0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 1.1K
അവളും ആ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു... വലിയ പലകയാൽ പണിത വാതിൽ തള്ളി തുറന്നു കൊണ്ട് രാവണവളെ ഊക്കോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു....ശേഷം അവൾക്ക് നോട്ടം കൊടുത്ത് തന്നെ അവനാ വാതിൽ ഉള്ളിൽ നിന്നും കൊട്ടിയടച്ചു... നിലത്ത് കിടന്ന കരിയിലകൾക്ക് മേലെ തെറിച്ചു വീണ ത്രേയ പതിയെ കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു.... അപ്പോഴേക്കും രാവണവൾക്ക് നേരെ നടന്നടുത്തിരുന്നു...അവന്റെ ദേഷ്യത്തോടെയുള്ള വരവ് കണ്ടതും ത്രേയ നിലത്ത് കൂടി പിന്നിലേക്ക് ഇഴഞ്ഞു നീങ്ങാൻ തുടങ്ങി...അതിനനുസൃതമായി രാവണിന്റെ മുഖത്ത് നിറഞ്ഞു നിന്ന ദേഷ്യം പതിയെ ഒരു പുഞ്ചിരിയായി മാറാൻ തുടങ്ങി...ഒരു കൈയ്യാലെ താടിയുഴിഞ്ഞു കൊണ്ട് അവനവൾക്കരികിലേക്ക് നടന്നടുത്തു.... നീ എന്തിനാ ത്രേയ ഇങ്ങനെ പേടിയ്ക്കുന്നേ... നിന്റെ പ്രതിശ്രുത വരനല്ലേ ഞാൻ...ആ എന്നെയാണോ നിനക്ക് പേടി...
രാവണതും പറഞ്ഞ് ചിരിച്ചു കൊണ്ട് ത്രേയയ്ക്കരികിലേക്ക് ചെന്നിരുന്നു....ഒരുതരം കിതപ്പോടും പരിഭ്രമത്തോടും അവള് ചുറ്റുമൊന്ന് കണ്ണോടിച്ചു കൊണ്ട് രാവണിലേക്ക് നോട്ടം പായിച്ചു.... നിന്റെ... നിന്റെ ഉദ്ദേശമെന്താ രാവൺ...എന്നെ...എന്നെ കൊല്ലാൻ കൊണ്ടു വന്നതാണോ നീ... നിന്നെ കൊന്നിട്ട് എനിക്ക് എന്ത് കിട്ടാനാടീ.... എന്റെയുള്ളിലെ പകയടുങ്ങുമോ അതുകൊണ്ട്.... Never... രാവണതും പറഞ്ഞ് നിലത്ത് കിടന്ന അവളുടെ കൈയ്യിൽ പിടിച്ച് അവളെ അവനോട് ചേർത്തു... നിനക്ക് ഞാൻ അവസാന warning തന്നിട്ടല്ലേ പോയത്... എന്നിട്ടും നീ നിന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു...ല്ലേ... രാവണിന്റെ ആ ചോദ്യം കേട്ട് അവളുടെ മുഖത്തൊരു പരിഹാസ ചിരി വിരിഞ്ഞു.... ഞാൻ പറഞ്ഞിരുന്നല്ലോ എന്റെ തീരുമാനം... അതിന്റെ പേരിൽ നീ ഇപ്പോ ഇവിടെ വച്ച് എന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല എന്നെനിക്കറിയാം.... പിന്നെ എന്തിനാ രാവൺ എന്റെ മുന്നിൽ

💬 Comments

View all comments