Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
പ്രതീക്ഷിച്ചില്ല...
ശന്തനു അഗ്നിയ്ക്ക് നേരെ പരിഭവത്തിന്റെ കെട്ടഴിച്ചതും അഗ്നി കഷ്ടപ്പെട്ട് ചിരിയടക്കി ശന്തനൂനെ ചേർത്ത് പിടിച്ചു...
ഡാ ശന്തനു...കാര്യം ഇവന്റെ കോമഡികൾ കേട്ടാൽ...സോറി ചളികൾ കേട്ടാൽ ആദ്യം അടിച്ചു കൊല്ലാനാ തോന്നാറ്...ഇതെന്തോ എനിക്കങ്ങ് ബോധിച്ചു....എന്തോ എവിടെയൊക്കെയോ ഒരു സത്യം ഉള്ളതുപോലെ....
അഗ്നീടെ നർമ്മം കലർന്ന ആ വർത്തമാനം കേട്ട് ശന്തനു അവന്റെ കൈ തട്ടിമാറ്റി ഒരവിഞ്ഞ ചിരിയോടെ കൺമണിയിലേക്ക് നോട്ടം പായിച്ചു...
കുട്ടീടെ പേരാണല്ലേ മിഴി...
വളരെ മാന്യമായ ആ ചോദ്യവും ഇടപെടീലും കൺമണി ത്രേയയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ശന്തനുവിലേക്ക് നോട്ടം കൊടുത്തു...
അതേ..എന്തേ...ഇഷ്ടായില്ലേ...
ഇഷ്ടായി... ഒരുപാടിഷ്ടായി... പക്ഷേ എനിക്കെന്തോ കൺമണി എന്ന പേരിനോടാ ഒരിത്തിരി ഇഷ്ടക്കൂടുതല് തോന്നിയത്...
കൺമണീ..അൻപോടെ കാതലൻ നാൻ
എഴുതും കടിതമേ...
ന്മ്മ... ഇതൊക്കെ കുറേ കേട്ടിട്ടുണ്ട്...
അച്ചു കിട്ടുണ്ണിയേട്ടൻ style ൽ ഒന്ന് മൂളിക്കേട്ടു...
പൊൻമണീ ഉൻവീട്ട് സൗഖ്യമാ...
നാൻ ഇങ്ക സൗഖ്യമേ...
അങ്ങനെ തീർത്തങ്ങ് പറയാൻ വരട്ടേ...ഈ പോക്കിന് കൈയ്ക്കും കാലിനും ഒടിവ് ചതവ് ബലക്ഷയം എന്നിവയുണ്ടാകാനുള്ള ചാൻസൊക്കെ ഞാൻ കാണുന്നുണ്ട് മോനേ ശന്തനു....
അച്ചൂന്റെ ആക്കിയുള്ള ആ പറച്ചില് കേട്ടതും ശന്തനു പാട്ട് നിർത്തി അച്ഛൂനെ കലിപ്പിച്ചൊന്ന് നോക്കി....
നിനക്കെന്താടാ അച്ചൂ...നിനക്കെന്തിന്റെ കേടാ...???
ശന്തനു പല്ല് ഞെരിച്ച് പറഞ്ഞ് അച്ചൂനെ വാട്ടാൻ തുടങ്ങിയതും അച്ചുവും വിട്ടുകൊടുക്കാതെ അതിൽ പിടിച്ചു കയറി...
നിനക്കെന്നാടാ...നിനക്കെന്നാത്തിന്റെ കേടാ...
അച്ചൂന്റെ ആ പെർഫോമൻസ് കൂടി ആയതും അഗ്നിയും ത്രേയയും കൺമണിയും കൂടി കൂട്ടച്ചിരി ചിരിയ്ക്കാൻ തുടങ്ങി.... ശന്തനു അവിടേം പൂർണ പരാജയം ഏറ്റുവാങ്ങി അച്ചൂനെ ഇരുത്തിയൊന്ന് നോക്കി....
ഹോ...വേണ്ടളിയാ... നമുക്കെല്ലാം പറഞ്ഞ് compliment
💬 Comments
View all comments