Chapter Title : ?രാവണചരിതം 5 [LOVER]
ok പറഞ്ഞത് കൊണ്ട് അവർ അടുത്ത് കണ്ട ഒരു
ഹോട്ടെലിലേക്ക് കേറി ഇരുന്നു...... "" 2 കോഫി.... """............ ഓർഡർ കൊടുത്തതും അവളായിരുന്നു...... "" "" ആ അർജുൻ..... എനിക്ക് സത്യത്തിൽ കൊറേ ചോദ്യങ്ങളാണ് ഉള്ളത്........... കാപ്പിക് വേണ്ടി കാത്തിരിക്കുമ്പോൾ രാജി പറഞ്ഞു..... "" പഠിപ്പിക്കുന്ന വിഷയം ഒഴിച്ച് ബാക്കി എന്ത് വേണേലും ചോദിച്ചോ മിസ്സേ................ "...... അർജുൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു....... """ അത് കേട്ടപ്പോൾ അവളിൽ ചെറിയ ഒരു ചിരി വിടർന്നു... "" അർജുൻ.... ഞാൻ...... എനിക്കറിയേണ്ടത് അനൂജയെ പറ്റിയാണ്....... അവൾക്ക് രഞ്ജിത്തിനോട് എന്തെങ്കിലും പകയോ .. മറ്റോ........... """ "" ഏയ്യ്..... ഇല്ല മിസ്സേ.., അവര് നേരെ ചൊവ്വേ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല ............... ഒട്ടും ആലോചിക്കാതെ തന്നെ അർജുൻ മറുപടി പറഞ്ഞു .......... """ അവളാണ് അത് അവന്റെ ബാഗിൽ വച്ചത് എന്ന് ഉറപ്പുണ്ടോ .......... അവൾ വീണ്ടും ചോദിച്ചു.... "" അങ്ങനെ ചോദിച്ചാ ,,, സത്യം പറഞ്ഞാ അവൻ പറയുന്നത് ഇവൾ വച്ചെന്നാണ് , പക്ഷെ അവൻ പോലും കണ്ടിട്ടില്ല അവൾ വെക്കുന്നത്..... ......... എന്താ മിസ്സ് അങ്ങനെ ചോദിച്ചേ..... """" "" അതല്ല , അർജുൻ... അന്ന് അവൾ ബ്രെക്കിന് ലൈബ്രറിയിലേക് കേറിപ്പോവുന്നത് ഞാൻ കണ്ടതാ... അവിടെ കേറിയാ ആ ഇൻ ചാർജ് , aa ഡീറ്റെയിൽസ് ഒക്കെ എഴുതിയെടുത് കൊറേ നേരം അവിടെ നിർത്തും ..... അപ്പൊ അവളാവാൻ ചാൻസ് കുറവാണ്....................... അവളുടെ കൂടെ ആരെങ്കിലും ....... "....... രാജിക ഇടയ്ക്കു ഒന്ന് നിർത്തി............ "" അപ്പോഴേക്കും കാപ്പി മേശപ്പുറത്ത് എത്തിയിരുന്നു ........ .. """ അത്... അങ്ങനെ അവളുടെ കൂടെ ആരും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല മിസ്സ്.... എല്ലാത്തിനും ശേഷം അവൾ ആരോടും അധികം ഒന്നും മിണ്ടാതെ ഒഴിഞ്ഞ് മാറി നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു............... ".............. ""! അർജുൻ........ ഒന്നോർത്തു നോക്ക്യേ...... നമ്മുടെ ക്യാമ്പസ്സിൽ ആർക്കേലും മോനൂ....... സ്സ്... രഞ്ജിത്തിനോട് ദേഷ്യോ പകയോ എന്തേലും ഉണ്ടോ................. "".......... രാജിക അവനോട് ചോദിച്ചു...... ആ ചോദ്യത്തിന്റെ ഇടക്ക് മോനൂ.. എന്ന് പറഞ്ഞ് ഇടക്ക് നാവ് കടിച്ചിട്ട് അത് തിരുത്തി രഞ്ജിത്ത് എന്നാക്കിയത് അർജുൻ ശ്രദ്ധിച്ചിരുന്നു.......... പക്ഷെ തനിക്ക് പറ്റിയ അബദ്ധം പുറത്ത് കാണിക്കാതെയാണ് അവൾ ഇരുന്നത്............................................................ ആ ചോദ്യം അവളുടെ ഉള്ളിൽ നിന്നായിരുന്നു..., അവൾ പോലും അറിയാതെ അവൾക്ക്
💬 Comments
View all comments