Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]
മാറ്റവും അവനിൽ അടങ്ങാത്ത പക ജനിപ്പിച്ചു...കൈയ്യിലെ ഞരമ്പുകൾ ദേഷ്യത്താൽ വരിഞ്ഞു മുറുകി....പകയടങ്ങാത്ത മനസ്സോടെ തന്നെ അവൻ തന്റെ ഷെൽഫ് തുറന്ന് എന്തിനോ വേണ്ടി പരിഭ്രമത്തോടെ പരതാൻ തുടങ്ങി... ഒടുവിൽ അവന്റെ നോട്ടം ഷെൽഫിന്റെ ഒരു കോർണറിലിരുന്ന ചെറിയൊരു പ്ലാസ്റ്റിക് കിറ്റിലേക്കും അതിന് തൊട്ടരികിലിരുന്ന സിറിഞ്ചിലേക്കും പതിഞ്ഞു....
ഷെൽഫിൽ നിന്നും അവനത് കൈയ്യിലെടുത്ത് പായ്ക്കറ്റ് ഓപ്പൺ ചെയ്തു വച്ചു....അവന്റെ ഉള്ളിലെരിയുന്ന ദേഷ്യത്തെ ഇല്ലായ്മ ചെയ്യാനായി രാവൺ കണ്ടെത്തിയ ഏക മാർഗ്ഗമായിരുന്നു അത്....ചെറിയ ബോട്ടിലിൽ നിന്നും സിറിഞ്ചിലേക്ക് drugs പകർന്നെടുക്കുമ്പോ അവന്റെയുള്ളിൽ ആരോടെന്നില്ലാത്ത പകയെരിയുകയായിരുന്നു....ഇടത് കൈയ്യിൽ മുറുക്കി കെട്ടിയിരുന്ന tourniquet badge അവന്റെ കൈതണ്ടയിലെ പച്ച ഞരമ്പുകളെ എടുത്ത് കാട്ടി... ഉയർന്നു നിന്ന ആ ഞരമ്പിലേക്ക് സിറിഞ്ച് കുത്തിയിറക്കുമ്പോൾ drugs അവനിലേക്ക് പകരുന്ന ലഹരിയിൽ അവന്റെ മിഴികൾ കൂമ്പിയടഞ്ഞു തുടങ്ങി.... ചുറ്റുപാടും മറന്ന് അവനാ ഉന്മാദ ലോകത്തിന്റെ ചുഴിയിലേക്ക് സ്വയം വലിച്ചെറിയപ്പെടുകയായിരുന്നു..... സിറിഞ്ചിൽ ശേഷിച്ച അവസാന കണികയേയും ആസ്വദിച്ച് മിഴികൾ പൂട്ടി അവനങ്ങനെ നിന്നു....
രാവൺ.....!!!
അഗ്നിയുടെ കോപം കലർന്ന സ്വരം രാവണിനെ ആ മായാ ലോകത്ത് നിന്നും ഉണർത്തി....സിറിഞ്ച് പിന്വലിച്ചു കൊണ്ട് രാവൺ അഗ്നിയെ തിരിഞ്ഞു നോക്കി.... അപ്പോഴേക്കും അഗ്നി അവനടുത്തേക്ക് നടന്നടുത്തിരുന്നു....
രാവൺ...നീ എന്താടാ ഈ കാണിക്കുന്നേ... ഇങ്ങനെ സ്വയം നശിയ്ക്കാനും മാത്രം എന്താ നിന്റെ ലൈഫിൽ സംഭവിച്ചു കൊണ്ടിരിക്കുന്നേ...
അഗ്നി ബലമായി രാവണിന്റെ കൈയ്യിൽ നിന്നും സിറിഞ്ച് തട്ടിപ്പറിച്ചു വച്ചു... അഗ്നിയുടെ ചോദ്യത്തിന് രാവൺ പരിഹാസച്ചുവ കലർത്തി ഒന്ന് പുഞ്ചിരിച്ച് നിന്നു....
നീ ചിരിയ്ക്ക്വാ... ഇതെല്ലാം തമാശയാണെന്നാണോ നിന്റെ ഭാവം...
അല്ല അഗ്നീ...ഒരിക്കലുമല്ല...ഈ രാവണിന്റെ ജീവിതം
💬 Comments
View all comments