0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 1120
പിടിച്ചു വലിച് ആ വണ്ടിയിൽ ഇരുത്തിയ ശേഷം മാത്രേ മിസ്സ്‌ വണ്ടി മുന്നോട്ടെടുത്തുള്ളൂ...... ................ """ എന്നെയും ഇരുത്തിക്കൊണ്ട് മിസ്സ്‌ വണ്ടി പായിക്കുമ്പോഴും ഇത്ര എളുപ്പത്തിൽ എങ്ങനെയെങ്ങനെ ഒരാൾ കണ്ട്രോൾ ചെയ്യുന്നു എന്നായിരുന്നു ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്.......... """ അതേ....... ഇറങ്ങുന്നില്ലേ....... സ്ഥലമെത്തീട്ടോ................ ""............. ഈ വാക്കുകളാണ് എന്നെ ചിന്തകളിൽ നിന്ന് മോചിപ്പിച്ചത്................... "" ചെറിയ മുറ്റം ഒക്കെ ഉള്ള ഒരു കൊച്ച് വീട്.... അതികം മരങ്ങളൊന്നും ഇല്ലെങ്കിലും നട്ടുപിടിപ്പിച്ച കൊറേ തൈകൾ കാണുന്നുണ്ട്........ ഒരു നിലയുള്ള ഒരു കൊച്ചു വീട് .......... "" നോക്കി നിക്കാതെ കേറി വാ മോനൂ........... """............... ആ പരിസരം മൊത്തം നോക്കിക്കൊണ്ടിരുന്ന എന്നെ മിസ്സ്‌ അകത്തേക്ക് വിളിച്ചു.............. """ രണ്ട് പാളികളുള്ള വാതിൽ കടന്ന് നേരെ എത്തുന്നത് വീടിന്റെ അകത്തെ നടുമുറ്റത്താണ്........ ഇപ്പോഴും നടുമുറ്റം ഒക്കെയുള്ള വീടുകൾ ഈ സിറ്റിയിൽ ഉണ്ടെന്നുള്ളത് എനിക്ക് അത്ഭുതമായിരുന്നു.............. മഹാഗണിയുടെ തടിയുടെ നിറം തോന്നിക്കുന്ന തരത്തിലുള്ള തൂണുകൾ, ചുവരുകളിൽ ചില ഫോട്ടോസ് തൂക്കിയിട്ടിരിക്കുന്നു....... .... "" ദാ ..... ആ മുറിയാണ് മോനൂന്റെ....... """"" പറഞ്ഞ് നിർത്തുന്നതിന് മുന്നേ എന്റെ കയ്യും വലിച് മിസ്സ് ഒരു മുറിയിലേക്ക് കൊണ്ട് പോയി........ "" ഇത് ഇവിടെ ഗസ്റ്റ്‌ ഒക്കെ വരുമ്പോ കൊടുക്കുന്ന മുറിയാ.... അങ്ങനെ എപ്പഴൊന്നും തുറക്കാറുമില്ല...., "".................... മുറിയിലേക്ക് കേറുമ്പോ അവൾ പറഞ്ഞു.......
"" ചുവരിന്റെ ചില മൂലക്ക് ചിലന്തി വല കാണുന്നുണ്ട്..., തറയൊക്കെ ചെറുതായി പൊടിപിടിച്ചു കിടക്കുന്നു, കട്ടിലിന്റെ താഴെ എന്തോ പെട്ടികൾ തുറന്ന് കിടക്കുന്നു................... """ "" ഒറ്റ സെക്കന്റ്‌ മോനൂ...... """............ ............ രാജിക തിരക്ക് പിടിച് മുറിയിൽ നിന്ന് ഇറങ്ങിപ്പോയി............ 2 മിനിറ്റിനുള്ളിൽ കയ്യിൽ ഒരു വെള്ള മുണ്ടും ഒരു തോർത്തുമായി അവൾ കിതപ്പോടെ ഓടിയെത്തി............. "" അച്ഛന്റെ മുണ്ടാ..... തത്കാലം ഇതുടുത്തോ....... ""......... അവള് ആ വെള്ളമുണ്ടും തോർത്തും അവന്റെ കയ്യിലേക്ക് വച്ച് കൊടുത്തു........... "" ദാ ... ബാത്രൂമിൽ പോയി കുളിച് വരുമ്പോഴേക്കും ഞാൻ ഈ മുറിയൊക്കെ വൃത്തിയാക്കി വക്കാട്ടോ........ ........ """...... അവന്റെ മൂക്കിൽ ഒന്ന് തൊണ്ടിയിട്ട്

💬 Comments

View all comments