Chapter Title : ?രാവണചരിതം 6 [LOVER]
കോളേജിന്റെ മുകളിൽ നിന്ന് തന്നെ ഒടുങ്ങണം......... താൻ മരിച്ചാലും അവര് അനുഭവിക്കുമല്ലോ...... അത് മതി............
"" അവള് മറ്റൊന്നും ചിന്തിച്ചു നിക്കാതെ ആ രാത്രി തന്നെ കോളേജിലേക് വിട്ടു.......... എല്ലാരുടെയും കണ്ണ് വെട്ടിച്ചു മതില് ചാടി അകത്തു കടന്നു.............
"""" സത്യത്തിൽ അന്ന് രാത്രി ആ കോളേജിന്റെ മതില് ചാടിയത് മൂന്ന് പേരായിരുന്നു.. .........
ആദ്യം രഞ്ജിത്തും അനൂജയും , അവർക്ക് പിന്നാലെ നയനയും.............. """""""""
<><><><><><><><><><><><><><><><><>
"" അവൾ കോളേജിന്റെ ടെറസ് ലക്ഷ്യമാക്കി നടന്നു.......... ...
ടെറസിന്റെ ഒരു മൂലക്ക് എത്തിയപ്പോ അവൾ തന്റെ ഫോണിൽ കോളേജ് ഗ്രൂപ്പിൽ ഓഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി..
? ഈ വോയിസ് നിങ്ങളുടെ കയ്യിലേക്ക് കിട്ടുമ്പോ ഞാൻ ഈ ഭൂമിയിൽ നിന്ന് തിരിച്ചു വരവില്ലാത്ത ഒരു ലോകത്തേക്ക് എന്നെന്നേക്കുമായി പോയിട്ടുണ്ടാവും........... നമ്മുടെ രാജിക മിസ്സും എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ അലീനയും കൂടി എനിക്കെതിരെ ഓരോ കുറ്റവും ആയി രംഗത്ത് വന്നിട്ടുണ്ട് .. അതിൽ ഒരു തരി പോലും സത്യമില്ലെങ്കിലും അത് കാണിച് നിരന്തരം എന്നെ മാനസികമായി തകർത്ത് ഇന്നീ ആത്മഹത്യയുടെ വക്കിൽ എത്തിച്ചത് അവർ രണ്ട് പെരുമാണ്..... നാളെ നിങ്ങൾ കോളേജിലേക് എത്തുമ്പോൾ ചോര വാർന്നൊലിച്ചു കിടക്കുന്ന ചലനമറ്റ എന്നെ കാണാം............................................................................. """"""""
... ഇത്രയും റെക്കോർഡ് ചെയ്ത് അവൾ തന്റെ കാലുകൾ ഓരോ പടിയായി എടുത്തു വച്ച് ചാടാൻ ഒരുങ്ങി....... കണ്ണടച്ച് പിടിച്ച് അവസാനത്തെ പാടി വായുവിലേക്ക് എടുത്തു വച് ചാടാൻ ഒരുങ്ങിയതും രണ്ട് കരങ്ങൾ അവളെ വലിച് പിന്നിലേക്കിട്ടു.................... കണ്ണ് തുറന്ന് എന്താ സംഭവിചത്തെന്നു നോക്കുന്നതിന് മുമ്പേ കരണം പുകയുന്ന ഒരടിയാണ് അവൾക്ക് കിട്ടിയത്..... അത് കിട്ടിയപ്പോ അവളവിടെ ഇരുന്ന് പോയി........... കിട്ടിയ പ്രാഹാരത്തിന്റെ ആഘാതം മൂലം കാഴ്ച പോലും നേരെയാവൻ കുറച്ച് സമയമെടുത്തു............ അവസാനം കാഴ്ച വ്യക്തമായപ്പോ തനിക്ക് മുന്നിൽ നിക്കുന്ന ആളെക്കണ്ടവൾ വീണ്ടും ഞെട്ടി..... ഇത്തവണ ഒരു പ്രേതത്തെ കണ്ടപോലെ അവൾ തപ്പിപ്പിടഞ്ഞെഴുന്നേറ്റ് ഓടാൻ ശ്രമിച്ചു................ അതിന് മുന്നേ തന്നെ അവന്റെ കരങ്ങൾ അത് തടഞ്ഞിരുന്നു......... അലറിവിളിച്ചു കുതറി മാറാൻ നോക്കിയപ്പോ വീണ്ടും ഒരെണ്ണം മുഖമടച്ചു കിട്ടി.........
"" നായിന്റെ മോളേ...... എന്നെയീ അവസ്ഥയിലാക്കിയിട്ട് നീയങ്ങട് പരലോകത്തേക്ക് കടക്കാമെന്ന് വിചാരിച്ചോ.... നീ കാണിച്ച തന്തയില്ലായ്മ എല്ലാരും അറിയട്ടെ... എന്നിട്ട് മതി നിന്റെ പോക്ക് , അതിപ്പോ ഏത് കാലൻ വന്ന് വിളിച്ചാലും ശെരി............... '""""" ....
💬 Comments
View all comments