0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 649
തറവാട്ടിൽ വസുന്ധരയുടേയും,സുഗതിന്റേയും മകൻ അശ്വാരൂഢ് (അച്ചു) 26 ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചു.... ശ്ശേ... കേട്ടിട്ട് തന്നെ ഒരിമ്പമില്ല...ബ്ലാ... അഗ്നീടെ ആ പറച്ചില് കേട്ട് ഫുഡ് കഴിച്ചോണ്ടിരുന്ന അച്ചു ആ പരിശ്രമം കുറച്ചു നേരത്തേക്ക് ഒന്ന് നിർത്തി വെച്ചു...പ്ലേറ്റിലേക്ക് കൈകുടഞ്ഞ് അവനഗ്നിയെ തന്നെ ഒന്ന് ഉറ്റു നോക്കി... സത്യം പറ... സെലക്ഷൻ കിട്ടി അല്ലേ... വളരെ സീരിയസായി ഇരുന്ന അച്ചൂന്റെ മുഖം കണ്ട് അഗ്നിയും അല്പമൊന്ന് സീരിയസാവാൻ തുടങ്ങി... എന്തിന്റെ സെലക്ഷൻ... എനിക്ക് മനസ്സിലായില്ല.... അയ്യോ..എന്റെ കണക്കാച്ചി വാവയ്ക്ക് മനസിലായില്ലേ...കോമഡി സ്റ്റാർസില് മോന് സെലക്ഷൻ ആയി ല്ലേ....ചീഞ്ഞളിഞ്ഞ കോമഡിയൊക്കെ വരുന്നു... മുഖത്ത് അല്പം ഗൗരവം നിറച്ച് നിന്ന അഗ്നിയെ അടപടലേ പുച്ഛിച്ച് അത്രയും പറഞ്ഞ് കൊണ്ട് അച്ചു വീണ്ടും പണി തുടർന്നു...വെറും വയറ്റിൽ കിട്ടിയ ആ പുച്ഛത്തെ ഇരുകൈയ്യാലെ സ്വീകരിച്ച് അഗ്നിയും അവന് മുന്നിലേക്ക് ഒരു പ്ലെയിറ്റ് മലർത്തി വച്ചു.... കോപ്പയിൽ എടുത്ത് വച്ചിരുന്ന ആവി പാറുന്ന നല്ല soft പുട്ടിൽ ഒന്ന് അഗ്നി തന്റെ പ്ലേറ്റിലേക്കെടുത്ത് വച്ചപ്പോഴേക്കും രാവൺ റെഡിയായി താഴേക്ക് എത്തിയിരുന്നു...അച്ചൂന് ഒരു വശത്തായി ചെയർ വലിച്ചിട്ട് അവനും ഇരുന്നു...അഗ്നി തന്നെയായിരുന്നു രാവണിനുള്ള ഫുഡ് പ്ലേറ്റിലേക്ക് വച്ചു കൊടുത്തത്....പഴവും,പയറും,പഞ്ചസാരയും,
പപ്പടവും,മുട്ടയും എല്ലാം മാറി മാറി പരീക്ഷിച്ചു കൊണ്ട് അച്ചു ഭേഷാ തട്ടുമ്പോ അഗ്നീടെ കണ്ണുപോയത് ബൗളിൽ എടുത്ത് വച്ചിരുന്ന ചൂട് കടലക്കറിയിലേക്കായിരുന്നു....ഒരു തവി കറി അതിൽ നിന്നും എടുത്ത് അതിന്റെ മണം നാസികയിലൊന്ന് ആവാഹിച്ചെടുത്ത ശേഷം ഒരു പുഞ്ചിരിയോടെ അഗ്നിയത് രാവണിന്റെ പ്ലേറ്റിലേക്കൊഴിച്ചു കൊടുത്തു...ഒരു തവി അവനും സ്വന്തം പ്ലേറ്റിലേക്കൊഴിച്ച് കഴിയ്ക്കാൻ തുടങ്ങി....ഒരു പിടി

💬 Comments

View all comments