0%

Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]

Author : Kambikathakal Read All Parts 650
ഒരുപോലെ ചിരിയോടെ നിന്നു... മിഴി...നീയിപ്പോ ഇവിടെയാണോ..???നീ എന്തിനാ ഇവിടുത്തെ ജോലി ഏറ്റെടുത്തത്...!! അതൊക്കെ നിനക്ക് ചേരുന്ന പണിയാണോ... അഗ്നിയുടെ ഉള്ളിലെ നൂറായിരം ചോദ്യങ്ങൾ ഒന്നൊന്നായി പുറത്തേക്ക് വന്നു... എനിക്ക് ചെയ്യാൻ കഴിയുന്ന ജോലി, കഴിയാത്ത ജോലി എന്നൊന്നും ഇല്ല അഗ്നീ...മാന്യതയുള്ള അത്യാവശ്യം ക്യാഷ് കിട്ടുന്ന എന്ത് ജോലിയും ചെയ്യാൻ ഞാൻ തയ്യാറാണ്...
അപ്പോ നിന്റെ പഠിത്തമൊക്കെയോ...?? അതൊക്കെ കഴിഞ്ഞു അഗ്നി.. ഇപ്പോ പ്രത്യേകിച്ച് ഒരു ജോലിയുമില്ല... അതുകൊണ്ട് അമ്മയെ സഹായിക്കാനായി ഇവിടേക്ക് വരാംന്ന് കരുതി... എങ്കിലും ഈ പണി നീ ചെയ്യേണ്ടിയിരുന്നില്ല മിഴി... മറ്റെന്തെങ്കിലും നോക്കാമായിരുന്നു... അല്ലെങ്കിൽ തന്നെ നീ ഇത് ചെയ്യേണ്ട കാര്യമെന്താ...??? അഗ്നിയുടെ ആ വാക്കുകൾ കേട്ട് കൺമണിയൊന്ന് ചിരിച്ചു... പറയാൻ നിന്നാൽ ഒരുപാടുണ്ട് അഗ്നീ.. അതുകൊണ്ട് ഇപ്പോ ഒന്നും വേണ്ട... ഞാനീ ജോലിയിലും, ജീവിതത്തിലും പൂർണ സംതൃപ്തയാണ്.... അത്രയും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ച് കൺമണി അടുക്കളയിലേക്ക് നടന്നതും അഗ്നിയും അച്ചുവും അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ കണ്ണും മിഴിച്ചിരുന്നു.... ഇരുവരും കഴിപ്പ് നിർത്തി എഴുന്നേറ്റതും പൂവള്ളിയിലെ അന്തർജ്ജനങ്ങൾ ഓരോരുത്തരായി ഡൈനിംഗ് ഏരിയയിലേക്ക് വന്നു.... ആർക്കും ശ്രദ്ധ കൊടുക്കാതെ മൊബൈലും സ്ക്രോൾ ചെയ്ത് ഹാളിൽ ഇരിക്ക്വായിരുന്നു രാവൺ....വൈദേഹിയുടെ മുഖം രാവണിലേക്ക് മാത്രമായി ഒതുങ്ങി... ഡൈനിംഗ് ഏരിയയിൽ നിന്നും അവർ പതിയെ നടന്ന് രാവണിനരികിലേക്ക് ചെന്നതും അവൻ മൊബൈലിൽ നിന്നും ചെറുതായി അവരിലേക്ക് ശ്രദ്ധ കൊടുത്തു... മോൻ വല്ലതും കഴിച്ചായിരുന്നോ...??? വൈദേഹി ശബ്ദം താഴ്ത്തി ചോദിച്ചതു കേട്ട് രാവണൊന്ന് സമ്മതം മൂളിയിരുന്നു.... ഇടയ്ക്കിടെ അവന്റെ കണ്ണുകൾ വൈദേഹിയിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു...അതിനെ മനപൂർവ്വം മറച്ചു പിടിച്ച് അവൻ

💬 Comments

View all comments