Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]
പിടിമുറുക്കി അലറിക്കരഞ്ഞ ത്രേയയുടെ മുഖം.... അതായിരുന്നു ആറു വർഷങ്ങൾക്ക് മുമ്പുള്ള അവസാന
കാഴ്ച....അവളുടെ നിലവിളിയും, പുലമ്പി തീർത്ത വാക്കുകളും രാവണിൽ അവളോടുള്ള ദേഷ്യത്തിന്റെയും,പകയുടേയും ആഴം കൂട്ടി...ഒരു നിമിഷം വൈദി പറഞ്ഞതെല്ലാം ശരിയായിരുന്നു എന്നവൻ മനസാൽ ഉറപ്പിക്കുകയായിരുന്നു.....അവളെ തള്ളിമാറ്റി രാവണിനെ കാറിനുള്ളിലേക്ക് കയറ്റുമ്പോഴും ത്രേയയുടെ കരച്ചിൽ രാവണിനെ അരോചകപ്പെടുത്തുകയായിരുന്നു....
എല്ലാം അവിടെ ഉപേക്ഷിച്ച് പോയ രാവൺ പിന്നെ ത്രേയയെ നേരിൽ കണ്ടിട്ടില്ല.... മനസിനെ മുറിപ്പെടുത്തുന്ന ഓർമ്മകളും പേറി അവൻ തന്റെ ട്രെയിനിംഗ് പിരീഡുകൾ complete ചെയ്തു...അഗ്നി വഴി ത്രേയയെ സംബന്ധിക്കുന്ന ചില വിവരങ്ങൾ അവൻ അറിയുന്നുണ്ടായിരുന്നു...ത്രേയ നാടുപേക്ഷിച്ച് ബാംഗ്ലൂരിലേക്ക് പോയ വിവരമായിരുന്നു അഗ്നി വഴി അവസാനമായി അറിഞ്ഞത്.... പിന്നീട് പലപ്പോഴായി തന്നെ തേടിയെത്തിയ ത്രേയയുടെ ചില ഫോട്ടോസ് രാവണെ ശരിയ്ക്കും ഭ്രാന്ത് പിടിപ്പിച്ചു....ത്രേയയും അവളുടെ boy friend മായുള്ള intimate ഫോട്ടോസായിരുന്നു അത്....തന്നെ മറന്ന് മറ്റൊരിടം തേടി പോയ അവളെ അറപ്പോടും വെറുപ്പോടും മാത്രം അവൻ മനസിൽ കോറിയിട്ടു.... പലപ്പോഴും ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും താൻ കേൾക്കുന്ന പരിഹാസങ്ങൾ,ജയിലഴിയ്ക്കുള്ളിൽ കഴിച്ചു കൂട്ടിയ നിമിഷങ്ങൾ എല്ലാറ്റിനും ഉത്തരവാദിയായ ത്രേയയോട് അവന് ദേഷ്യത്തിലുപരി പകയായിരുന്നു അപ്പോ.....
തന്റെ ഉള്ളിൽ ഉടലെടുത്ത ഓർമ്മകൾ ഒന്നൊന്നായി രാവണിന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു പൊയ്ക്കോണ്ടിരുന്നു....കുളക്കരയിലിരുന്ന് വിങ്ങി കരഞ്ഞ ത്രേയയുടെ മുഖം മുതൽ കൈവിലങ്ങുകളണിയിച്ച് പോലീസ് ജീപ്പിൽ തന്നെ കയറ്റുന്ന രംഗവും,ത്രേയയുടെ കാരുണ്യത്തിന് വേണ്ടി കേണപേക്ഷിച്ച അവന്റെ നിസ്സഹായതയും അവൻ ഞൊടിയിട നേരം കൊണ്ട് ഓർത്തെടുത്തു.... തനിക്ക് മുന്നിൽ കാരുണ്യത്തിന്റെ ഒരു ചെറു കണിക പോലും കാട്ടാതെ നിന്ന ത്രേയയേയും,എല്ലാം മറന്ന് മറ്റൊരുത്തനുമായി ജീവിതം ആഘോഷിക്കുന്ന അവളിലെ
💬 Comments
View all comments