Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
വലിയ കാലതാമസം ഒന്നുമില്ലാട്ടോ... കൂടിപ്പോയാൽ മണിക്കൂറുകളുടെ കാത്തിരിപ്പേ ഉണ്ടാവൂ...
ത്രേയ അതുകേട്ട് സംശയഭാവത്തോടെ അവർക്ക് നേരെ തിരിഞ്ഞു...
മണിക്കൂറുകളോ... അതെന്താ അങ്ങനെ...??
അതങ്ങനെയാണല്ലോ... വിവാഹം മറ്റന്നാൾ നടത്താനാ തീരുമാനിച്ചിരിക്കണേ....വലിയ ഒരുക്കങ്ങൾ ഉണ്ടാവാതെ എന്റെ മോൻ രാവൺ ഈ നിൽക്കുന്ന ത്രേയ എന്ന എന്റെ കുറുമ്പുകാരി പെണ്ണിന്റെ കഴുത്തിൽ താലികെട്ടും....
വൈദേഹീടെ ആ പറച്ചില് കേട്ടതും ത്രേയേടെ ചുണ്ടിൽ നാണത്തിന്റെ ചിരി വിരിഞ്ഞു...അവളേറെ ആഗ്രഹിച്ച ആ മുഹൂർത്തം സഫലമാകാൻ പോകുന്നപോൽ ഉള്ളം നാദസ്വരമേളം കൊണ്ട് നിറഞ്ഞു....നിറപറയും
നിലവിളക്കും കൺമുന്നിൽ തെളിഞ്ഞു വന്നതും അവളുടെ കവിളുകളിൽ നാണത്തിന്റെ ചുവപ്പ് രാശി പടർന്നു തുടങ്ങി.... ഒരുനിമിഷം അവള് മറ്റേതോ ലോകത്ത് സ്വയം ചിറക് വിടർത്തി പറക്കുകയായിരുന്നു....
ത്രേയക്കുട്ടീ...ഏത് ലോകത്താ...???
വൈദേഹി ഒന്നുലച്ച് കൊണ്ട് അവളെ വിളിച്ചുണർത്തിയതും സ്വപ്നത്തിൽ നിന്നോണം അവൾ ഞെട്ടിയുണർന്നു....അപ്പോഴും ചുണ്ടുകളിൽ നിറഞ്ഞു നിന്ന പുഞ്ചിരിയ്ക്ക് ഒരു കുറവും വന്നിരുന്നില്ല...ആ ചിരിയോടെ തന്നെ അവൾ വൈദേഹിയിൽ നിന്നും അടർന്നു മാറി മുറി വിട്ട് പുറത്തേക്കോടി.... ഒരായിരം കിനാവുകളെ മനസിൽ താലോലിച്ചു കൊണ്ട് ഓടിയകന്ന അവളെ ഒരു പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു വൈദേഹി....
പൂവള്ളി തറവാടിന്റെ ഓരോ കോണിലും വീണ്ടും ത്രേയയുടെ പാദസരക്കിലുക്കങ്ങളും,കുപ്പിവളച്ചിരിയും പ്രതിധ്വനി സൃഷ്ടിച്ചു....മനസ് നിറഞ്ഞ സന്തോഷത്തോടെ വൈദിയുടെ മുറികടന്നു സഞ്ചരിച്ച അവൾ മുറിയ്ക്കുള്ളിലെ സംസാരങ്ങൾ കേട്ട് അവിടെയൊന്ന് slow ചെയ്തു...
ഇരുവരുടേയും വായിൽ നിന്നും അവളുടേയും രാവണിന്റേയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു....ചെവി കൂർപ്പിച്ചു കൊണ്ട് അവളതിന് കാര്യമായ ശ്രദ്ധ കൊടുത്തതും പതിയെ പതിയെ ആ നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിയാൻ തുടങ്ങി...വൈദിയും പ്രഭയും ചേർന്നൊരുക്കിയ കല്യാണ നാടകത്തിൽ ഒരു ബലിമൃഗത്തിന്റെ
💬 Comments
View all comments