0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 807
ചോദിച്ചു...... "" പേടിയോ.. ഈ നരുന്ത്‌ പെണ്ണിനെയോ........ ശേ......... ഇവളുടെ ഇതിലെ റോൾ എന്താണ് , ഇവളിപ്പൊ എന്തിനാ ഈ പ്രശ്നത്തിന്റ പുറകെ നടക്കുന്നത് എന്നെനിക്കറിയണം.... ഇനി നമ്മൾ എപ്പോളും ഇവളെയും കൂടി ഒന്ന് ശ്രദ്ധിക്കണം.......... ........ ""....... അക്‌സിലറേറ്ററിൽ കാലമരുന്നതോടൊപ്പം അവൾ പറഞ്ഞു...................... """ ആ പന്ന മോളുടെ ഒരു ഉപദേശം. """". ഒരു മയത്തിലൊക്കെ നോക്കീം കണ്ടും വണ്ടി ഓടിക്ട്ടോ..... """..... ത്ഫൂ........ വണ്ടി തനിക്ക് പോവേണ്ടത്തിന്റ എതിർ ദിശയിൽ കുറച്ച് സ്പീഡ് മുന്നോട്ടെടുത്ത് സ്റ്റീറിങ് വീൽ വളച് പിടിച്ച് പാർക്ക് ബ്രേക്കിൽ ആഞ്ഞൊരു വലി .......... ങ്... ഹ്ഹ്ഹ്..... """" എന്നൊരു ഞെരക്കത്തോടെ വണ്ടി അവിടെ ഡ്രിഫ്റ്റായി അവൾക്ക് പോവേണ്ട ദിശയിലായി..... .. ചുണ്ടിൽ ഒരു പുച്ഛച്ചിരിയുമായി നയന വണ്ടി മുന്നോട്ട് പായിച്ചു................... *---- "" മോളേ.... ഇന്നെന്താ ലേറ്റ് ആയെ.. ""........ വീടിന്റെ അകത്തേക്ക് കേറിയപ്പൊത്തന്നെ രാജികയെത്തേടി അമ്മയുടെ ചോദ്യമെത്തി..... "" ഒന്നൂല്ലമ്മാ..... ഒരു ഫ്രണ്ടിനെ കാണാൻ പോയതാ..... "".......... ഒരു വരിയിൽ ഉത്തരമൊതുക്കി അവൾ വേഗം മുറിയിലേക്ക് പോയി........
" നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് വേഗം പോയി കുളിച്ചു.... അമ്മയോട് കോളേജിലെ കുറച്ച് വർക് തീർക്കാൻ ഉണ്ടെന്ന് പറഞ്ഞ് അവൾ മുറിയിൽ തന്റെ ടേബിളിൽ ഇരുന്നു............. തന്റെ മുടിഇഴയിൽ വിരലോടിക്കുമ്പോഴും അവളുടെ മനസ്സിൽ നിറയെ അവന്റെ ചിന്തകളായിരുന്നു................ ക്രീം ഷർട്ടും ബ്രൗൺ പാന്റും ഒരു ഐഡന്റിറ്റി കാർഡും ഒക്കെ ആരെയും മയക്കുന്ന ചിരിയുള്ള അവന്റെ ആ പഴയ രൂപം .. അതാണ്‌ എപ്പോഴും അവളുടെ മനസ്സിൽ ആദ്യം ഓടിയെത്താറുള്ള അവന്റെ രൂപം......... അന്നത്തെ അവന്റെ ഓരോ ചേഷ്ടകളും വലിയ ആളുകളെ പോലെയുള്ള സംസാരവും എല്ലാം അവളുടെ ഓർമ്മകളുടെ ലോകത്ത് മേഞ്ഞു നടക്കുകയായിരുന്നു................. " പെട്ടെന്ന് അവിടെ കാർമേഘങ്ങൾ നിറഞ്ഞു..., അവന്റെ ആ ചിരിക്കുന്ന മുഖം മെല്ലെ എങ്ങോട്ടോ ഓടി മറയുന്നു ....................."........ ഇങ്ങനെ ഓരോന്നും ആലോചിച്ച് കൂട്ടി സ്വയം ഉരുകുകയാനവൾ............ """ മെല്ലെ അവളുടെ ചിന്ത അന്നത്തെ ദിവസത്തിലേക് പോയി...... അവന്റെ ബാഗിൽ നിന്ന് ആ സാധങ്ങൾ കണ്ടെടുത്ത ആ ദിവസത്തിലേക്................... "" അന്ന് ബ്രേകിനു മുന്നേ ഞാനായിരുന്ന് ആ ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരുന്നത്...... അവന്റെ കൂട്ടുകാരൊക്കെ കൂടി അവനെയും കൂട്ടി ക്ലാസ്സിൽ നിന്നും ചിരിച്ച് കളിച് എനിക്ക് മുൻപ് ഇറങ്ങി പോയതാണ്........... ആ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഞാൻ സ്റ്റാഫ്‌റൂമിലേക്ക് കേറുന്നതിന്റെ തൊട്ട്

💬 Comments

View all comments