0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 605
തറവാടിനോട് യാതൊരുവിധ പകയോ ദേഷ്യമോ ഇല്ല.... അത് നിന്റെ തോന്നലാണ് വേദ്യ...ഇവനെ എനിക്കറിയാം ശരിയ്ക്കും... രാവൺ വീണ്ടും പ്രേമിനെ തുറിച്ചു നോക്കി നിന്നു... വേദ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പ്രേം എന്ന പ്രേം ലാൽ...രാവണിന്റേയും അഗ്നിയുടേയും,ശന്തനൂന്റെയും ഒരേയൊരു ശത്രു... കോളേജിൽ പഠിക്കുമ്പോ രാവണിന്റെ ഗ്യാങിന്റെ മുഖ്യ എതിരാളി പ്രേമായിരുന്നു... അതുകൊണ്ട് തന്നെ രാവണിന് വേദ്യ പ്രേമിനെ വീട്ടിലേക്ക് ക്ഷണിക്കുന്നതോ അവനുമായി ചങ്ങാത്തം കൂടുന്നതോ ഇഷ്ടമായിരുന്നില്ല.... അതിന് രാവൺ പ്രത്യക്ഷമായ എതിർപ്പും പ്രകടിപ്പിച്ചിരുന്നു..ഒരു trouble situation ൽ വേദ്യയ്ക്ക് മുന്നിൽ രക്ഷകനായി അവതരിച്ച നാൾ മുതൽ വേദ്യ ഒളിഞ്ഞും തെളിഞ്ഞും അവനോട് സൗഹൃദം പുതുക്കിപോന്നു... രാവണിന്റെ പരുഷമായ വാക്കുകൾ കേട്ട് ഒന്നും പ്രതികരിക്കാതെ പ്രേം മുഖം തിരിച്ചു നിന്നു...രാവണിന്റെ ദേഷ്യത്തിനെ നിയന്ത്രിക്കാൻ വേദ്യയ്ക്കും കഴിയുമായിരുന്നില്ല.... പിന്നെ ഒരുവിധം അതിനെ ശമിപ്പിക്കാൻ എന്നോണം അവൾ പ്രേമിനെ കൂട്ടി പുറത്തേക്ക് നടന്നു... അവർക്കൊപ്പം നിത്യയും നടന്നകന്നതും ശ്വാസം ഒന്ന് നീട്ടിയെടുത്ത് ഉള്ളിലെ ദേഷ്യത്തെ നിയന്ത്രിച്ചു കൊണ്ട് രാവൺ ത്രേയയെ തിരഞ്ഞ് അവളുടെ റൂമിലേക്ക് നടന്നു..... റൂമിന്റെ ഡോറ് തുറന്ന് കിടന്നത് കണ്ടപ്പോഴേ രാവണിന്റെ മുഖത്തെ ദേഷ്യം ഓടിമറഞ്ഞു... ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മൊട്ടിട്ടു.... ശബ്ദമുണ്ടാക്കാതെ അവനകത്തേക്ക് കയറി ചുറ്റുമൊന്ന് കണ്ണോടിച്ചു.... ഒടുവിൽ ആ കണ്ണുകൾ റൂമിന്റെ ഒരു കോർണറിലായി നിന്ന് ക്യാൻവാസിൽ ചിത്രം വരച്ചുകൊണ്ട് നിന്ന ത്രേയയിലേക്ക് എത്തി... ആ രംഗം കണ്ടതും രാവണിന്റെ പുരികങ്ങൾ സംശയഭാവത്തിൽ ഒന്നുയർന്നു പൊങ്ങി...ത്രേയുടെ മനസിനെ അലട്ടുന്ന എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രമാണ് അവളാ ലോകത്ത് ഒതുങ്ങുന്നത്....ഏറിയതും രാവൺ അവളുടെ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാറാണ്

💬 Comments

View all comments