Chapter Title : ?രാവണചരിതം 9 [LOVER]
ആ ഫോണും പിടിച്ച് അവൻ എന്നോട് സത്യം പറയാൻ വന്ന സീനാണ്..... അറിഞ്ഞോണ്ടല്ലെങ്കിലും അവന്റെയീ അവസ്ഥക്ക് ഞാനൂടി കാരണക്കാരൻ ആണെന്നോർത്തപ്പോ നെഞ്ചത്ത് കല്ലെടുത്തു വച്ച ഒരു ഫീല്............
"""" അതൊന്നൂല്ല അളിയാ , ഒരു ആക്സിഡന്റ് കേസ് ..... ബാക്കി പിന്നെ പറയാ.................... """............................ ക്രിസ്റ്റീയോട് പോലും ഒന്നും പറയാതെ ഞാൻ അന്നത്തെ കളീം നിർത്തി വീട്ടിലേക്ക് പോവാൻ ഇറങ്ങി ........ തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് മുഴുവൻ സഞ്ജുവിന്റെ അവസ്ഥയായിരുന്നു......... ........ ആ ചിന്തകൾ എന്നെ റൂട്ട് മാറ്റി അവന്റെ വീട്ടിലേക്ക് ചലിപ്പിച്ചു.... ക്രിസ്റ്റിയുടെ വീട് അറിയാവുന്നതോണ്ട് അവിടെ ചെന്ന് ഒരു പയ്യനോട് ചോദിച്ചപ്പോ സഞ്ജുന്റെ വീട് കാണിച്ചു തന്നു .....
""" തുരുമ്പിച്ച ഗേറ്റും കടന്ന് ഞാൻ അവിടേക്ക് ചെന്നു .............. ഫ്രണ്ടിൽ തന്നെ ലവ് ബേർഡ്‌സിന്റെ കൂടൊക്കെ വച്ച് , ചെറിയ മുറ്റമൊക്കെയുള്ള ഒരു കൊച്ചു വീട്... ......
"""" സഞ്ജൂ....... ..... ""....... മുറ്റത്ത് നിന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു ...., എന്നിട്ടും ഉള്ളിൽ ആളനക്കം ഒന്നും കേൾക്കുന്നില്ല ....,
"" ടാ സഞ്ജൂ........ """........... ഞാൻ ഒരു തവണ കൂടി ഒച്ച കൂട്ടി വിളിച്ചപ്പോ വീടിന്റെ പിന്നിൽ നിന്നൊരു സ്ത്രീരൂപം അങ്ങോട്ടേക്ക് വന്നു .....
""" ആരാ... മോനേ........ """........
""" ഞാൻ... സഞ്ജു ഇല്ലേ ............... ""............ അവന്റെ പേര് വിളിച്ചു കേട്ടപ്പോൾ ആ സ്ത്രീയുടെ മുഖത്ത് ദുഃഖം നിഴലിച്ചു...
""" മോനെ ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ...., അല്ല അവന്റെ ഒരുമാതിരിപ്പെട്ട കൂട്ട് കാരെയൊക്കെ ഞാൻ അറിയും അതോണ്ട് ചോദിച്ചതാ ... ...... ""................ എന്തോ ഓർത്ത ശേഷം ഒരു നെടുവീർപ്പോടെ അവർ ചോദിച്ചു..
""" അവനെന്നെ അറിയാം അമ്മേ.... അവനുണ്ടോ അകത്ത്............. """........
"""" അവനകത്തുണ്ട് .... മോൻ വാ ... ഇപ്പൊ ഏത് നേരവും ആ മുറിക്കകത്താ ........ എന്താണാവോ എന്റെ കുട്ടിക്ക് പറ്റീ ത്.... ആരോടും ഒന്നും മിണ്ടേമില്ല , ചിരിക്കേമില്ല ... ഏത് നേരവും ഒരേ കിടപ്പ് മാത്രം .......... ""............................. അവർ
💬 Comments
View all comments