0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 644
കോൾ ചെയ്തു നിന്ന രാവണിനെ അഗ്നി സൂക്ഷ്മമായൊന്ന് നോക്കി നിന്നു.... ഹാ...ഡാ ശന്തനു...നീ എവിടെയാ..??നാട്ടില് ലാന്റായീന്ന് കേട്ടു...!!! ശന്തനൂന്റെ പേര് കേട്ടതും അഗ്നി മനസിൽ എന്തൊക്കെയോ കണക്ക് കൂട്ടി ഒന്ന് തലയാട്ടി നിന്നു... ശന്തനൂന്റെ മറുപടി മാത്രം അവന് കേൾക്കാൻ കഴിഞ്ഞില്ല... നീ എന്തോ wildlife photography യോ മറ്റോ ആയി നടക്ക്വാന്ന് അഗ്നി പറഞ്ഞു...ദേ ആളിവിടെ എത്തീട്ടുണ്ട്...ഇന്ന് വെളുപ്പിന് എത്തീന്നാ പറഞ്ഞേ...ഞാനിപ്പോഴാ കണ്ടത്... ഇന്നലത്തെ കിക്ക് വിട്ടത് ഇപ്പോഴാ... എനിക്ക് ഇവിടേക്ക് ട്രാൻസ്ഫർ കിട്ടീട്ടാവും അഗ്നിഹോത്രീടെ ഈ തീരുമാനം... എന്തായാലും ഈ താടീടെ മുഖം കണ്ടപ്പോ ചെറിയാൻ ആശ്വാസമൊക്കെ തോന്നുന്നുണ്ട്.... രാവൺ അതും പറഞ്ഞ് അഗ്നിയെ ഒന്ന് നോക്കി പുഞ്ചിരിച്ചു... ഹാ.. പിന്നെ നീ അത്യാവശ്യമായി ഇവിടെ വരെ ഒന്നെത്തണം... ഇപ്പോൾത്തന്നെ...ചെറിയൊരു ജോലിയുണ്ട്.... രാവണിന്റെ ആ നീക്കം എന്തിന് വേണ്ടിയാണെന്ന് അഗ്നി എളുപ്പത്തിൽ മനസിലാക്കിയിരുന്നു...അവനതിനുള്ള മറുമരുന്ന് കണ്ടുപിടിച്ചൊന്ന് തലയാട്ടി നിന്നു.... അപ്പോ ശരി ഡാ...നീ പെട്ടെന്ന് വാ... രാവൺ ചിരിയോടെ കോൾ കട്ട് ചെയ്ത് അഗ്നിയെ നോക്കുമ്പോ മുഖത്തൊരു കള്ള ലക്ഷണവും ഫിറ്റ് ചെയ്ത് നിൽക്ക്വായിരുന്നു അഗ്നി...
എന്താടാ ആകെയൊരു ഉടായിപ്പ് expression..?? എന്ത് ഉടായിപ്പ്...ഹേയ്.. ഒന്നുമില്ല...നീ ആദ്യം പോയി കുളിച്ചിട്ട് വാ...ഞാനതുവരെയും ഇവിടെ wait ചെയ്യാം..... അഗ്നിയുടെ നിർബന്ധത്തിന് വഴങ്ങി ഷെൽഫിൽ നിന്നും ഡ്രസ്സെടുത്ത് രാവൺ ബാത്റൂമിലേക്ക് നടന്നു.....വീണു കിട്ടിയ ആ സമയം കൈയ്യിലെടുത്ത് അഗ്നി മൊബൈൽ എടുത്ത് ശന്തനൂന് കോൾ ചെയ്തു... ഡാ....വിവരദോഷി...നീ എന്തോ അർത്ഥത്തിലാടാ ഇവിടേക്ക് ഇപ്പോ എഴുന്നള്ളാംന്ന് രാവണിനോട് പറഞ്ഞത്... അഗ്നീ...താടീ..നീ ആദ്യം ഒരു ഹലോ എങ്കിലും പറയെടാ പന്നീ..

💬 Comments

View all comments