0%

Chapter Title : രാവണചരിതം [M.D.V]

Author : കൊമ്പൻ Read All Parts 1.5K

അവൾക്കൊരു അമ്മയായി മാറാൻ തനിക്കെളുപ്പമാണ്…..മഹേഷിന്റെ തോളിൽ ചാഞ്ഞിരുന്നുകൊണ്ട് അവന്റെ കൈകോർത്തു പിടിക്കുമ്പോ മഹേഷ് മൈഥിലിയുടെ കവിളിൽ പതിയെ തലോടി ആശ്വസിപ്പിച്ചു.

13-September-2016 3:45PM
Noida, U.P

“ഇല്ല മഹേഷ്, എനിക്ക് കുഴപ്പമൊന്നുമില്ല….”

“നീയൊന്നു മിണ്ടാതിരിക്ക് മാധുരി, നമുക്ക് ഹോസ്പിറ്റലിൽ പോകാം…”

“പ്രസവത്തിനു ശേഷം ഇത് സാധാരണ ആണെന്ന് മഹേഷ് നു അറിയാമല്ലോ…”

കൺമണിയെ എടുത്തു കാറിലിരുത്തിയശേഷം, മഹേഷ് മധുരിയെ ഇരുകൈയിലും എടുത്തു ഹോസ്പിറ്റലിലേക്ക് വണ്ടിയോടിച്ചു. അവൾക്കീയിടെയായി ശ്വാസം മുട്ടലും മയക്കവും കാരണം, കുഞ്ഞിനെ ശ്രദ്ധിക്കാൻ കഴിയാതെ അവൾ കുഞ്ഞു തൊട്ടിലിൽ നിന്നും, ഇഴഞ്ഞു നിലത്തേക്ക് വീണു. ഭാഗ്യത്തിന് സെർവെൻറ് കണ്ടത് കൊണ്ടാണ് മഹേഷിനെ വിവരമറിയിച്ചതും അവൻ വേഗം വീട്ടിലേക്ക് വന്നതും.

ഹോസ്പിറ്റലിൽ എത്തിച്ച അവനോടു മധുരിയെ ടെസ്റ്റ് നു ശേഷം, സംസാരിക്കാം എന്ന് പറഞ്ഞു, മഹേഷും അതിനായി കുഞ്ഞിനേയും എടുത്തു കാത്തിരുന്നു.

“See Mahesh, ക്ഷമയോടെ മുഴുവനും കേൾക്കണം, മാധുരിക്ക് Cystic fibrosis ന്റെ മിഡ്‌ഡിൽ സ്റ്റേജ് ആണ്. ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നതിനു ലിമിറ്റേഷൻസ് ഉണ്ട്, പക്ഷെ…”

മഹേഷ് ജീവച്ഛവം പോലെ ഡോക്ടർ പറഞ്ഞത് മുഴുവനും കേട്ടു. പ്രേമിച്ചു കെട്ടിയ അവൾക്കീ ഗതിവന്നതോർത്തുകൊണ്ട് അവൻ സ്വയം ശപിച്ചു.

06-July--2018 1:30AM
NH 48 Bangalore

മനസു മരവിച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ, കാറിന്റെ സ്റ്റിയറിങ് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചുകൊണ്ട് അജയ് ഇരുട്ടിന്റെ മറവിലൂടെ വണ്ടിയോടിച്ചുകൊണ്ടിരുന്നു. അവന്റെ മനസ്സിൽ നഷ്ടങ്ങളുടെ വേദന മാത്രമായിരുന്നു. ആരൊരുമില്ലാത്തവൻ, അനാഥൻ, പ്രേമിച്ച പെണ്ണിനാൽ ചതിക്കപെട്ടവൻ! എല്ലാം കൊണ്ടും അവന്റെ ജീവിതം അവന്റെ കൈപ്പിടിയിൽ ഒതുങ്ങാത്ത പോലെ തോന്നിക്കൊണ്ടിരുന്നു, കണ്ണിലൂടെ നനവ് ഒഴുകുമ്പോ ഏതോ ഒരു വലിയ

💬 Comments

View all comments