Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]
എങ്കില് ശരി മോനേ...മോൻ ഒന്ന് റെഡിയാവ്...11.30ടെ ഫ്ലൈറ്റിലാ അവള് വരുന്നത്... കുറച്ചു നേരത്തെ ഇറങ്ങിക്കോ...അവളെ അധികനേരം അവിടെ wait ചെയ്യിപ്പിക്കണ്ട...
അത്രയും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ശ്രമിച്ച വൈദിയെ പ്രഭ തടഞ്ഞു നിർത്തി...
മറ്റേ കാര്യം പറയണ്ടേ വൈദീ...
എന്തോ അർത്ഥം വച്ച പോലെയുള്ള പ്രഭയുടെ ആ വർത്തമാനം കേട്ടതും രാവണും അഗ്നിയും ഒരുപോലെ ആ സംസാരത്തിന് ശ്രദ്ധ കൊടുത്തു...
എന്താ അച്ഛാ...?? ഇനിയെന്താ പറയാനുള്ളത്...???
മറ്റെന്തെങ്കിലും..???
രാവൺ ഒരു സംശയ ഭാവത്തോടെ ചോദിച്ചു...
ഏയ്.. ഒന്നുമില്ല രാവൺ... നിന്റെ അച്ഛൻ വെറുതെ പറഞ്ഞതാ..അല്ലാതെ ഒന്നുമില്ല...
വൈദി അതും പറഞ്ഞ് പ്രഭയെ നോക്കി കണ്ണ് കാണിച്ചു... അയാൾക്ക് അത് കൃത്യമായി മനസിലാക്കാൻ കഴിഞ്ഞില്ല... എങ്കിലും രാവണിന്റെ ഉള്ളിൽ പിന്നെയും കുറെ സംശയങ്ങൾ ബാക്കിയായി...
അങ്ങനെയല്ലല്ലോ അങ്കിൾ...നിങ്ങൾ എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കും പോലെ തോന്നുന്നു...
അത്...ചില കാര്യങ്ങളുണ്ട് മോനേ... പക്ഷേ അത്...അതീ സാഹചര്യത്തിൽ നിന്നോട് തുറന്നു പറയാൻ പറ്റില്ല മോനേ...
വൈദി അതും പറഞ്ഞ് അഗ്നിയെ ഒന്ന് നോക്കി...വൈദീടെ നോട്ടം പാഞ്ഞ ദിശയിലേക്ക് രാവണിന്റെ കണ്ണുകളും സഞ്ചരിച്ചു.... ഒടുവിൽ അവയും അഗ്നിയിൽ തന്നെ ചെന്നു നിന്നു....
ഞാൻ പറയാം രാവൺ.. പക്ഷേ ഇപ്പോ വേണ്ട..വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്... ആദ്യം മോൻ പോയി ത്രേയയെ കൂട്ടീട്ട് വരൂ...അത് കഴിയുമ്പോ എനിക്ക് നിന്നോട് മാത്രമായി ഒന്ന് സംസാരിക്കണം....
വൈദി അത്രയും പറഞ്ഞ് രാവണിന്റെ തോളിൽ ഒന്ന് തട്ടിയിട്ട് റൂമിന് പുറത്തേക്ക് നടന്നു...വൈദിയ്ക്ക് പിറകേ തന്നെ പ്രഭയും കൂടിയതും ആ റൂമിൽ രാവണും അഗ്നിയും മാത്രമായി...ടേബിളിന് പുറത്തിരുന്ന മൊബൈൽ കൈയ്യിലെടുത്ത് ആർക്കോ
💬 Comments
View all comments