0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 814
അവൻ പറഞ്ഞു..... "" പെട്ടെന്ന് ഇത് കേട്ടപ്പോൾ രാജിയുടെ മുഖത്ത് അത് വരെ ഉണ്ടായിരുന്ന ദുഃഖങ്ങളുടെ കാർമേഘങ്ങൾ ഒക്കെ സെക്കന്റുകൾ കൊണ്ട് മാഞ്ഞു, അവിടെ സൂര്യൻ ഉദിച്ചത് പോലെയായി... കവിളണകൾ നാണം കൊണ്ട് ചുവന്നു തുടുത്ത് ഇപ്പൊ ചോര തെറിക്കും എന്നപോലെ യായി..... നാണം സഹിക്കാതെ വന്നപ്പോ അവൾ തലയും കുമ്പിട്ട് ഇരുന്നു......... """ അയ്യടാ.... ഇങ്ങനെ നാണിക്കൊന്നും വേണ്ട മിസ്സേ.. അല്ല ഏട്ടത്തി.. ഈ കാര്യം എനിക്ക് നേരത്തെ ഡൌട്ട് ഉണ്ടായിരുന്നു............. ""............... "" അത് കേട്ടപ്പോൾ അവൾ വേഗം തലയുയർത്തി എങ്ങനെ എന്നുള്ള മട്ടിൽ നോക്കി... "" അന്ന് ഞങ്ങളൊക്കെ കൂടി പരുപാടി കുളംതോണ്ടിയിട്ട് സീൻ ആയത് ഓർമ്മയില്ലേ.... അന്ന് ചുമ്മാ ഞങ്ങൾ അവന്റെ പേരും കൂടി പറഞ്ഞപ്പോ എന്തായിരുന്നു ഏട്ടത്തീ പ്രകടനം........... ചോരയൊക്കെ മുഖത്തേക്ക് ഇരച്ചു കേറി, ദേഷ്യം കൊണ്ട് കണ്ണൊക്കെ ചുവന്ന് ,കയ്യിലുള്ള ബുക്ക്‌ ഒക്കെ വലിച്ചെറിയുന്നു.... വോഹ്ഹോ ...... കണ്ട് നിന്ന ഞങ്ങൾ വരെ തരിച് നിന്ന് പോയി........ അത് മാത്രോ.. ഞാനൊരു 2 മിനിറ്റ് ലേറ്റ് ആയ ഗേറ് ഔട്ടും ഒരാഴ്ചത്തേക് വിലക്കും അവൻ അരമണിക്കൂർ വൈകി വന്നാ ചിരിച്ചോണ്ട് സീറ്റിലേക്ക് ആനയിക്കും........ അല്ലെ ഏട്ടത്തീ............... ""................. അർജുൻ രാജിയെ കളിയാക്കി കൊല്ലുകയായിരുന്നു അതൊക്കെ പറഞ്ഞ് ............ പുലി പോലെ നിന്ന് ചീറിയിരുന്ന പെണ്ണ് അന്നേരം എല്ലാം കേട്ട് , നാണം സഹിക്കാൻ വയ്യാതെ , ഒന്നും പറയാൻ പറ്റാതെ തലക്കും കയ്യും കൊടുത്തിരിക്കുന്നു... , ......... "" ടാ.... മതി ... ........ നിർത്ത്..... "........... ഒടുവിൽ രാജി അപേക്ഷ പോലെ അവനോട് പറഞ്ഞു........ "" ഉത്തരവ് ഏട്ടത്തി... നിർത്തിയിരിക്കുന്നു.......... ".......... തന്റെ തലയൽപ്പം കുനിച്ചു കൊണ്ട് അർജുൻ പറഞ്ഞു........ "" അപ്പഴേ അനിയൻകുട്ടാ.... ക്ലാസ്സിൽ പോവണ്ടേ.... വാ നേരം വൈകി...... ""................. അവൾ അവിടുന്ന് എഴുന്നേറ്റ് കൊണ്ട് അവനോട് പറഞ്ഞു......... "" അതിന് തീരെ താല്പര്യമില്ലാഞ്ഞിട്ടും , എതിർക്കണ്ടല്ലോ എന്ന് കരുതി അവൻ ഇറങ്ങി ...... .. "" അർജുൻ... . ഈ കാര്യമൊന്നും ആരോടും പോയി പറയണ്ടട്ടോ........... "....... ഇറങ്ങാൻ നേരം രാജി ചട്ടം കെട്ടി..... """ പിന്നെ... ഒന്ന് പോയേ ഏട്ടത്തീ... എനിക്കതല്ലേ പണി.......... ""......... ഒരു നിറഞ്ഞ ചിരിയും സമ്മാനിച്ചു കൊണ്ട് അവൻ പറഞ്ഞു ..... "" അർജുൻ എങ്ങനെയാ വരുന്നേ... ഞാൻ ഡ്രോപ്പ് ചെയ്യണോ.....

💬 Comments

View all comments