Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
ഒരു കുറ്റബോധത്തോടെ അവനവളിൽ നിന്നും നോട്ടം പിന്വലിച്ചു തിരിഞ്ഞു......
ഒരു പെണ്ണിന് താങ്ങാൻ കഴിയാവുന്നതിലും അപ്പുറമുള്ള പ്രഹരമാണ് താനവളിൽ ഏൽപ്പിച്ചിരിക്കുന്നത് എന്ന് ബോധ മനസ് അവനോട് ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു....
ഇനിയും അവളെ നേരിടാൻ കഴിയില്ല... അങ്ങനെ ഉണ്ടായാൽ ഒരുപക്ഷേ തന്റെ ദേഷ്യവും വാശിയും അവളുടെ തളർച്ചയേറിയ മുഖത്തിന് മുന്നിൽ അലിഞ്ഞ് ഇല്ലാതായിപ്പോകും....
ഒരു നിമിഷം എല്ലാം മറന്ന് അവളെ നെഞ്ചോട് ചേർത്ത് നിർത്തിയെന്ന് വരാം....
അവന്റെ മനസ് അവനോട് സ്വയം പറഞ്ഞു കൊണ്ടിരുന്നു... പിന്നെ ഒരു
നിമിഷം കൂടി അവൾക്ക് മുന്നിൽ സമയം ചിലവിടാതെ രാവൺ റൂം വിട്ട് പുറത്തേക്ക് നടന്നു....
രാവൺ തന്നിൽ നിന്നും നടന്നകലുന്നതും നോക്കി ഒരു പാവ പോലെ അവളാ റൂമിന്റെ ഒരു കോണിൽ തന്നെ നിന്നു....അവനിലെ ദേഷ്യത്തിന്റെ തിരയിളക്കം അവളെ അസ്വസ്ഥമാക്കിയിരുന്നു...
രാവണിന് മുന്നിൽ ഇനി എങ്ങനെ തുടരും എന്ന ചിന്ത അവളുടെ മനസിനെ മഥിക്കാൻ തുടങ്ങി....
ഇല്ല...വിട്ടുകൊടുക്കാൻ കഴിയില്ല... എന്റെ രാവണെ ഞാൻ തന്നെ തിരികെ കൊണ്ട് വരും...
ഒരു ദിവസം എന്റെ രാവണെ എനിക്ക് തിരികെ കിട്ടും...അത് കഴിഞ്ഞ് മാത്രമേ മരണം പോലും എന്നെ പുൽകാൻ പാടുള്ളൂ...
മനസാൽ സ്വയം ശഠിച്ചു കൊണ്ട് ഒരു ദൃഢനിശ്ചയത്തോടെ കവിളിൽ ചാലുകൾ തീർത്തൊഴുകിയ കണ്ണീരിനെ അവൾ തുടച്ചു നീക്കി... വാഷ് റൂമിലേക്ക് നടന്നു ചെന്ന് ഓരോ കൈകുമ്പിൾ വെള്ളം മുഖത്തേക്ക് പല തവണയായി ആഞ്ഞൊഴിച്ച് അവളാ വേദനയെ ഇല്ലാതാക്കി.... ടൗവ്വൽ കൊണ്ട് മുഖമൊപ്പി അവള് തിരികെ റൂമിലേക്ക് തന്നെ വന്നു...
നിലക്കണ്ണാടിയ്ക്ക് മുന്നിൽ വന്നു നില്ക്കുമ്പോ സ്വന്തം മുഖത്തെ അടുത്ത്
💬 Comments
View all comments