Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]
പതിവ്.... എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി അവൻ അവൾക്കരികിലേക്ക് നടന്നു ചെന്നു... അതൊന്നും അറിയാതെ ത്രേയ painting ൽ തന്നെ concentrate ചെയ്തു നിൽക്ക്വായിരുന്നു....
അവളറിയാതെ പിന്നിൽ നിന്നുകൊണ്ട് രാവൺ തന്റെ രണ്ട് കൈകളും അവളുടെ വയറിലേക്ക് വട്ടംചുറ്റി പിടിച്ചു...അവന്റെ നിശ്വാസം അവളുടെ പിൻകഴുത്തിൽ തട്ടിയതും ആ സാമിപ്യം തിരിച്ചറിയും വിധം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു നിന്നു...
ഡാ... idiot രാവൺ...എന്തിനാ ഇപ്പൊ ഇവിടേക്ക് വന്നത്...??
ആ നില്പിൽ തന്നെ അവളങ്ങനെ ചോദിച്ചതും പിന്നിൽ നിന്നും മുടിയിഴകളെ മുന്നിലേക്ക് വകഞ്ഞിട്ടു കൊണ്ട് അവനവളുടെ പിൻകഴുത്തിലേക്ക് ഒന്നമർത്തി ചുംബിച്ചു....രാവണിന്റെ ആ കുസൃതിയിൽ ത്രേയ ഒന്നു പുളഞ്ഞു കൊണ്ട് അവനോടു ചേർന്ന് നിന്നു...
എന്താ പറ്റിയേ നിനക്ക്...ഇപ്പോ ആരാ ആന്റിയെപറ്റി പറഞ്ഞത്...???വൈദി അങ്കിളോ...അതോ എന്റച്ഛനോ...???എന്റച്ഛനാണെങ്കിൽ അതിന് ഞാൻ സോ....
രാവൺ വളരെ പതിഞ്ഞ സ്വരത്തിൽ അങ്ങനെ പറയാൻ തുടങ്ങിയതും ത്രേയ അവന് നേരെ തിരിഞ്ഞ് നിന്ന് കൊണ്ട് അവന്റെ വായ പൊത്തി പിടിച്ചു... പറയാൻ വന്ന കാര്യം മുഴുവിക്കാതെ അവളവന് മുന്നിൽ തലചലിപ്പിച്ചു കാട്ടി....
അത് കണ്ട് രാവൺ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൈയ്യിനെ പതിയെ എടുത്ത് മാറ്റി വച്ചു....
നീ എന്തിനാ ചിത്രാന്റിയെ പറ്റി പറയുമ്പോ ഇങ്ങനെ ഡസ്പാവുന്നേ...ആന്റി നമ്മളെ വിട്ടു പോയിട്ട് വർഷങ്ങളായില്ലേ...!!!
അതെ രാവൺ....വർഷങ്ങളായി... എങ്കിലും ഞാൻ കാരണമല്ലേ....!!!
ദേ.. ഇങ്ങനെ -ve ആയി ചിന്തിക്കുന്ന ത്രേയെ എനിക്ക് തീരെ ഇഷ്ടമല്ല.... എനിക്ക് ആ വട്ട് പെണ്ണിനെയാ ഇഷ്ടം...എന്തിനേയും പുല്ലുപോലെ കാണുന്ന... തലയിലെ നട്ടും ബോൾട്ടും ഇളകിയ കുറച്ചധികം ലൂസുള്ള...ആ ത്രേയേ...
💬 Comments
View all comments