Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
മതി...അതുവരെയുള്ള അവൾടെ ജീവിതം ശരിയ്ക്കും അഗ്നിപരീക്ഷണങ്ങൾ ഏറ്റുവാങ്ങിയാവും മുന്നോട്ട് പോവുക...
ഇവിടെ അവൾക് സപ്പോർട്ട് നില്ക്കുന്ന ആർക്കും അവളെ പ്രത്യക്ഷത്തിൽ പിന്താങ്ങാനോ, എനിക്ക് നേരെ എതിർപ്പ് പ്രകടിപ്പിക്കാനോ കഴിയുന്നവരല്ല.... അതുകൊണ്ട് അവളെ എത്രകണ്ട് വേദനിപ്പിക്കാൻ ശ്രമിച്ചാലും അതിനെ ചോദ്യം ചെയ്യാൻ ആരും വരില്ല എന്നതാണ് സത്യം....
വൈദിയേട്ടൻ എന്താ പറഞ്ഞു വരുന്നത്...അവള് ചെയ്ത തെറ്റിനുള്ള ശിക്ഷ വഴിയേ നല്കിയാൽ മതിയെന്നാണോ... ആണെങ്കിൽ ഈ ഊർമ്മിളയ്ക്ക് അത് അംഗീകരിച്ചു തരാൻ കഴിയില്ല... എന്റെ കുഞ്ഞിന്റെ കരണത്തടിച്ച അവൾടെ കരണം പുകച്ചല്ലാതെ എനിക്ക് സമാധാനം കിട്ടില്ല വൈദിയേട്ടാ...അതിന്ന് രാവണിന് മുന്നിൽ വെച്ച് തന്നെ ഞാനവൾക്ക് മറുപടി കൊടുക്കും....
ഊർമ്മിള അത്രയും പറഞ്ഞ് ദേഷ്യത്തിൽ ആ റൂം വിട്ട് പുറത്തേക്ക് നടന്നു....വൈദിയും,പ്രഭയും വേദ്യയും കൂടി ത്രേയക്കെതിരെ പ്രയോഗിക്കാനുള്ള പണികൾ മെനഞ്ഞു കൂട്ടുകയായിരുന്നു....
___________________________
ഈ സമയം രാവണിന്റെ റൂമിൽ ത്രേയ ശുദ്ധികലശം തുടങ്ങിയിരുന്നു....ആദ്യം തന്നെ ഭിത്തിയിൽ അലങ്കോലമായി തൂക്കിയിരുന്ന പെയിന്റിംഗ്സുകളെല്ലാം എടുത്ത് മാറ്റി വച്ച് റൂമാകെ അടിച്ചു വാരി വൃത്തിയാക്കിയിട്ടു....
ഷെൽഫിൽ വാരിവലിച്ചിട്ടിരുന്ന ഡ്രസ്സുകൾ ഓരോന്നും ഭംഗിയായി മടക്കി വെച്ച് ത്രേയ അടുത്ത ജോലിയിലേക്ക് തിരിഞ്ഞു....
ത്രേയേ ദേ ഈ ടേബിൾ വിരിപ്പ് മുഴുവൻ അഴുക്കാ..ഛീ....നാറുന്നു..
പാർത്ഥി വിരിപ്പ് ചൂണ്ട് വിരലിൽ തൂക്കി പിടിച്ചു പറഞ്ഞതും ത്രേയ അത് അവന്റെ കൈയ്യീന്ന് വാങ്ങി waste bin ലേക്കിട്ടു... പിന്നെ നാല് പേരും കൂടി ബെഡിലേക്ക് ഷീറ്റ് വിരിക്കുന്ന ജോലി ഏറ്റെടുത്തു....
അതും ഒരുവിധം ഭംഗിയായി പൂർത്തിയാക്കിയ ശേഷം രാവണിന്റെ ചില ടെക്സ്റ്റുകൾ കൂടി ഷെൽഫിൽ ചിട്ടയോടെ അടുക്കി വച്ചു... പെട്ടെന്നാണ് ഒരു
💬 Comments
View all comments