Chapter Title : ?രാവണചരിതം 8 [LOVER]
ഞാൻ നോക്കിക്കോളാ..... അവസാനം അടുത്ത വരവിന് ആ കട അവിടെ ഉണ്ടാവൂല എന്റെ നോട്ടത്തിന്റെ ഗുണം കൊണ്ട് ..., എന്റെ പൊന്ന് നന്തു, കട അടച്ചു പൂട്ടേണ്ടി വരൂട്ടാ..... ""............................. ഞാൻ അടുത്ത അടവെടുത്തു നോക്കി ....
""""" മോനേ രഞ്ജു..., ഞാനേ... ബിസിനസിൽ എടുത്ത തീരുമാനങ്ങളൊന്നും അങ്ങനെ തെറ്റീട്ടില്ല...., നിന്നെക്കൊണ്ട് ഇതിന് പറ്റൂന്ന് പൂർണ്ണ ബോധ്യം ഉള്ളതോണ്ട് തന്നെയാ കട നിന്നെ ഏല്പിക്കാൻ പോണത്..., നിന്റെ കഴിവിൽ നിനക്കില്ലേലും എനിക്ക് വിശ്വാസവുണ്ട്...,....., ഇനി നീ പറഞ്ഞ പോലെ എല്ലാം അടച്ചു പൂട്ടേണ്ടി വന്നാലേ നിനക്ക് വേണ്ടി അതും ഞാനേ സന്തോഷത്തോടെ ചെയ്യും.......... ""............................. ഇതൊരു വഴിക്കും നടപടിയാവൂല.... നന്തു എന്നെ നാലുപാട്ന്നും ലോക്ക് ആക്കി ...........
"""" എന്നാലും .. നന്തൂ..... "".......""" നീയിനി എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റവൊന്നും ഉണ്ടാവാൻ പോണില്ല..., ഞാനാ കട നിന്നെ ഏല്പിച്ചു കഴിഞ്ഞു.., ഇനിയത് നല്ലപോലെ കൊണ്ട് നടക്കേണ്ടത് നിന്റെ ഉത്തരവാദിത്വവാണ്....... ഇനി ഇത് പറ്റൂല്ലെങ്കില് പൊന്നോ , എന്റെ കൂടെ അമേരിക്കയിലേക്ക്..., അപ്പൊ എങ്ങനാ.... കടയും നോക്കി ഇവിടേ നിക്കുവാണോ.., അതോ എന്റ്റൂടെ വരുന്നുണ്ടോ.. ""............................................ ഞാൻ കംപ്പീറ്റ് ആയി പെട്ടുകഴിഞ്ഞു.., ഇതിൽ ഏതേലും ഒന്നെടുക്കാണ്ട് നിവൃത്തിയില്ല .., ..... ""........ ചുമ്മാ രാജിയെ നോക്കിയപ്പോ അവള് വിനൂനെ കഴിപ്പിക്കുന്ന തിരക്കിലാണ് ..., ഞങ്ങളുടെ സംസാരമൊക്കെ കേൾക്കുന്നുണ്ടെങ്കിലും അതിലൊന്നും താല്പര്യമില്ലാത്ത പോലെയാണ് അവളുടെ ഇരുപ്പ് , പക്ഷെ പെണ്ണ് ഞാനെന്താ പറയുന്നതെന്ന് അറിയാൻ ചെവിക്കൂർപ്പിച് ഇരിക്കുകയാണെന്ന് ഇടക്കുള്ള അവളുടെ ഒളികണ്ണേറിൽ നിന്ന് വ്യക്തം ......
"""" അപ്പൊ എന്ത് തീരുമാനിച്ചു നീയ്യ്......... "".................................... നന്തു ചോദ്യം ആവർത്തിച്ചപ്പോഴാ ഞാൻ അവളിൽ നിന്ന് നോട്ടം മാറ്റിയത് തന്നെ ......
"""" ., എന്തായാലും ഇപ്പൊ എനിക്കിവിടുന്ന് മാറി നിക്കാൻ പറ്റൂല ., എന്നാപ്പിന്നെ ഞാൻ കട നോക്കാ..,....
..""............................ വേറെ മാർഗ്ഗം ഒന്ന് കാണാതെ വന്നപ്പോ എന്റെ പെണ്ണിനെ വിട്ട് പോവാതിരിക്കാൻ വേണ്ടി ഞാൻ ആ വഴിയങ് സ്വീകരിച്ചു......
'""" അങ്ങനെ വഴിക്ക് വാ നീ .... അപ്പൊ സമയം കിട്ടുമ്പോ അങ്ങോട്ടേക്ക് ചെല്ല്.., കടയൊക്കെ നിനക്കറിയാലോ...., അവിടെ ചെന്നിട്ട് ജോയിയെ കണ്ടാ മതി ബാക്കി എല്ലാം പറഞ്ഞുതരും........ നീ കൂടുതൽ സ്‌ട്രെയിൻ എടുക്കേണ്ട കാര്യവൊന്നൂല്ല , എല്ലാം അതിന്റെ മുറക്ക് നടന്നോളും.,, നീ ചുമ്മാ അതിനൊക്കെ ഒന്ന് മേൽനോട്ടം കൊടുത്താ
💬 Comments
View all comments