0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 609
രാവണിന്റെ സംസാരത്തിൽ ചെറിയൊരു ചിരിയും കലർന്നിരുന്നു...അതുകേൾക്കേണ്ട താമസം ത്രേയ ഉഗ്രനൊരു പ്രഹരം അവന്റെ നെഞ്ചിനിട്ട് കൊടുത്ത് മുഖം വീർപ്പിച്ചു നിന്നു... എന്റമ്മേ..ഡീ ലൂസേ...നീയെന്നാ ഇടിയാടി ഇടിച്ചേ...??? എന്റെ heart കലങ്ങിപ്പോയല്ലോ... രാവണതും പറഞ്ഞ് നെഞ്ച് തടവി നിന്നു.... ഹാ...ഇയാളാര്.. ബാലചന്ദ്ര മേനോനോ....???? ഈ നില്പിൽ മോനേ...കുട്ടാ.. എന്നുകൂടി വിളിച്ചാൽ perfect.... ഒരു കൈ നടുവിന് താങ്ങി മറുകൈകൊണ്ട് ത്രേയ അങ്ങനെ ആക്ഷനിട്ടതും രാവൺ കലിപ്പിച്ച് അവളെയൊന്ന് നോക്കി.... നിനക്കിപ്പോ ഒരു വിഷമവും ഇല്ലേടീ... അവൾടെ ഒരു painting... രാവൺ കലിതുള്ളി ബ്രഷെടുത്ത് paint ൽ മുക്കി ത്രേയേടെ മുഖത്ത് ചിത്രം വരയ്ക്കാൻ തുടങ്ങി... രാവൺ...വേണ്ട... ഞാൻ വെറുതെ പറഞ്ഞതാ കുട്ടാ...എന്നെ വെറുതെ വിട്ടേക്കെടാ...!! ത്രേയ ഇരുകൈയ്യും കൊണ്ട് രാവണിന്റെ കൈയ്യിലെ ബ്രഷ് വാങ്ങാനായി കിണഞ്ഞു പരിശ്രമിച്ചു... പെട്ടെന്നാണ് വേണു അവിടേക്ക് കയറി വന്നത്.... എന്താ ഇവിടെ ആകെയൊരു ബഹളം... വേണൂന്റെ ശബ്ദം കേട്ടതും രാവൺ ത്രേയയിൽ നിന്നും അകന്നു മാറി നിന്നു... അപ്പോഴേക്കും ത്രേയയുടെ മുഖം നിറയെ രാവൺ തീർത്ത ചിത്രങ്ങൾ അടയാളം വച്ചിരുന്നു...ഒരു പരിഭവം മുഖത്ത് പടർത്തി നിന്ന ത്രേയയെ കണ്ടതും വേണു പൊട്ടിച്ചിരിക്കാൻ തുടങ്ങി...അത് കാണേണ്ട താമസം രാവണും അതിനൊപ്പം കൂടി... ത്രേയ മാത്രം കലിതുള്ളി അവരുടെ ആ ചിരിയും മുഖവും മാറിമാറി നോക്കി നിന്നു....കാരണം അതവിടെ ഒരു പതിവായിരുന്നു.... ത്രേയയ്ക്ക് വേണ്ടി വേണു മനസിൽ കരുതി വച്ച മുഖം രാവണിന്റേതായതു കൊണ്ട് അവന്റെ എല്ലാ കുറുമ്പുകൾക്കും വേണുവിന്റെ സപ്പോർട്ട് കൂടിയുണ്ടായിരുന്നു.... അങ്ങനെ കളിചിരികളും കണക്ക് കൂട്ടലുകളുമായി പൂവള്ളിയിലെ ദിവസങ്ങൾ ഓരോന്നും കൊഴിഞ്ഞു പൊയ്ക്കോണ്ടിരുന്നു....

💬 Comments

View all comments