0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 810
മുമ്പ് അവൾ.. അനൂജ , അവൾ ലൈബ്രറിയിലേക് കേറിപ്പോവുന്നതും ഞാൻ കണ്ടതാണ് ..... ലൈബ്രറിയിൽ ഒക്കെ പോയി ബുക്ക്‌ ഒക്കെ എടുത്ത് പഠിക്കാൻ മാത്രം മിടുക്കി ആരാണെന്ന് നോക്കിയപ്പോ അവളുടെ മുഖം.. വ്യക്തമായി കണ്ടതാണ്.. .. അതേ അവള് തന്നെ...... .......... അപ്പൊ , ലൈബ്രറിയിലേക് കേറിയത് അവളാണെങ്കി അന്ന് ആ ബാഗിൽ അതൊക്കെ കൊണ്ടുപോയി വച്ചതാര്...?....... ........... രണ്ടും ഇനി അവൾ തന്നെയാണോ ചെയ്തത്.......... അതൊക്കെ ചെയ്യാൻ അപ്പൊ അവൾക്കന്ന് നേരം കിട്ടിയിട്ടുണ്ടാവുമോ.................. അതോ ഇനി വേറെ ആരെങ്കിലും ...................???........... അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അവൾ ആ കസേരയിൽ മണിക്കൂറുകൾ കടന്ന് നീങ്ങുന്നത് അറിയാതെ ചിന്തിച്ചിരുന്നു................... "" അവസാനം നാളെ സ്കൂളിൽ ചെന്നിട്ട് അർജുനോട് ഇതെപ്പറ്റി കൂടുതൽ സംസാരിക്കണം എന്ന് തീർച്ചപ്പെടുത്തി അവൾ ഉറക്കത്തിലേക് വീണു................ """ "" തന്റെ പോക്കറ്റിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്തപ്പോ അർജുൻ ഫോൺ എടുത്തു........... "" ഹലോ.... "........... പരിചിതമല്ലാത്ത നമ്പർ ആയതിന്റെ പേരിൽ അവൻ കുറച്ച് ഗൗരവത്തോടെയാണ് ഫോൺ അറ്റന്റ് ചെയ്തത്.... "" അർജുൻ..... ഞാൻ രാജികയാണ്.... "..... "" ആ.. മിസ്സ്‌ ആയിരുന്നോ........ പറ മിസ്സേ.... എന്താ രാവിലെ തന്നെ............ """ """ അർജുൻ.. എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്... നീ എവിടെയാ.. കോളേജിൽ എത്തിയോ................ "" "" ഇല്ല മിസ്സ്‌ ... ഇറങ്ങുന്നേ ഉളളൂ ....... """ "" ഓക്കേ... എവിടാ നിക്കുന്നതെന്ന് പറഞ്ഞാ ഞാൻ അങ്ങോട്ട് വരാം... കോളേജിൽ വച്ച് വേണ്ട.., അതുകൊണ്ടാ......... """ """ ആ , മിസ്സേ ഞാൻ ബാങ്ക് ജംഗ്ഷനിൽ തന്നെ ഉണ്ട്.... അങ്ങോട്ട് പോരെ..... "" "" ok ... ഒരു 20 മിനിറ്റ്.. അതിനുള്ളിൽ എത്താം... ........ ശെരി....... """"""..... "" അമ്മാ .... എനിക്ക് ടൈം ആയി.... ഞാൻ ഇറങ്ങുവാണേ......... """.................... വണ്ടി സ്റ്റാർട്ട്‌ ആക്കുന്നതിന്റെ മുമ്പ് അവൾ വിളിച്ച് പറഞ്ഞു....... "" കാപ്പി കുടിച്ചിട്ട് പോയാ മതി... എന്ന് പറഞ്ഞ് അമ്മ ഓടിക്കിതച് അങ്ങോട്ടേക്ക് എത്തിയപ്പോഴേക്കും അവൾ വണ്ടിയും കൊണ്ട് പാഞ്ഞിരുന്നു....... "" <<<<<<<< "" എന്താ മിസ്സേ പറയാനുള്ളെ... ""............ അർജുന്റെ അടുത്തേക്ക് നടന്നടുത്ത രാജിയോട് അവൻ ചോദിച്ചു....... ""' . വാ നമുക്ക് ഏതേലും ഹോട്ടലിൽ കേറി ഒരു കാപ്പി കുടിക്കാം...... അതിന്റെ ഇടയിൽ സംസാരിക്കാല്ലോ.......... ""............... "" അർജുൻ

💬 Comments

View all comments