Chapter Title : ?രാവണചരിതം 9 [LOVER]
ഇടയിൽ ഇതും പറഞ്ഞ് നിന്നെക്കൂടി വിഷമിപ്പിക്കണ്ടാന്ന് കരുതിയാ ഞാൻ ഇത് മനഃപൂർവം മറന്നത്..... ഇത് തത്കാലം എന്റെ ഉള്ളിൽ തന്നെ ഒതുക്കി പുറമെ സന്തോഷവും പിണക്കവും അഭിനയിച്ചു..... ....... പക്ഷെ ഇന്ന്.. ദാ തൊട്ട് മുമ്പ് എന്റെ ഫോണിലേക്ക് ഒരു കാൾ വന്നിരുന്നു അവന്റെ അമ്മയുടെ..... എന്തൊക്കെയോ പിറുപിറുത്തു കൊണ്ടവൻ വീട്ടില് നിന്നിറങ്ങി പോയീന്നും പറഞ്ഞ്....................... """"........................
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
""" അജു പറഞ്ഞതൊക്കെ കേട്ട് ഒരു തരം മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ.......
"""" ഇനി സമയം കളയാനില്ല , നീ വന്നേ............ """................. അവനെന്റെ കയ്യും വലിച്ചോണ്ട് ആ വീട്ടിലേക്ക് നടന്നു....., വീടിന്റെ ഉമ്മറത്തു തന്നെ ആ അമ്മ കയ്യിൽ ഫോണും പിടിച്ച് വെരുകിനെ പോലെ നടക്കുന്നുണ്ടായിരുന്നു.......
"""" എന്താ.... എന്താ അമ്മേ ഉണ്ടായേ.................. """...................... അവരുടെ അടുത്ത് ഓടി ചെന്ന് ചോദിച്ചത് അജുവായിരുന്നു......
""" അറിയില്ല മോനേ.... വൈകുന്നേരം വരെ ഒരു കുഴപ്പോം ഇല്ലാതെ അവിടെ കിടന്നവനാ..... എന്തോ ഒച്ച കേട്ട് അടുക്കളയിലെ പണിയും നിർത്തി ഞാൻ വന്ന് നോക്കുമ്പോ , ചാടി എണീറ്റ് ഡ്രെസ്സൊക്കെ ഇട്ട് എങ്ങോട്ടോ ഇറങ്ങാൻ നിക്കുന്ന അവനെയാ കണ്ടേ........ എങ്ങോട്ടാന്നു ചോദിച്ചപ്പോ """ അവളാ.... അവളാ... എല്ലാത്തിനും കാരണം ... "".... പിന്നേം എന്തൊക്കെയോ പിറുപിറുത്ത് അവനിറങ്ങിപോയി .... ഞാൻ പിടിച്ച് നിർത്താൻ നോക്കിയെങ്കിലും അതൊന്നും വക വെച്ചില്ല അവൻ...... എനിക്കാണെങ്കി പേടിയാവുന്നു മോനേ.... ഇനി എന്റെ കുട്ടി വല്ല കൈയബദ്ധവും................ """..................... അവരുടെ വാക്കുകൾ പൊട്ടിക്കരച്ചിലിന് വഴി മാറി .........
"""" അമ്മ പേടിക്കണ്ട .... ഒന്നും സംഭവിക്കില്ല... ഞങ്ങൾ പോയി വിളിച്ചോണ്ട് വരാ അവനെ.... അമ്മ സമാധാനായിട്ട് ഇരിക്ക്..................... """................... അമ്മയെ ഒന്ന് ആശ്വസിപ്പിച്ച ശേഷം അവൻ പുറത്തേക്ക് നടന്നു , പിന്നാലെ ഞാനും............
"""" അളിയാ..... അവൻ പറഞ്ഞ അവൾ ന.. ......... ""
""" അതേടാ ,, നയന തന്നെ.... മിക്കവാറും അവളുടെ അടുത്തേയ്ക്കായിരിക്കും അവൻ പോയിട്ടുണ്ടാവുക.......... """............................. അവൻ പെട്ടെന്ന് എന്തോ ആലോചിചിട്ട് എന്റെ അടുത്ത്ന്ന് മാറി നിന്നു, എന്നിട്ട് ഫോണെടുത്ത് ആരെയോ വിളിച്ചു
💬 Comments
View all comments