Chapter Title : ?രാവണചരിതം 9 [LOVER]
......
""" അളിയാ .... വണ്ടിയെടുക്ക് അവള് സിറ്റി ഹോസ്പിറ്റലിലാ ഒള്ളെ.......... """................. ഫോൺ പോക്കറ്റിൽ ഇട്ടിട്ട് അവൻ വെപ്രാളത്തോടെ എന്നോട് വന്ന് വണ്ടിയെടുക്കാൻ പറഞ്ഞു .....
""" അജൂ.... ഞാൻ അങ്ങോട്ടില്ലെടാ , ഞാൻ വന്നാ ശെരിയാവൂല .. .... നീ വണ്ടി കൊണ്ടോയ്ക്കോ... """............... അവളുടെ അടുത്തേക്ക് പോവാൻ തീരെ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ വണ്ടീടെ താക്കോൽ അജൂന് നേരെ നീട്ടി ......
"""" അളിയാ .... ഇപ്പ നീ ഇങ്ങനെ പറയല്ലേ..., ആ പെഴയെ വിട് സഞ്ജൂന്റെ കാര്യം ഓർത്തേലും നീ വാ .......... """.......
"""" അതല്ല ടാ ... ഞാൻ........... ""
""" രഞ്ജു, ദേ സംസാരിച് നിക്കാനൊന്നും സമയില്ല ,,, നീ ഇപ്പൊ എന്റ്റൂടെ വന്നേ പറ്റൂ... ഒറ്റക്ക് മാനേജ് ചെയ്യാൻ പറ്റാത്തോണ്ടാ ടാ.... വന്നേ വണ്ടിയെടുക്ക്............... ................ """...................... എന്തൊക്കെ പറഞ്ഞിട്ടും എന്നെ അതിൽ നിന്ന് ഒഴിയാൻ അവൻ സമ്മതിച്ചില്ല .... അപ്പോഴത്തെ സിറ്റുവേഷനിൽ അവനെ ഒറ്റക്ക് വിടാനും പറ്റാത്തത് കൊണ്ട് ഞാൻ കൂടെ പോവാൻ നിർബന്ധിതനായി ..........
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
// കുറച്ച് സമയം മുമ്പ് , സിറ്റി ഹോസ്പിറ്റലിൽ //..........
"""" മോളേ... അമ്മക്ക് തീരെ സുഖമില്ലാത്ത കൊണ്ടാ ... അല്ലെങ്കിൽ ഞാൻ അവളെ .................... """ ...
""" യ്യോ... അതൊന്നും സാരമില്ല അച്ഛാ... എനിക്കൊരു ബുദ്ധിമുട്ടൂല്ല്യ..., ഞാൻ നിന്നോളാ ഇവിടെ ............ """............
"""" ലച്ചൂ... വേണേല് ഞാനൂടെ നിക്കാ ............ """......
""" വേണ്ട നവിയേട്ടാ , ഏട്ടന് നാളെ രാവിലെ ഫ്‌ളൈറ്റ് ഉള്ളതല്ലേ.., സാരല്ല്യ... മാത്രല്ല ഇവിടെ ഒരാള് നിക്കേണ്ട ആവശ്യല്ലേ ഉളളൂ...... ഏട്ടൻ അച്ഛനേം അമ്മയേം കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ... ഞാൻ നിന്നോളാ ഇവിടെ................. ""........................
തന്റെ ഭാര്യയുടെ വാക്കുകൾ കേട്ടപ്പോൾ മനംനിറഞ്ഞ് അവളെയൊന്ന് കെട്ടിപ്പിടിച്ച ശേഷം നവീൻ അച്ഛനെയും അമ്മയെയും കൂട്ടി അവിടെ നിന്നും ഇറങ്ങി ......... കയ്യിലിരുപ്പ് കൊണ്ട് കാലുകൾ നഷ്ടപ്പെട്ട് , പോസ്റ്റ്‌ട്രോമാ സ്റ്റേജിൽ കഴിയുന്ന തന്റെ മകളുടെ അവസ്ഥ കണ്ട് നെഞ്ച് പൊട്ടി നിക്കുമ്പോഴും
💬 Comments
View all comments