Chapter Title : ?രാവണചരിതം 5 [LOVER]
അവനോടുള്ള സ്നേഹപ്പാലാഴി കവിഞ്ഞൊഴുകി പുറത്തേക്ക് വന്നതാണ് ആ വിളി... ............. ' മോനൂ '...... ....... ചെറുപ്പത്തിൽ , അവൾ അവനെ വിളിച്ചിരുന്ന ആ വിളി............ ഇന്നതിൽ പ്രണയവും , വാത്സല്യവും, അതിരറ്റ സ്നേഹവും എല്ലാം കൂടി കലർന്നിരിക്കുകയാണ്.............. "" ഇല്ല മിസ്സ്.... അങ്ങനെ ശത്രുക്കളൊന്നും അവനില്ല , പിന്നെ ആദ്യമൊക്കെ തങ്ങളെക്കാൾ ഒക്കെ ഇളയവൻ കോളേജ് ടീമിന്റെ ക്യാപ്റ്റൻ ആയി എന്നറിഞ്ഞപ്പോ കുറച്ച് ചേട്ടന്മാർക് കുരു പൊട്ടിയിരുന്നു.., പക്ഷെ അവരെയൊക്കെ തന്റെ കളിയുടെ മികവിലൂടെയും സ്വഭാവത്തിന്റ മിടുക്കിലൂടെയും അവൻ കൈകാര്യം ചെയ്തിരുന്നു.., ...... അതിൽ കൊറേപേർക്ക് അവനോടുള്ള ചൊറുക്കാണ് അന്ന് കാന്റീനിന്റെ അവിടെ വച് തല്ലുണ്ടായപ്പോ അവര് തീർത്തത്.... പിന്നെ അവന് വേറെ ശത്രുക്കളൊന്നും ഇല്ല മിസ്സേ........ "................. "" അർജുൻ , കാപ്പി കുടിക്ക് , ഇല്ലേൽ ചൂടാറും........... "......... അവൻ പറഞ്ഞ് നിർത്തിയപ്പോ അവൾ പറഞ്ഞു..... "" അവൻ കാപ്പികുടിക്കുമ്പോഴും , രാജിക ചിന്തകളിൽ മുഴുകി തന്നെ ഇരിക്കുകയായിരുന്നു........ "" അർജുൻ........ ഇനി അങ്ങനെ ആരെയെങ്കിലും തനിക്ക് സംശയം തോന്നുവാണെങ്കി താൻ എന്നോട് വന്ന് പറയണംട്ടോ..... ഒരു ചേച്ചിയുടെ അപേക്ഷയാണ്..... .. "............... തുടക്കത്തിൽ അവളുടെ വാക്കുകളുടെ കട്ടി കുറഞത് അവൻ ശ്രദ്ധിച്ചു.... . "" ok മിസ്സ്................. പിന്നെ ചോദിക്കുന്ന കൊണ്ടൊന്നും തോന്നരുത്..... .. ..... മിസ്സിനെന്താ ഈ കാര്യത്തിൽ ഇന്ട്രെസ്റ്റ്................ ഒന്നും വിചാരിക്കരുത്, അവന്റെ കാര്യത്തിൽ ഇത്രക്കും ശ്രദ്ധ അവന്റെ തന്തക്കും തള്ളക്കും പോലും ഇല്ല ., ആർക്കും വേണ്ടാത്ത ഒരു ജന്മമായിരുന്നല്ലോ അവൻ . അതോണ്ട് ചോദിച്ചതാ.................................. അർജുൻ ചോദിച്ചു....... """ ഇന്നലെ വരെ അവന് ആരും ഉണ്ടായിരുന്നില്ലായിരിക്കാം... പക്ഷെ ഇനി നാളെ അവൻ തിരികെ വരുമ്പോ ആരുണ്ടായില്ലെങ്കിലും അവന്റെയൊപ്പം ഞാൻ ഉണ്ടാവും .... വിട്ടുകൊടുക്കില്ല ഒന്നിനുമെന്നല്ല ,
ആർക്കും ഞാനവനെ........... ""........................ അവളുടെ വാക്കുകളിലെ ഒരു ദൃഡത അർജുനെ പോലും അമ്പരപ്പിച്ചു...... ...... "" അപ്പൊ ഇനി ഞാൻ വിളി മാറ്റിക്കോട്ടേ....... ""................. തനിക്ക് നേരത്തെ സംശയമുണ്ടായിരുന്ന കാര്യം പെട്ടെന്ന് തീർച്ചയായപ്പോൾ ഉണ്ടായ അമ്പരപ്പ് വിട്ടു മാറിയപ്പോ അർജുൻ ചോദിച്ചു....... "" അത് ശെരിക്ക് മനസ്സിലാവാത്തത് കൊണ്ട് എന്തെന്ന അർത്ഥത്തിൽ രാജിക അവനെ നോക്കി....... "" അല്ല .. ഞാനിനി മിസ്സേന്നൊക്കെ വിളിച് കഷ്ടപ്പെടണ്ടല്ലോ ... ഇനി ധൈര്യമായിട്ട് ഏട്ടത്തിയമ്മേ.... എന്ന് വിളിക്കാലോന്ന് ........... ""............ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട്
💬 Comments
View all comments