Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
രാവൺ....അങ്ങനെയല്ല...ഞാനൊന്ന് പറഞ്ഞോട്ടെ... actually എന്താ അവിടെ സംഭവിച്ചതെന്ന് അറിയ്വോ നിനക്ക്....???
രാവൺ....
അച്ചൂന്റെ ആ വർത്തമാനം കേട്ട് കാറിന് മുന്നിലേക്ക് എത്തിയ രാവൺ പതിയെ അവിടെയൊന്ന് stop ആയി ആ സമയം തന്നെ അവന് പിന്നിലൂടെ വന്ന ത്രേയ with trolley മായി രാവണിനേം കൊണ്ട് നിലത്തേക്ക് ഒരു പോക്കായിരുന്നു....കാറിനെ ചാരി നിന്നത് കാരണം അച്ചു ആ ആക്സിഡന്റിൽ നിന്നും അതി സാഹസികമായി രക്ഷപ്പെട്ടു.... പക്ഷേ അപ്പോഴേക്കും ത്രേയയും അവൾടെ കെട്ടുകണക്കിനുള്ള പെട്ടികളും രാവണിന്റെ മേലേക്ക് അഭിഷേകം ചെയ്തിരുന്നു...
കിടന്ന കിടപ്പിൽ തന്നെ ബാഗുകൾ ഓരോന്നും തിടുക്കത്തിൽ വാരിയെറിഞ്ഞ രാവണിന്റെ കണ്ണുകൾ ഒരു വേള തന്റെ മേളിൽ കിടക്കുന്ന ത്രേയയിലേക്ക് പാഞ്ഞു..... മുഖത്തേക്ക് വീണു കിടന്ന തലമുടിയിഴകളും പിടയുന്ന കൂവളമിഴികളും ചെഞ്ചുണ്ടുകളും അവനിൽ ആ പഴയ രാവണിന്റെ തിരിച്ചു വരവ് ഓർമ്മപ്പെടുത്തി...പരസ്പരം കോർത്തിരുന്ന മിഴികൾ പഴയ ഓർമ്മകളുടെ ഗർത്തങ്ങളിലേക്ക് ആഴ്ന്നിറങ്ങി.... അന്യോന്യം നിശബ്ദമായി കടന്നു പോയ സമയങ്ങളിൽ ത്രേയയിലുള്ള പിടി വിടാതെ രാവണവളിലേക്ക് തന്നെ നോട്ടം പായിച്ചു കിടന്നു.... അതിനെല്ലാം സാക്ഷിയായി പാൽപായസം കുടിച്ച സന്തോഷത്തിൽ നിൽക്ക്വായിരുന്നു അച്ചു....മോനേ അഗ്നീ.... ഇവിടെ റോമാൻസ് വീണ്ടും തുടങ്ങീട്ടോ.....സംഭവം ആകെ കളറായി....
അച്ചു ഒന്ന് ആത്മഗതിച്ചു കൊണ്ട് തിടുക്കപ്പെട്ട് മൊബൈൽ കൈയ്യിലെടുത്ത് മുന്നിൽ കണ്ട ദൃശ്യങ്ങളെ പല angle ൽ ഫോട്ടോ എടുക്കാൻ തുടങ്ങി....അത് നല്ല HD ദൃശ്യ മികവോടെ അഗ്നിയ്ക്ക് WhatsApp ചെയ്തപ്പോഴാണ് പയ്യന്റെ അന്തരാത്മാവ് ഒന്ന് തൃപ്തിയടഞ്ഞത് എന്നു വേണം പറയാൻ.... പിന്നെ അവരായി അവർടെ പാടായി എന്ന മട്ടായിരുന്നു അച്ചൂന്....
____________________________________
ഈ സമയം പൂവള്ളി
💬 Comments
View all comments