ ഉളളൂ .... എന്തായാലും നമ്മൾ ഇവിടെ വരെ കൊണ്ടെത്തിച്ചില്ലേ... ഇനി ബാക്കി കൂടി കളിക്കാം... ഞാനുണ്ട് നിന്റെയൊപ്പം........ "................. അലീന ആ രാക്ഷസിയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു ..... .. "" അപ്പൊ വന്നേ.. ഈ മൂഡ് മാറ്റാൻ നമുക്ക് ഒന്ന് പുറത്ത് പോയിട്ട് വരാ.............. അലീന പറഞ്ഞത് ശെരിയാണെന്ന് അവൾക്കും തോന്നി...... <<<<<< "" ഹലോ സഞ്ജു... ""....... "" ഡീ നീ ഇത് എന്ത് പണിയാ കാണിച്ചേ.., പടത്തിന് വരാന്ന് പറഞ്ഞിട്ട് ഇടക്ക് വച് വണ്ടിയിൽ നിന്നിറങ്ങിപോയിട്ട് , ദേ .. ഒരുമാതിരി കോപ്പിലെ പരുപാടി കാണിക്കരുത് ട്ടാ.............. ""................. ഫോൺ എടുത്ത പാടെ സഞ്ജു ചൂടായി... . "" എന്റെ പൊന്ന് സഞ്ഞുവല്ലേ.., നമുക്ക് പിന്നെ ഒരു ദിവസം പോവാട്ടോ.., ഇപ്പൊ നയനക്ക് സുഖമില്ലാതെ ഇരിക്കുന്ന കൊണ്ടല്ലേ...... പ്ലീസ്........ ""...................... "" അലീന ... ഞാനാണോ , അതോ അവളാണോ നിന്റെ കാമുകൻ .. എനിക്കിപ്പോ അറിയണം..... ....... "".................... """ ഹ ഹ ഹ.... ഒരു പൊട്ടിച്ചിരിയോടെയാണ് അതിന്റെ മറുപടി അലീന പറഞ്ഞുതുടങ്ങിയത്... "" നീയല്ലേടാ ചക്കരെ എന്റെ കാമുകൻ... ഇവളെ ഇപ്പൊ ഒഴിവാക്കാൻ പറ്റാത്ത കൊണ്ടല്ലേ... പ്ലീസ്... നീയൊന്ന് മനസ്സിലാക്ക് . ................. അയ്യോ... ഞാൻ പിന്നെ വിളിക്കാ അവള് ദേ വരുന്നുണ്ട്............ "............... അലീന പറയലും ഫോൺ കട്ടാക്കലും ഒരുമിച്ചായിരുന്നു..... "" തന്റെ കാമുകന്റെ ഒപ്പം സിനിമ കാണാൻ ഉള്ള അവസരം നഷ്ടപ്പെട്ടതിന്റെ ഈർഷ്യ അവളുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും , അതൊന്നും പുറത്ത് കാണിക്കാതെയാണ് അലീന അവളോടൊപ്പം പോയത്.............
<<<<<<<<<<<<<<....

💬 Comments

View all comments