0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 1K
അവർക്ക് മുന്നിലേക്ക് അവതരിച്ചതും കൺമണി ഒരു ചിരിയടക്കി നിന്നു...ആ സമയം തന്നെ മൂവർക്കും യാത്ര പറഞ്ഞു കൊണ്ട് നിമ്മി ത്രേയേടെ റൂം വിട്ടോടിയിരുന്നു...ഇനിയും വൈകിയാൽ വേദ്യ കുരിശിലേറ്റും എന്ന ഭയം തന്നെ.....അവളെ യാത്രയയച്ച് അച്ചു ത്രേയയുടേയും കൺമണീടെയും സംസാരത്തിനിടയിലേക്ക് ഇടിച്ചു കയറി..... ചോദിച്ചതു കേട്ടില്ലേ eyebell...ആരാ ഇവിടുത്തെ കീടം.. അവന്റെ ആ പറച്ചില് കേട്ട് ത്രേയയും കൺമണിയും ഒരുപോലെ മുഖം ചുളിച്ച് സംശയഭാവത്തിൽ അവനെയൊന്ന് നോക്കി... eyebell ഓ...ഇതെന്തോന്ന് പേര്... ഇംഗ്ലീഷ് ഫിലീംസിലൊക്കെ കേൾക്കുന്ന പോലെ... ത്രേയയുടെ ആ ചോദ്യം കേട്ട് അച്ചു ഇരു കൈകളും നടുവിന് താങ്ങി രജനി style ൽ മുഖമുയർത്തി ഒന്ന് ചിരിച്ചു... കണ്ണാ...ഇത് English film name അല്ല...ഇതാണ് ഇംഗ്ലീഷിലുള്ള കൺമണീടെ പേര്... എന്തോന്ന് eyebell ഓ....
ന്മ്മ..അതേന്ന്..eye എന്ന് വച്ചാൽ എന്താ എന്റെ ത്രേയമോള് പറഞ്ഞേ... അത് simple..eye എന്ന് വച്ചാൽ കണ്ണ്... ത്രേയ അതും പറഞ്ഞ് ഇതൊക്കെ എന്ത് എന്ന മട്ടിൽ നിന്നു... ന്മ്മ...very good...അപ്പോ bell...?? സംശയമെന്ത്..മണി... ന്മ്മ..ഇനിയെന്റെ കുട്ടി അതൊന്ന് കൂട്ടി വായിച്ചേ... eyebell.. എന്നുവെച്ചാൽ...കണ്ണും മണിയും ചേർന്ന കൺമണി...എങ്ങനെയുണ്ട്... വെറൈറ്റിയല്ലേ.... അച്ചൂന്റെ മുഖത്തെ ചിരിയും ആ നില്പും ഭാവവും കൂടി കണ്ടതും അവനെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു ത്രേയയ്ക്ക്..അതിന് വേണ്ടി ഒരു നിമിഷം ബാക്കി വയ്ക്കാതെ അവളവന്റെ കഴുത്തിലേക്ക് പിടി മുറുക്കിയതും ചിരിയോടെ നിന്ന അച്ചു വെപ്രാളപ്പെട്ട് എന്തൊക്കെയോ വിളിച്ചു കൂവാൻ തുടങ്ങി.... ഡീ... ഭദ്രകാളി വിടെടീ...ഡീ പുല്ലേ വിടാൻ.. അച്ചൂന്റെ ആ നിലവിളിയും കേട്ടാണ് അഗ്നിയും ശന്തനുവും അവിടേക്ക് വന്നത്..ഓടിപ്പാഞ്ഞു വന്ന

💬 Comments

View all comments