0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 815
""........... രാജി ചോദിച്ചു... "" വേണ്ട മിസ്സേ , ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ അവനോട് ആക്കിത്തരാൻ പറയാ.... ഇനി നമ്മൾ ഒന്നിച്ചു ചെന്നിട്ട് അവിടെ ബാക്കിയുള്ളോർക് കുരു പൊട്ടണ്ട........ അപ്പൊ ബൈ ഏട്ടത്തീ....... """............ കയ്യും വീശി നടന്ന് പോയ അർജുനെ അവൾ ഒരു നിമിഷം നോക്കി..... ഇതാ .. ഇപ്പൊ തനിക്ക് ഒരനിയനെ കൂടി കിട്ടിയിരിക്കുന്നു ..... സന്തോഷത്തോടെ അവൾ കോളേജിലേക് യാത്രയായി....... "" പക്ഷെ അവർ ഒരുമിച്ച് ആ ഹോട്ടലിൽ നിന്നിറങ്ങി വരുന്നത് രണ്ട് കണ്ണുകൾ കണ്ടിരുന്നു ...... കൂടെ പഠിക്കുന്ന ഒരുത്തന്റെ ഒപ്പം ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങാൻ ഇറങ്ങിയ അലീന..... """ >>>>>>> "" സത്യം ആണോടീ നീ പറയുന്നേ....... "".............കേട്ടത് വിശ്വസിക്കാൻ ആവാത്തത് പോലെ നയന ചോദിച്ചു.......... "" എന്റെ നയനാ...... നിന്നോട് നുണ പറഞ്ഞിട്ട് എനിക്കെന്ത് കിട്ടാനാ....... അവര് തന്നെയാണ് .... ഞാൻ ശെരിക്ക് കണ്ടതാ........... "".......... അലീന തറപ്പിച്ചു പറഞ്ഞു.......... "" മ്മ്.. അപ്പൊ ഞാൻ വിചാരിച്ച പോലെത്തന്നെ , എന്തോ ഇതിന്റെ ഇടയിൽ കൂടി നടക്കുന്നുണ്ട്..... ""........... "" ഡീ.. ഇനി അവര് വല്ല പ്രേമവും....... "..........അലീന ചോദിച്ചു... "" ഏയ്യ്.. അതിനുള്ള ചാൻസ് കുറവാ , ഇത് വേറെന്തോ സീനാണ്.. ആ
രഞ്ജിത്തിനെ സംബന്ധിച്ച എന്തോ ആണ്..... അവനല്ലേ ആ ഡാഷ് മോന്റെ അടുത്ത ദോസ്ത്., അല്ല ആകെയുള്ള ദോസ്ത് . .. ".................... ചുണ്ടിൽ ഒരുപാട് ചെറിയ ചിരിയോടെ നയന പറഞ്ഞു... .... "" അപ്പൊ ഇതിൽ നമ്മടെ റോൾ എന്താ ... അവര് എന്തേലും കാണിക്കട്ടെന്നെ... "................ അലീന ഒരുപാട് ഒഴുക്കൻ മട്ടിൽ പറഞ്ഞു... "" ഏയ്.. അങ്ങനെ തള്ളിക്കളയാനും പറ്റില്ല , നമ്മൾ ഒന്നൂടെ അടുത്ത് ശ്രദ്ധിക്കണം അവളെ ആ രാജിയെ.... എനിക്കെന്തോ അവളിൽ ഒരു ദുരൂഹത മണക്കുന്നുണ്ട്......................"".......... " അവൾ പറഞ്ഞതൊക്കെ അലീന മൂളിക്കേട്ടു.... "" "" ഇനിയാ നായ തിരിച്ചു വരോ... ""......... .... അലീനയുടെ ചോദ്യം കേട്ടപ്പോൾ അവിടെ ഒരുപാട് അട്ടഹാസം ഉയർന്നു. നയനയുടെ ... "" ഏതെങ്കിലും ഒരു കോണിൽ ജീർണിച് കിടക്കുന്നുണ്ടാവുo അവന്റെ ശവം ഇപ്പൊ........ ആ പുഴുത്ത ജഡം ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ഒരു വിഷമം മാത്രേ ഉള്ളൂ എനിക്ക്.. .......... ........ "....... അലീനയെ വരെ പേടിപ്പെടുത്തുന്ന ഒരു തരം രൗദ്ര

💬 Comments

View all comments